Wednesday, December 26, 2012

ഫ്ലാഷ് ന്യൂസ്‌: മുത്തോലത്തച്ചന്‍ കോട്ടയം അതിരൂപത വിട്ടു......

വിശ്വസനീയമല്ലാത്ത കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച്, കോട്ടയം അതിരൂപതയില്‍പെടുന്ന, ചിക്കാഗോ സീറോ-മലബാര്‍ രൂപതയില്‍ ക്നാനയക്കാര്‍ക്കായുള്ള വികാരി-ജനറാളും, ചിക്കാഗോ ക്നാനായ ഇടവകയിലെ വികാരിയുമായ ഫാ. എബ്രഹാം മുത്തോലത്ത് കുറെനാള്‍ മുമ്പ് കോട്ടയം അതിരൂപതയില്‍ നിന്നും വിടുതല്‍ നേടി ചിക്കാഗോ സീറോ മലബാറിന്റെ കീഴിലുള്ള വൈദികനായിതീര്‍ന്നു.

ഏതാനും മാസങ്ങള്‍ മുമ്പ് സംഭവിച്ചതാണെങ്കിലും ഇത് ബന്ധപ്പെട്ടവര്‍ പരമരഹസ്യമായി സൂക്ഷിക്കുകയായിരുന്നത്രെ.

ഇത് ഒരു ഡീലിന്റെ ഭാഗമായിരുന്നു എന്നും, ക്നാനയക്കാര്‍ വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയ കാശുകൊണ്ട് കുറഞ്ഞത് പതിനഞ്ചു പള്ളികള്‍ വാങ്ങി അങ്ങാടിയത്ത് പിതാവിന് നല്‍കുകയും, കോട്ടയം അതിരൂപതയില്‍ നിന്ന് വിടുതല്‍ വാങ്ങിക്കുകയും ചെയ്യാമെങ്കില്‍, വെളിയില്‍ നിന്ന് വിവാഹം കഴിച്ച ക്നാനയക്കാരും അവരുടെ കുടുംബാംഗങ്ങളും ക്നാനായ പള്ളികളിലെ അംഗങ്ങളാകുമെന്നു പ്രഖ്യാപിക്കുന്ന ഇടയലേഖനം വൈകിക്കാമെന്നും, എല്ലാം നല്ല രീതിയില്‍ നടന്നു കിട്ടിയാല്‍ മുത്തോലത്തിനെ ചിക്കാഗോയിലെ ക്നാനയകാര്‍ക്കായുള്ള സഹായമെത്രാനായി ജനുവരിയില്‍ കൊച്ചിയില്‍ വച്ച് നടക്കാന്‍ പോകുന്ന സീറോ മലബാര്‍ സിനഡില്‍ വച്ച് വാഴിക്കാമെന്നുമാണ് “മുമൂഅ” മാര്‍ തീരുമാനിച്ചതെന്നും കുബുദ്ധികള്‍ കുപ്രചരണം നടത്തുന്നുണ്ട്.

നല്ല ക്നാനയക്കാരാരും ഈ കുപ്രചരണം വിശ്വസിക്കരുത്. എന്നിരുന്നാലും മുത്തു എന്തെങ്കിലും കാരണവശാല്‍ മാര്‍ മുത്ത്‌ ആയാല്‍, നമുക്ക് അഹമിഹമിഹയാ മുത്തുവിന്റെ മുത്താവുന്നിടത്തെല്ലാം മാറിമാറി മുത്താം

മുത്ത്‌ കീ ജയ്‌!

No comments:

Post a Comment