Friday, December 7, 2012

വയലേഷന്‍ പൊറുക്കണമേ വിശുദ്ധ എസ്തപ്പാനോസ്സേ!!!!

പാവം പാവം വിശുദ്ധ എസ്തപ്പാനോസ് 


ന്യൂയോര്‍ക്കില്‍ എസ്തപ്പാനോസ്സിന്റെ നാമത്തില്‍ ഉള്ള ബിക്കുളി സങ്കര ക്നാനായ പള്ളിക്ക് ലോങ്ങ്‌ ഐലണ്ട് Hemstead town ന് വയലേഷന്‍ നോട്ടീസ് മൂലം വലിയ കൊട്ടിഘോഷിച്ചു കൂദാശ നടത്തിയ ദേവാലയം താല്‍ക്കാലികമായി അടച്ചുപൂട്ടി. കഴിഞ്ഞ 24-ന് ത്രിമൂര്‍ത്തികള്‍ (അങ്ങാടി, മത്തോലം, മൂലക്കാടന്‍) കൂദാശ ചെയത പള്ളിക്ക് ഇത്ര പെട്ടന്ന് ഇങ്ങനെ ഒന്ന് സംഭവിക്കും എന്ന് ആരും വിചാരിച്ചില്ല .

ഇവിടെ പ്രസക്തമായ ഒരു ചോദ്യം ഉണ്ട്. വയലേഷന്‍, അതും സീറോ മലബാര്‍ സഭ നടത്തുന്ന ഒരു പള്ളിയുടെ വയലേഷന്‍, "പാപം" ആണോ? അത് പാപം ആണെങ്കില്‍ ആരാണ് പറഞ്ഞു കുമ്പസാരിക്കേണ്ടത് - കൂദാശ നിര്‍വഹിച്ച അങ്ങാടിയത്ത് പിതാവോ, കപ്പ്യാര്‍ പണി നടത്തിയ മൂലക്കാട് പിതാവോ, വാഴ്ത്തപ്പെട്ടവന്‍ എന്ന് വിളിക്കുന്ന മുത്തോലത്തച്ചനോ? അതയോ തറപ്പണി ചെയ്യുന്ന വികാരി തറക്കലോ? അതുമല്ലെങ്കില്‍ കബളിക്കപ്പെട്ട വിശ്വാസ്സികളോ?

ആദ്യത്തെ നാലു പേരും കൂടി വിശ്വാസികളുടെ തലയില്‍ കെട്ടിവയ്ക്കാനണ് സാദ്ധ്യത. കാരണം അവരണല്ലോ പൈസ മുടക്കുന്നതും ഫൈന്‍ അടക്കുന്നതും 

കല്ലേറ് കൊണ്ട് മരിച്ച ആദ്യത്തെ രക്തസാക്ഷിക്ക് ബിക്കുളി എന്ന "ഉളി" കൊണ്ടുള്ള ആദ്യത്തെ ഏറ്. രക്തസാക്ഷിയെ ഇനിയും എന്തിനിവര്‍ ക്രൂശിക്കുന്നു. ആ നല്ല വിശുദ്ധന്‍ സമാധാനത്തോടെ കുറെ നല്ല മനുഷ്യരുടെ ഓര്‍മയില്‍ ജീവിക്കട്ടെ.

ത്രിമൂര്‍ത്തികള്‍ ക്നാനാത്തിനു നല്‍കിയ ത്രിദോഷങ്ങള്‍ അല്ലെങ്കില്‍ ക്നാനായത്തില്‍ ഉണ്ടായിട്ടുള്ള രോഗത്തിന് കാരണമായ മൂന്ന് ദോഷങ്ങള്‍, വാതം, പിത്തം, കഫം ഇവയ്‌ക്കുള്ള വാക്സിന്‍ ആയി മാറട്ടെ ഈ വയലേഷന്‍ നോട്ടീസ് .

ബിക്കുളി മറിയം  (ഹെഡ് നേഴ്സ്)

No comments:

Post a Comment