ഔസേപ്പ് ചിക്കഗോകുറ്റ് എന്ന പേരില്‍ ഒരാള്‍ അയച്ച കമന്റ് ആണ് ചുവടെ കൊടുക്കുന്നത്.
മുത്തുകുട്ടന്‍ കോട്ടയം അതിരൂപത വിട്ടു എന്ന വാര്‍ത്തയെതുടര്‍ന്ന് അമേരിക്കയിലെ നാനാഭാഗങ്ങളിലും അഭ്യൂഹങ്ങളുടെ പെരുമഴയാണ്. മുത്തുകുട്ടന്‍ മുപ്പതു ചാണ്‍ നീളമുള്ള അരപ്പട്ടയ്ക്ക് വേണ്ടി ഒരു സമുദായത്തെ മൊത്തം ഒറ്റുകൊടുത്തതില്‍ ജനരോഷം തിരതല്ലുന്നു. അതിനിടയില്‍ പരക്കുന്ന ഒരു വാര്‍ത്ത.
പള്ളികള്‍ വാങ്ങി അങ്ങാടിയത്തിന് താലത്തില്‍ വച്ച് കൊടുക്കാം എന്നായിരുന്നല്ലോ ഡീല്‍. പള്ളി വാങ്ങാന്‍ വിശ്വാസിസമൂഹം എതിര് നിന്നപ്പോള്‍, പ്രാഞ്ചികള്‍ മുത്തുവിന്റെ രക്ഷയ്ക്കെത്തി. ലോണ്‍ അനുവദിച്ചുകിട്ടാനായി അവര്‍ Co Signatories ആയി, അങ്ങിനെ മുത്തുവിന്റെ പള്ളിസ്വപ്നം യാഥാര്‍ത്ഥ്യമാക്കി.
ആ പ്രാഞ്ചികള്‍ എല്ലാം ഇന്ന് പരിഭ്രാന്തിയിലാണ്. ജനത്തിന്റെ രോഷം ഇതേ ലവലില്‍ നിലനിന്നാല്‍ എല്ലാവരും പോയത് പോട്ടെ എന്ന് വിചാരിച്ചു, ലത്തീന്‍ പള്ളിയില്‍ ശരണം പ്രാപിക്കും. കുടിശിഖ മുടങ്ങിയാല്‍ തിരിച്ചടക്കേണ്ട ബാധ്യത പ്രാഞ്ചികുട്ടന്മാരുടേത് മാത്രമാകും. മുത്തുകുട്ടന്‍ ചിരിച്ചുകാണിക്കും.
ഈ അവസരത്തില്‍, ഒരു സമുദായസ്നേഹി എന്ന നിലയില്‍ ഈയുള്ളവന് രണ്ടു അഭ്യര്‍ത്ഥനയാണുള്ളത്. ഒന്ന്, ജനം മുത്തുകുട്ടനെ ഓര്‍ത്തല്ലെങ്കില്‍ തന്നെ, പ്രാഞ്ചികളെയും, അവരുടെ പാവം ഭാര്യമാരെയും ഓര്‍ത്ത്, ലത്തീന്‍ പള്ളിയില്‍ ചേര്‍ന്നാല്‍തന്നെ കുടിശിഖ അടയ്ക്കാന്‍ ധനസഹായം ചെയ്യണം, പ്രാഞ്ചികളെ ആത്മഹത്യയില്‍ നിന്ന് രക്ഷിക്കണം.
പ്രാഞ്ചികളോട് – ആത്മഹത്യയല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ല എന്ന സ്ഥിതി വന്നാല്‍തന്നെ, ദയവു ചെയ്തു സ്വന്തം നാട്ടില്‍ പോയി ആത്മഹത്യ ചെയ്യുക. അമേരിക്കയില്‍ വച്ച് ആത്മഹത്യ ചെയ്‌താല്‍ മുത്തുകുട്ടന്‍ നിഷ്ക്കരുണം നിങ്ങളെ തെമ്മാടിക്കുഴിയില്‍ അടക്കി, ഈ രക്തത്തില്‍ എനിക്ക് പങ്കില്ല എന്ന് പറഞ്ഞു കൈ കഴുകും. നാട്ടിലാണെങ്കില്‍, ഒരു കുപ്പിയും, ഒരു ലച്ചവും കൊടുത്താല്‍ ഏതു വികാരിയും പുതിയ നിയമമനുസരിച്ച് ആഘോഷമായി നിങ്ങളെ അടക്കിത്തരും. അങ്ങിനെ സമുദായത്തിന്റെ മാനം രക്ഷിക്കുക.
A Fool and His Money Are Soon Parted എന്നു പറഞ്ഞിരിക്കുന്നത് എത്രയോ ശരി!
ഔസേപ്പ് ചിക്കഗോകുറ്റ്
No comments:
Post a Comment