Saturday, December 29, 2012

ഒപ്പീസ്സ് നടക്കുമ്പോളും തുടിക്കണം ചോര ഞരമ്പുകളില്‍.


ന്യൂയോര്‍ക്ക്‌ പൊട്ടകിണറ്റിലെ തവളകളെ കരകയറ്റാമെന്ന് ആശ നല്‍കിയ ചിക്കാഗോ തവളപിടുത്തകാരന്‍ തന്റെ കാര്യം മാത്രം നോക്കി പോയി. ഇനി ന്യൂയോര്ക്കിലെ തവളകള്‍ എന്ത് ചെയ്യും? കിണറ്റില്‍ കിടന്നു “മാക്രി മാക്രി” എന്ന് കരയാതെ ഇനിയെങ്കിലും കണ്ണ് തുറക്കുക. ഇനിയും വേറെ രണ്ടു അസിസ്റ്റന്റ്  മാക്രി പിടുത്തക്കാര്‍ ഉണ്ടല്ലോ ന്യൂയോര്‍ക്കില്‍. ഇതിനെപറ്റിയുള്ള അവരുടെ വാചകകസര്‍ത്ത് എന്താണാവോ? അവരും തരം കിട്ടുമ്പോള്‍ കാശും സ്ഥാനവും കിട്ടുമ്പോള്‍ സ്ഥലം കാലിയാക്കും.BQL (Brooklyn-Queens-Long Island) സങ്കര ക്നാനായപള്ളിയുടെ നട്ടെല്ലുകാര്‌ക്കു ഇതിനു  വ്യാഖ്യാനം ഒന്നും ഇല്ലേ

ദൈവം സ്വയം താണുതാണ് വന്നാണ് മനുഷ്യനെ രഷിച്ചത് എന്ന് കട്ട-പുരോഹിതന്‍ ക്രിസ്തുമസ്ദിനത്തില്‍ അല്ത്താരയില്‍ നിന്ന് പറയുകയുണ്ടായി. അതുപോലെ ജനങ്ങളോട് താഴുവാനായിരുന്നു അങ്ങേരുടെ ആഹ്വാനം. കത്തനാന്മാര്‍ സിംഹാസനത്തില്‍ ഇരുന്നാല്‍ മതി. അവര്‍ താഴേണ്ടപോലും. ന്യൂയോര്ക്കിലെ ജനങ്ങളെയും ക്നാനായക്കാരെയും ഭിന്നിപ്പിച്ചു  ഈ പരുവത്തിലാക്കിയിട്ടും തല ഉയര്‍ത്തിപിടിച്ചുകൊണ്ട് വീണ്ടും വീണ്ടും, അതും പരിശുദ്ധ അല്ത്താരയില്‍നിന്നുകൊണ്ട്, ന്യായീകരിക്കുന്ന ഇവരുടെ തൊലികട്ടി അപാരം തന്നെ.

അച്ചന്മാര്‍ക്ക് ശമ്പളം കിട്ടുകയും പള്ളിയില്‍ ആളും ഉണ്ടെങ്കില്‍ പിന്നെ അവര്‍ പറയുന്നതല്ലേ ശരി? അത് ലഭിക്കുന്നിടത്തോളം നിങ്ങള്‍ തലകുത്തി മറിഞ്ഞാലുംമറ്റെന്തു പറഞ്ഞിട്ടും വിശേഷമില്ല, മക്കളെ. അനുഭവിക്കുക വയറുനിറയുവോളം. ആപ്പടിച്ചു കയറ്റിയാലും മനസ്സിലാവിലാത്ത ചിക്കാഗോക്കാരെപ്പോലെ നിങ്ങളും ആയിത്തീരുക. ഭാവുകങ്ങള്‍ എന്നല്ലാതെന്തു പറയുവാന്‍?

ഇത്നെല്ലാം കാരണക്കാരന്‍ നമ്മുടെ കോട്ടയത്തെ വല്യ ബിഷപ്പാണ്. മുത്തുവിന്റെ കൂടെ നിന്ന് സ്വന്തം മക്കള്‍ക്കിട്ടു പണിതിട്ട് ഇപ്പോള്‍ 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ' എന്നമട്ടില്‍ മിണ്ടാതിരിക്കുന്നത് കണ്ടില്ലേ. ഇനി ക്നാനായത്തിന്റെ ഒപ്പീസ് അങ്ങാടി മെത്രാന്‍ നടത്തുമ്പോള്‍ നമുക്ക് രണ്ടു ആര്‍ച്ച് കപ്യാര്‍മാര്‍ ഉണ്ടാവും - ഇരു വശവും നില്‍ക്കുവാന്‍.

നാം അഭിമാനപുളകിതരാകണം.അതുകണ്ട്  തുടിക്കണം ചോര നിങ്ങളുടെ  ഞരമ്പുകളില്‍.

ഏത്തപ്പായി, പുതുയോര്‍ക്കുപറമ്പില്‍  

No comments:

Post a Comment