Ø ധ്യാനകേന്ദ്രങ്ങളിലേക്കുള്ള വിശ്വാസികളുടെ യാത്ര നിയന്ത്രിക്കാന്‍ സഭാ നിര്‍ദ്ദേശം. കാരണം ധ്യാനകേന്ദ്രങ്ങളില്‍ നിന്നു വിശ്വാസികള്‍ പോകുന്നത് സമാന്തര സഭകളിലേക്ക്. സമാന്തര സഭകളിലുള്ള വൈദികരുടെയും കന്യാസ്ത്രീകളുടെയും സാന്നിധ്യം കത്തോലിക്കാ സഭയ്ക്ക് തലവേദന.
Ø സംസ്ഥാനത്തും പുറത്തും സജീവമായി പ്രവര്‍ത്തിക്കുന്ന സമാന്തര സഭകള്‍ക്ക് വിദേശത്തും വിശ്വാസികളുടെ പിന്തുണ. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് പത്തോളം സമാന്തര സഭകള്‍. നിരവധിപ്പേര്‍ പുതുതായി സഭകള്‍ തുടങ്ങുന്നു.
Ø സമാന്തര സഭകളുടെ വളര്‍ച്ചക്ക് പിന്നില്‍ കത്തോലിക്കാ സഭയുടെ നിസ്സംഗതയും സഭാധികൃതരുടെ ഭാഗത്തുനിന്നുള്ള സമീപനങ്ങളും കത്തോലിക്കാ സഭ പുറത്തിറക്കിയ പഠനരേഖയില്‍ വൈദികര്‍ക്ക് രൂക്ഷ വിമര്‍ശനം.
Ø വൈദികര്‍ ചുമതലകള്‍ നിര്‍വഹിക്കുന്നില്ലെന്നും പള്ളികളും ഗ്രോട്ടോകളും നിര്‍മ്മിക്കുന്നതിലുമാണ് താല്പര്യമെന്നും പഠനരേഖയില്‍ കുറ്റപ്പെടുത്തല്‍.
Ø വൈദികരുടെയും കന്യാസ്ത്രീകളുടെയും പുസ്തകങ്ങളെപ്പറ്റിയും സഭ വിടുന്നതിനെക്കുറിച്ചും രേഖയില്‍ പരാമര്‍ശമില്ല.
(Source: India Today)
No comments:
Post a Comment