Monday, December 31, 2012

Flash News - മദ്യലഹരിമൂലം തിരുനാള്‍ കാര്മ്മികനാകാന്‍ കഴിയാതെ ക്നാനായ വൈദികന്‍


കോട്ടയം അതിരൂപതയിലെ ഒരു ഇടവകയില്‍ ഇന്നലെ ആഘോഷമായ പെരുന്നാള്‍ മഹോത്സവമായിരുന്നു. മൂന്ന് പ്രവാസിപ്രസുദേന്തിമാര്‍ വന്‍തുക മുടക്കി ജോബി തടത്തില്‍ കല്ലറ പള്ളിയില്‍ നടത്തിയ പെരുന്നാളിന്റെ അടുത്തെങ്കിലും വരണമേ എന്ന് ഉള്ളുരുകി പ്രാര്‍ഥിച്ചുകൊണ്ട് നടത്തിയ ഒരു മഹാപെരുന്നാള്‍. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇരുന്നു ആ നാട്ടുകാര്‍ പെരുന്നാളിന്റെ തത്സമയസംപ്രേഷണം കണ്ടു രോമാഞ്ചമണിഞ്ഞു.

സ്വന്തം പള്ളിയും, നാട്ടുകാരെയും ഒക്കെ കണ്ടു സന്തോഷിച്ച ഇടവകജനം ഒരു കാര്യം ശ്രദ്ധിചില്ല; അവരുടെ പ്രിയങ്കരനായ ഇടവക വികാരിയെ തിരുക്കര്‍മ്മങ്ങളില്‍ കാണാനില്ലായിരുന്നു.

ഇതിനെക്കുറിച്ച്‌ വാര്‍ത്തകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു. സഭാകാര്യമായതുകൊണ്ട് എല്ലാത്തിനും ഒരു മറ വേണമല്ലോ. അതുകൊണ്ട് ഞങ്ങളും സംയമനം പാലിക്കുകയാണ്. നമ്മുടെ അതിരൂപതയെയും, വൈദികരെയും ദുഷിക്കുന്നത് മലര്‍ന്നുകിടന്ന് തുപ്പുന്നതിന് തുല്യമാണെന്ന തിരിച്ചറിവില്‍, കൂടുതല്‍ വിവരങ്ങള്‍ ഞങ്ങള്‍ പുറത്തു വിടുന്നില്ല. ക്നാനയമക്കള്‍ സ്വന്തമായി അന്വേഷിച്ചു സത്യം കണ്ടെത്തുക.

പേര് പുറത്തുപറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കാത്ത ഈ വൈദികന്‍ മദ്യത്തിന്റെ അടിമായാണെന്നും പലപ്രാവശ്യം മേലധികാരികളില്‍ നിന്ന് വാണിംഗ് ലഭിച്ച ആളാണെന്നും സംസാരമുണ്ട്. കഴിഞ്ഞ ആഴ്ച ഇതേ പള്ളിയില്‍ വച്ച് നടന്ന ഒരു പുത്തന്‍കുര്‍ബ്ബാന ചടങ്ങില്‍ മദ്യപിച്ചു ലക്ക് കെട്ടതാണ് പുതിയ സംഭവവികാസത്തിന്റെ പിന്നിലുള്ള കാരണം എന്നും കേള്‍ക്കുന്നു. വൈദികന്‍ സസ്പെന്‍ഷനില്‍ ആണെന്നും, പുതിയ വികാരി താമസിയാതെ ചാര്‍ജെടുക്കുമെന്നും അറിയുന്നു.

കോട്ടയം സഭാനേതൃത്വത്തിന്റെ ഗതി ഏതു ദിശയിലെയ്ക്കാണെന്നു സമുദായസ്നേഹികള്‍ ഇനിയെങ്കിലും ആലോചിക്കേണ്ടിയിരിക്കുന്നു.

No comments:

Post a Comment