Thursday, December 27, 2012

ഒരു വന്‍ ഗൂഡാലോചനയുടെ ബാക്കിപത്രം


2012 KCCNA കണ്‍വെന്‍ഷന്‍ ത്രിശങ്കുസ്വര്‍ഗത്തില്‍ നിന്നപ്പോള്‍, KCCNAയെ മൂലക്കാടനും, മുത്തുവും,  അങ്ങാടിയാത്തും കൂടി പിന്നില്‍ നിന്നും മുന്നില്‍നിന്നും കുത്തിക്കൊണ്ടിരുന്നപ്പോള്‍ അമേരിക്കയിലെ ക്നാനായ സമുദായത്തിന്റെ നിലനില്പിന് തന്നെ ഭീഷണി വന്ന അവസ്ഥയില്‍ ഫ്ലോറിഡായിലെ താമ്പ യൂണിറ്റ് കണ്വന്ഷന്‍ ഏറ്റെടുത്തു നടത്തുവാന്‍ ചങ്കൂറ്റം കാണിച്ചു. പക്ഷെ ചിലര്‍ ആ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുവാന്‍ ശ്രമവും തുടങ്ങിയിരുന്നു.

ഈയിടെ ക്നാനായസമുദായ അംഗത്വം ഉപേക്ഷിച്ച് വടക്കന്മാരുടെ കൂടെ മാര്‍ഗ്ഗംകൂടിയ, ക്നാനായക്കാരന്റെ ചെലവില്‍ സെമിനാരി പഠനം കഴിച്ച്, ക്നാനായക്കാരന്‍ വാങ്ങിച്ചു കൊടുത്ത കാറില്‍ യാത്ര ചെയ്ത്, ക്നാനായക്കാരന്റെ ഉപ്പും ചോറും ഇത്രയുംകാലം തിന്ന ഒരു ളോഹധാരി ചിക്കാഗോയില്‍ നിന്നും താമ്പയിലേക്കെറിഞ്ഞ ചൂണ്ട അവിടുത്തെ കാക്കകള്‍ ശരിയായ മീന്റെ വായില്‍ ഇട്ടു കൊടുത്തിരുന്നു.

കണ്വന്ഷന്‍ എന്ന ഡീലിന്റെ പേരില്‍ അടുത്ത KCCNA പ്രസിഡന്റിനെ എതിരില്ലാതെ വാഴിക്കുന്നതില്‍ കാര്‍മ്മ്മികത്വം വഹിച്ചവരും ഈ ഗൂഡാലോചന അറിഞ്ഞിരുന്നില്ലെന്നു കരുതുന്നു. എന്തായാലും ചിക്കാഗോ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട, മൂല-മുത്തു കളികള്‍ മറ്റൊരു തരത്തില്‍ KCCNA-യില്‍ ഒതുക്കാന്‍ ഉള്ള ശ്രമത്തില്‍ വിജയം കാണുകയാണ്.

25 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവു ബലഹീനമായ കൈകളിലേക്ക് KCCNA ഇതാ എല്പ്പിക്കപ്പെടുവാന്‍ പോകുന്നു. കുതിരക്കച്ചവടങ്ങളും, ഡീലുകളും അണിയറയില്‍ പൊടിപൊടിക്കുന്നു. ഉപരിതലം നിശ്ചലം ആയി കാണപ്പെടുന്നു. ഏറ്റവും ബലഹീനനെ മുന്‍പില്‍ നിര്‍ത്തി മുത്തോലത്തിന്റെയും, അങ്ങാടിയത്തിന്റെയും, മൂലക്കാടന്റെയും, അതേ തരംഗവേഗതയില്‍ സീറോമലബാറിന് വേണ്ടി ചിന്തിക്കുകയം പ്രവര്‍ത്തിക്കുകയും ചെയുന്ന ഒരാളെ ബാക്ക്സീറ്റ് ഡ്രൈവറായി KCCNA യില്‍ മുത്തോലം അവരോധിക്കുവാനുള്ള ശ്രമം എത്ര കണ്ടു വിജയുക്കുമെന്നു നമുക്ക് കാത്തിരുന്നു കാണാം. ഒരു ശക്തനായ KCCNA പ്രസിഡന്റ് അല്ലെങ്കില്‍ അതിശക്തനായ ഒരു എക്സിക്യൂട്ടീവ് ഇല്ലാതാക്കാനുള്ള ഗൂഡശ്രമങ്ങളെ സമുദായം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.

ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് ന്യൂയോര്ക്കില്‍ നിന്നുള്ള സ്ഥാനാര്ഥിക്ക് എതിരായി "നേതാവിന്റെ" അനുഗ്രഹത്തോടെ ഒരു മുത്തുഭക്തനെ ഗോദയില്‍ ഇറക്കാന്‍ ഉള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. അമേരിക്കന്‍ ക്നാനായക്കാരുടെ കണ്ണിലെ കൃഷ്ണമണിയായ, മുത്തോലവും, കണിയാലിയും, സ്ഥാനാര്ഥിത്വം തന്നെ ഇല്ലായ്മ ചെയാന്‍ ആവതു ശ്രമിച്ചിട്ട് പരാജയപ്പെട്ട, എതിരില്ലാത്ത ജോയിന്റ് സെക്രട്ടറി സ്ഥാനാര്ഥിക്കെതിരെയും സ്ഥാനാര്‍ഥിയെ നിര്‍ത്തിയും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമം താമ്പായുടെ ഈ പൊന്നോമനപുത്രന്‍ ആരംഭിചിരുക്കുന്നത് സ്വന്തം ബുദ്ധി കൊണ്ടല്ല എന്ന് എല്ലാവര്ക്കും അറിയാം. കുട്ടിക്കുരങ്ങിനെ കൊണ്ട് ചോറ് വാരിക്കുന്നത് ആരാണെന്നും അറിയാം.

വളരെ സ്വസ്ഥമായി തുടങ്ങിയ KCCNA തിരഞ്ഞെടുപ്പ് കൂടുതല്‍ സങ്കീര്‍ണവും മാറിമറിയുന്ന ഫോര്മുലകളിലേക്ക് മാറുന്ന ദിവസങ്ങളാണ് ഇനി മുന്നിലുള്ളത്

കുര്യന്‍ മാണി (ഫ്ലോറിഡാ)

No comments:

Post a Comment