(കഴിഞ്ഞ ഞായറാഴ്ച സങ്കരക്നാനായ പള്ളികളില്‍
വായിച്ച ഇടയലേഖനത്തിന്റെ പശ്ചാത്തലത്തില്‍)
ഓമന ആയി വളര്ന്നൊരു ക്നാനായം
ഓര്‍മ്മയായി മാറുന്നെന്‍ ഹൃദയത്തില്‍
ഒത്തിരിനാള്‍ ഓമനിച്ചവളെ ഞാന്‍
ഒത്തിരി ഇഷ്ടം കൊടുത്ത് വളര്ത്തി എന്റെകൂടെ
എവിടുന്നിതോ വന്നു ചില കിങ്കരന്‌മ്മാര്
രാവണ വേഷം ധരിച്ച് കീഴ്പ്പെടുത്തിടുന്നവളെ
ഒളിശയനം നടത്തിടുന്നവളെ ക്രൂരമായി
ഒറ്റുകാര്‍ നശിപ്പിക്കുന്നെന്റെ ഓമനയെ
കാപട്യ മുഖവുമായി കാപാലന്‌മ്മാര്
കാലു മാറിത്തൊഴിക്കുന്നെന്റെ ഓമനയെ
കാരക്കല്ലുകൊണ്ട് എറിഞ്ഞിടുന്നു ചില കാമചാരികള്‍
കാഹളം മുഴക്കി നശിപ്പിക്കുന്നെന്റെ ഓമനയെ
കഴുത്തില്‍ കുരുക്കിട്ടവളെ കായലില്‍ എറിഞ്ഞിടുന്നു
ഓരുവെള്ളം കയറ്റിടുന്നാഴത്തില്‍ എന്‍ സഹോദരങ്ങള്‍
ശ്വസിച്ചിടാതെ പോകുന്നവള്‍ ഒടയതമ്പുരാന്‍ അരികിലേക്ക്
ഓര്‍മ്മക്കായി ഇടയലേഖനം വായിച്ചിടുന്നെന്റെ ഓമനക്കായി
പാപ്പച്ചി വല്യപ്പന്‍
No comments:
Post a Comment