Thursday, December 13, 2012

ഗുരുത്വാകര്ഷണം

പ്രൊഫ. മാത്യു പ്രാല്‍
mathewpral@yahoo.com
കുറെ വര്‍ഷം മുമ്പ് കൈപ്പുഴ സെന്റ് ജോര്‍ജസ് ഹൈസ്‌ക്കൂളില്‍ ഫിഫ്ത് ഫോമില്‍ ഒരു കുട്ടി പഠിച്ചിരുന്നു. ആ കുട്ടി സ്‌കൂളിലെ തിരഞ്ഞെടുക്കപ്പെട്ട ജനറല്‍ സെക്രട്ടറിയായിരുന്നു. ഓണാവധി കഴിഞ്ഞു സ്‌കൂള്‍ തുറന്ന ദിവസം അധ്യാപകന്‍ കണക്കിന്റെ ഉത്തരക്കടലാസുകള്‍ ക്ലാസ്സില്‍ കൊടുത്തുകൊണ്ടിരുന്നപ്പോള്‍ ആ കുട്ടിയെ തന്റെ അരികിലേക്കു വിളിച്ചുവരുത്തി ഉച്ചത്തില്‍ പറഞ്ഞു. ഇതാ നമ്മുടെ മഹാനായ ജനറല്‍ സെക്രട്ടറിക്ക് കണക്കില്‍ അമ്പതില്‍ മൂന്നുമാര്‍ക്ക്. മിടുക്കന്‍. ഞാനിവനെ അനുമോദിക്കുന്നു. കുട്ടികള്‍ ചിരിച്ചു. കുട്ടി തലകുനിച്ചു. പിന്നെ അധ്യാപകന്റെ വക ശകാരം, പരിഹാസം, അധിക്ഷേപം. ഒടുവില്‍ ആ ഉത്തരക്കടലാസു കുട്ടിയുടെ മുഖത്തേയക്കു വലിച്ചൊരേറും. വീട്ടിലേയ്ക്കുള്ള വഴിയില്‍ അവന്റ മുന്നില്‍ അന്ധകാരമായിരുന്നു, ഉള്ളില്‍ ഭയവും. ആ കുട്ടി ഞാനായിരുന്നു.

St. George's High School, Kaipuzha (പഴയ കെട്ടിടം) 
 രാധയ്ക്കു വീട്ടില്‍ പോകണം. രാത്രിയായതുമൂലം രാധയ്ക്കു വീട്ടിലേയ്ക്കു പോകാനാവുന്നില്ല. അവള്‍ ഒറ്റയ്ക്കാണ്. കാട്ടിലൂടെയാണു പോകേണ്ടത്. വൃക്ഷങ്ങളുടെ നിഴലുകള്‍കൊണ്ട് വീട്ടിലേയ്ക്കുള്ള വഴി ഒന്നുകൂടി കറുത്തിരണ്ടു കിടന്നു. അന്ധകാരം അവളെ ഭയപ്പെടുത്തി. അപ്പോള്‍ അതാ ശ്രീകൃഷ്ണന്‍ വരുന്നു. അവളെ അന്ധകാരത്തിലൂടെ കാട്ടിലൂടെ വീട്ടിലെ വെളിച്ചത്തിലേക്കു നയിച്ചു. അവളപ്പോള്‍ അന്ധകാരം അറിഞ്ഞില്ല. ഭയം അറിഞ്ഞില്ല. അവള്‍ കൃഷ്ണനോടൊപ്പമാണ്. ജയദേവന്റെ ഗീതഗോവിന്ദം എന്ന മനോഹരകാവ്യത്തിന്റെ തുടക്കം ഇങ്ങനെയാണ്.

ഇന്ന് ഓരോ കുട്ടിയും ഈ അവസ്ഥയിലാണ്. അന്ധകാരവൃതവും ഭീതിജനകവുമായ ഒരു വര്‍ത്തമാനകാല ദശാന്ധിയില്‍ ഓരോ കുട്ടിയും പകച്ചുനില്ക്കുകയാണ്. വീട്ടിലേയ്ക്കുള്ള വഴിയില്‍ ഇരുട്ടു വീണുകിടക്കുന്നു. വീട്ടില്‍ സ്‌നേഹസാന്ത്വനങ്ങള്‍ക്കുപകരം ഭീതിയും. കൈപിടിച്ചു നയിക്കേണ്ടവര്‍, നിറുകയില്‍ തലോടി ആശ്വസിപ്പിക്കേണ്ടവര്‍ ഭീഷണിയുമായി നില്ക്കുന്നു. അധികാരത്തിന്റെ ഗര്‍വ്വുള്ള വടിയും പിടിച്ചുനില്ക്കുന്നു. കൃഷ്ണന്‍ വരുന്നുമില്ല.

പിതാവ്, മാതാവ്, ജ്യേഷ്ഠസഹോദരന്‍, ഭര്‍ത്താവ്, വിദ്യോപദേഷ്ടാവ് എന്നിങ്ങനെ അഞ്ചു ഗുരുക്കന്മാരുണ്ട്. ഇവരെ 'പഞ്ചഗുരുക്കന്മാര്‍' എന്നു പറയുന്നു. ഈ അഞ്ചു ഗുരുക്കന്മാരും ഭയം നല്കുന്നവരാണ്.
ഗുരു എന്ന വാക്കിന്റെ അര്‍ഥം അന്ധകാരത്തെ നിരോധിക്കുന്നത് എന്നാണ് 'ഗു ശബ്ദം അന്ധകാരം താന്‍ രു ശബ്ദം തന്നിരോധകം.' അന്ധകാരത്തെ നല്കുന്നവനല്ല ഗുരു, അന്ധകാരത്തെ നിരോധിക്കുന്നവനാണ്.

ഗുരുക്കന്മാരുടെ ഗുരുവാണു യേശു. യേശു സൂര്യവെളിച്ചമാണ്. വെളിച്ചം അന്ധകാരത്തെ മാറ്റുന്നു. സൂര്യനെ മറയ്ക്കാന്‍ മേഘങ്ങള്‍ക്കു സാധിക്കും. വന്ധ്യമേഘങ്ങള്‍ക്കുകീഴില്‍ ഭൂമിയില്‍ നിഴല്‍ വീഴുന്നു. മേഘങ്ങളെ തുരുത്തുവാന്‍ കാറ്റിനു കഴിയും.

ജീവിതം നല്കിയ ഭീതിയുമായി മഗ്ദലന യേശുവിന്റെ കാല്‍ക്കല്‍ വീണു. ഗുരു അവളെ ശക്തയാക്കി. പാപിനിയായ സ്ത്രീ കല്ലേറുകളേറ്റു ഓടി വന്നു യേശുവില്‍ അഭയം തേടി. വിധിക്കപ്പെടാത്തവളായി അവള്‍ മാറി. രക്തസ്രാവക്കാരിയായ സ്ത്രീ, മുമ്പില്‍ അധീരയായി നിന്ന സമരിയാക്കാരിയെ യേശു ധീരയാക്കി. നിന്ദിതരും പീഡിതരും രോഗികളും ബധിതരും അന്ധരുമെല്ലാം പ്രത്യാശകളില്ലാത്ത അന്ധകാരത്തിലാണ്. ഗുരു അവര്‍ക്കു വെളിച്ചവും ധൈര്യവും സ്വാതന്ത്ര്യവും കൊടുത്തു. കരയുന്ന യേശു ദുര്‍ബ്ബലനല്ല ബലവാനാണ്.

ബുദ്ധന്‍ ലോകഗുരുവാണ്. ബിംബിസാരന്റെ കൊട്ടാരവളപ്പില്‍ ബലിയര്‍പ്പണത്തിനായി കൊണ്ടുവന്ന ആയിരം  ആടുകളെ നോക്കി ബുദ്ധന്‍ പറഞ്ഞു എന്നെ ബലിയര്‍പ്പിക്കുക. ആയിരം ആടുകളെ രക്ഷിക്കുക. ബിംബിസാരന്‍ ബുദ്ധനെ ഗുരുവായി സ്വീകരിച്ചു. പതിനായിരങ്ങളെ കൊന്നൊടുക്കിയ അശോകചക്രവര്‍ത്തി ബുദ്ധശിഷ്യനായി മനുഷ്യരക്ഷകനായി. ബുദ്ധന്റെ ശിഷ്യന്‍ ആനന്ദന്‍ ചണ്ഡാലയായ മാതംഗിയെ മഹത്വത്തിലേയ്ക്കു ഉയര്‍ത്തി. ബുദ്ധശിഷ്യനായ ഉപഗുപ്തന്‍, കരചരണാദികള്‍ ഛേദിക്കപ്പെട്ട വാസവദത്തയുടെ ദുരന്തത്തിലേയ്ക്കു കടന്നുചെന്നു അവളുടെ വാര്‍നെറുക തലോടി ആശ്വസിപ്പിച്ചു അവളുടെ ഭീരുത നീക്കി മോക്ഷപ്രാപ്തയാക്കി.

സോക്രട്ടീസ് മഹാഗുരുവാണ്. ആതന്‍സിലെ യുവത്വം അവന്റെ ചോദ്യങ്ങളില്‍ പ്രചോദിതരായി വെളിച്ചം തേടി. സോക്രട്ടീസിന്റെ ശിഷ്യന്‍ പ്ലേറ്റോ, അരിസ്റ്റോട്ടിലിനു ഗുരുവായി. അരിസ്റ്റോട്ടില്‍ മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ ഗുരുവായി. അലക്‌സാണ്ടര്‍ രാജ്യങ്ങള്‍ കീഴടക്കി ഭാരതത്തിലും വന്നു. പുരുഷോത്തമന്‍ എന്ന രാജാവിനെ ബന്ധിതനാക്കി സൈന്യം അലക്‌സാണ്ടറുടെ മുന്നില്‍ കൊണ്ടുവന്നു. ഭയന്നുവിറച്ച് രാജാവ് അലക്‌സാണ്ടറുടെ മുഖത്തുനോക്കി. ആ മുഖത്തൊരു മഹത്വം ദര്‍ശിച്ച പുരുഷോത്തമന്‍ ധൈര്യത്തോടെ പറഞ്ഞു. അങ്ങൊരു ചക്രവര്‍ത്തി. ഒരു ചക്രവര്‍ത്തി എങ്ങനെ പെരുമാറണമെന്നു ഞാന്‍ പറഞ്ഞു തരേണമോ? ഇന്ത്യയിലെ ഒരു ധീരമായ മനസ്സിന്റെ മുമ്പിലാണു താന്‍ നില്ക്കുന്നതെന്നു അലക്‌സാണ്ടര്‍ക്കു ബോദ്ധ്യപ്പെട്ടു. രാജാവ് സ്വതന്ത്രനായി.

നരേന്ദ്രന്‍ എന്ന വിദ്യാര്‍ത്ഥി കലുഷമനസ്സുമായി അസ്വസ്ഥനായി അലഞ്ഞു നടന്നു. ശ്രീരാമകൃഷ്ണപര ധൈര്യത്തോടെ പറഞ്ഞു. അങ്ങൊരു ചക്രവര്‍ത്തി. ഒരു ചക്രവര്‍ത്തി എങ്ങനെ പെരുമാറണമെന്നു ഞാന്‍ പറഞ്ഞു തരേണമോ? ഇന്ത്യയിലെ ഒരു ധീരമായ മനസ്സിന്റെ മുമ്പിലാണു താന്‍ നില്ക്കുന്നതെന്നു അലക്‌സാണ്ടര്‍ക്കു ബോദ്ധ്യപ്പെട്ടു. രാജാവ് സ്വതന്ത്രനായി.

നരേന്ദ്രന്‍ എന്ന വിദ്യാര്‍ത്ഥി കലുഷമനസ്സുമായി അസ്വസ്ഥനായി അലഞ്ഞു നടന്നു. ശ്രീരാമകൃഷ്ണപരമഹംസന്‍ എന്ന മഹാഗുരുവിന്റെ സന്നിധിയില്‍ അവന്‍ വിവേകാനന്ദനായി മറ്റൊരു ഇന്ത്യന്‍ ഗുരുവായി. കുമാരനാശാന്റെ കവിത്വദര്‍ശനത്തിനു ശ്രീനാരായണഗുരുവിന്റെ സന്നിധാനം ബലിപീഠമായി.

മഹാഗുരുക്കന്മാരില്‍ നിന്നേ മഹാഗുരുക്കന്മാര്‍ ഉണ്ടാവൂ. ഗൂരുപരമ്പര ഭാരത സംസ്‌കാരത്തിന്റെ വിശിഷ്ടസമ്മാനമാണ്. ആ സമ്മാനം നമ്മുടെ പ്രാചീന നിധിയാണ്.

ഭയങ്കരങ്ങളായ യുദ്ധങ്ങളും വിദേശാക്രമണങ്ങളും നടക്കുമ്പോഴും നൂറ്റാണ്ടുകള്‍ നിലനിന്ന സര്‍വകലാശാലകള്‍ ഭാരതത്തിലുണ്ടായിരുന്നു. അന്നു ബൗദ്ധ ഹൈന്ദവ ജൈന സര്‍വകാലശാലകള്‍ ഭാരത്തിലുണ്ടായിരുന്നു. അന്നു ബൗദ്ധ ജൈന സര്‍വകലാശാലകള്‍ ലോകമെങ്ങും കീര്‍ത്തിനേടിയിരുന്നു. തക്ഷശിലയും നളന്ദയുമായിരുന്നു ബൗദ്ധ സര്‍വകലാശാലകളില്‍ പ്രധാനം. പാണിനി തക്ഷശിലയിലെ വ്യാകരണ പ്രൊഫസറായിരുന്നു. മെഡിസിന്‍ പ്രൊഫസര്‍ ചരകന്‍ ആയിരുന്നു. ചരകന്റെയും സുശ്രുതന്റെയും ചികിത്സാപുസ്തകങ്ങള്‍ യൂറോപ്പില്‍ തര്‍ജ്ജമ ചെയ്തിട്ടാണു അവിടെ ആധുനിക വൈദ്യശാസ്ത്രം തുടങ്ങുന്നത്. കൗടില്യന്‍ രാഷ്ട്രമീമാംസയുടെ ഗുരുവായിരുന്നു. നളന്ദ എന്നാല്‍ നഅലംദേ എന്നാണ്. 'കൊടുത്തത് പോര' എന്ന് അര്‍ഥം. പ്രാചീന ഭാരതത്തില്‍ ഉന്നതങ്ങളായ പന്ത്രണ്ടു സര്‍വകലാശാലകളുണ്ടായിരുന്നു. അതാണു ഇന്ത്യയുടെ ഭൂതകാലവിസ്മയം.1

ഇന്ത്യയുടെ വര്‍ത്തമാനകാലവും മറ്റൊരു രീതിയില്‍ വിസ്മയിപ്പിക്കുന്നതാണ്. നമ്മുടെ രാഷ്ട്രീയത്തിലെയും മതത്തിലെയും ജീവിതത്തിലെ സര്‍വമേഖലകളിലെയും ഒട്ടുമിക്ക ആചാര്യന്മാരും മഹത്വപൂര്‍ണമായ ഒരവസ്ഥയില്‍ പ്രശോഭിക്കാത്തതിനു എന്താണു കാരണം. എല്ലാവര്‍ക്കും ഗുരുക്കന്മാരില്ലേ. ഈ ഗുരുക്കന്മാര്‍ എന്താണു പഠിപ്പിക്കുന്നത്. താറുമാറായി കിടക്കുന്ന ഈ കുരുക്ഷേത്രത്തില്‍ ഈ ഗുരുക്കന്മാര്‍ എന്താണു ഉപദേശിക്കുന്നത്. അധികാരത്തിനും പണത്തിനും അപ്പുറം ജീവിതത്തില്‍ ചിലതൊക്കെയുണ്ടെന്നു ആരാണു ഈ തലമുറയെ ബോധിപ്പിക്കുന്നത്. ഗ്രന്ഥങ്ങളുടെ അത്ഭുതത്തെ ഇവര്‍ക്കു വെളിപ്പെടുത്തിക്കൊടുക്കുക. അനന്തമായ ആകാശമുണ്ടെന്നും അവിടെ നക്ഷത്രങ്ങളും ചന്ദ്രനും ഉദയവും അസ്തമയവും അങ്ങെനെയൊരു സൗന്ദര്യലോകമുണ്ടെന്നും ഇവര്‍ക്കു കാണിച്ചുകൊടുക്കുക. പക്ഷികളും മൃഗങ്ങളും പച്ചയായ താഴ്‌വാരങ്ങളും പൂക്കളും കടലും കായലും അങ്ങനെ പലദൃശ്യവിസ്മയങ്ങളുണ്ടെന്നു ഇക്കൂട്ടര്‍ക്കു അറിവു നല്കുക. 'ജീവിതത്തില്‍  വിജയിക്കുന്നതോടൊപ്പം തോല്‍വിയുമുണ്ടെന്നു പഠിപ്പിക്കുക. എല്ലാവരും തെറ്റാണെന്നു പറയുമ്പോഴും സ്വന്തം ആശയങ്ങളെ അതിജീവിക്കുവാനും ദുഃഖങ്ങളില്‍ ചിരിക്കുവാനും അവരെ പ്രാപ്തരാക്കുക. ഹൃദയത്തെയും ആത്മാവിനെയും ആര്‍ക്കും തീറെഴുതിക്കൊടുക്കാതിരിക്കാനും ആള്‍ക്കൂട്ട പ്രളയത്തില്‍പ്പെട്ടു ഉഴലാതിരിക്കാനും അവരെ ശക്തരാക്കുക. കണ്ണീരു നാണക്കേടല്ലെന്നു ഇവരെ ബോധ്യപ്പെടുത്തുക.'2 Teach them always to have sublime faith in themselves, because then they will always have sublime faith in humankind'3

മഹത്തായ ഗുരുപരമ്പരയില്‍ ഞാനുമൊരു ചെറിയ ഗുരുവായി. അതൊരു ഭാഗ്യം. അറിവിന്റെ ആദ്യാക്ഷരം വലതു ചൂണ്ടുവിരലിലെ സ്പര്‍ശാനുഭവമാക്കിയ പാവം കൊപ്പയാശാനും ഔദ്യോഗികവിദ്യാഭ്യാസത്തിന്റെ അവസാനത്തെ ഗുരുവായ പ്രൊഫസര്‍ രാമചന്ദ്രപ്പൈയും എന്റെ നൂറുകണക്കിനു ഗുരുഭൂതരില്‍ അങ്ങേയറ്റത്തെയും ഇങ്ങേയറ്റത്തെയും പ്രതിനിധീകരിക്കുന്നു. അനൗദ്യോഗികമായി മറ്റു എത്രയോ ഗുരുക്കന്മാര്‍. ഒരര്‍ഥത്തില്‍ എല്ലാ ഗുരുക്കന്മാരും അവരുടെ ഉള്ളിലെ വെളിച്ചത്തിന്റെ ഒരംശം എന്നിലേയ്ക്കു പ്രസരിപ്പിക്കുകയായിരുന്നു. ആ വെളിച്ചമാണു ഞാനെന്റെ ശിഷ്യരിലേയ്ക്കു സന്നിവേശിപ്പിക്കുവാന്‍ ശ്രമിച്ചത്. അവരുടെ തമോമയ മനസ്സിലേക്ക് ഇത്തിരിവെട്ടം. ഈ മഹാന്ധകാരത്തില്‍ ഇത്തിരിവെട്ടം വലുതാണ്. അപ്പോഴും ഈ ഗുരുവിന്റെ മനസ്സിന്റെ ചില മൂലകളില്‍നിന്നു അന്ധകാരം വിട്ടൊഴിഞ്ഞിരുന്നില്ല. ചങ്ങമ്പുഴ പാടിയതുപോലെ ഒരു പകുതി പ്രജ്ഞയില്‍ നിഴലും നിലാവും മറുപകുതി പ്രജ്ഞയില്‍ കരിപൂശിയ വാവും കറുത്തവാവ് നമ്മുടെയൊക്കെ മനസ്സിലെ ഒരവസ്ഥയാണ്. അപ്പോഴും വെളിച്ചത്തിന്റെ തിരികളെ നക്ഷത്രങ്ങളെ നമുക്കവിടെ തെളിയിക്കാന്‍ കഴിയണം.

പ്രശ്‌നോപനിഷത്തില്‍ പിപ്പലാദന്‍ എന്ന ഋഷിയുടെ അടുക്കല്‍ ആറു ചെറുപ്പക്കാര്‍ ചെന്നു. സുകേശന്‍, സത്യകാമന്‍, ഗാര്‍ഗ്യന്‍, കൗസല്യന്‍, ഭാര്‍ഗവന്‍, കബഡി എന്നിവരായിരുന്നു അവര്‍. ഗുരോ ജീവന്റെയും ജീവനായത് എന്താണ്. അവര്‍ ചോദിച്ചു. അപ്പോള്‍ ഗുരു പറഞ്ഞു. നിങ്ങള്‍ ചോദിക്കുന്നതു പ്രശ്‌നങ്ങളല്ലഅതിപ്രശ്‌നങ്ങളാണ്. എനിക്കതിനൊരു പൂര്‍ണ്ണ ഉത്തരമില്ല. ഞാന്‍ നിങ്ങള്‍ക്ക് ഒരു കൊല്ലം തരുന്നു. നിങ്ങള്‍ ആലോചിക്കുക. ഒരു കൊല്ലെ കഴിഞ്ഞു. അവര്‍ തിരിച്ചുവന്നു. ഗുരുവും ശിഷ്യന്മാരും സംസാരിച്ചു. ഒടുവില്‍ ഗുരു പറഞ്ഞു. നിങ്ങള്‍ ഇത്രയും അറിഞ്ഞല്ലോ. എനിക്കും കുറച്ചറിയാം. അതു മുഴുവന്‍ നിങ്ങള്‍ക്കു തരാം. അധ്യാപകന്‍ ഉള്ളതു മുഴുവന്‍ കൊടുക്കണം. അതിനു ഇന്ന് അവനു എന്താണുള്ളത്. അമരകോശത്തില്‍ പ്രശ്‌നോപനിഷത്തില്‍ പിപ്പലാദന്‍ എന്ന ഋഷിയുടെ അടുക്കല്‍ ആറു ചെറുപ്പക്കാര്‍ ചെന്നു. സുകേശന്‍, സത്യകാമന്‍, ഗാര്‍ഗ്യന്‍, കൗസല്യന്‍, ഭാര്‍ഗവന്‍, കബഡി എന്നിവരായിരുന്നു അവര്‍. ഗുരോ ജീവന്റെയും ജീവനായത് എന്താണ്. അവര്‍ ചോദിച്ചു. അപ്പോള്‍ ഗുരു പറഞ്ഞു. നിങ്ങള്‍ ചോദിക്കുന്നതു പ്രശ്‌നങ്ങളല്ലഅതിപ്രശ്‌നങ്ങളാണ്. എനിക്കതിനൊരു പൂര്‍ണ്ണ ഉത്തരമില്ല. ഞാന്‍ നിങ്ങള്‍ക്ക് ഒരു കൊല്ലം തരുന്നു. നിങ്ങള്‍ ആലോചിക്കുക. ഒരു കൊല്ലെ കഴിഞ്ഞു. അവര്‍ തിരിച്ചുവന്നു. ഗുരുവും ശിഷ്യന്മാരും സംസാരിച്ചു. ഒടുവില്‍ ഗുരു പറഞ്ഞു. നിങ്ങള്‍ ഇത്രയും അറിഞ്ഞല്ലോ. എനിക്കും കുറച്ചറിയാം. അതു മുഴുവന്‍ നിങ്ങള്‍ക്കു തരാം. അധ്യാപകന്‍ ഉള്ളതു മുഴുവന്‍ കൊടുക്കണം. അതിനു ഇന്ന് അവനു എന്താണുള്ളത്. അമരകോശത്തില്‍ ബുദ്ധനെപ്പറ്റി അമരസിംഹന്‍ 'ജ്ഞാനദയാസിന്ധു' എന്നു പറയുന്നുണ്ട്. ജ്ഞാനം വിഷയനിഷ്ഠവും ദയ ആത്മനിഷ്ഠവുമാണ്. ഗുരുവിനു ഇതു രണ്ടും വേണം. ജ്ഞാനവും ദയയും. ബുദ്ധിയില്‍നിന്നു ജ്ഞാനവും ഹൃദയത്തില്‍നിന്നു ദയയും. ജ്ഞാനത്തിന്റെയും ദയയുടെയും സമുദ്രം അതാണു ഗുരു.

എന്റെ യൗവനത്തിന്റെ നല്ല നാളുകള്‍ മുപ്പത്തിരണ്ടുവര്‍ഷം ഞാന്‍ ക്ലാസ്സുമുറികളില്‍ പീഠത്തില്‍ നില്ക്കുകയായിരുന്നു. ഞാന്‍ ആരുമല്ലെന്നു എനിക്കറിയാം. 'എന്നാല്‍ ക്ലാസ് മുറിയില്‍ നില്ക്കുമ്പോള്‍ എന്നിലെ ഒരു ഉന്നതനെ ഞാന്‍ തിരിച്ചറിയും. സോക്രട്ടീസിന്റെ ചോദ്യങ്ങള്‍ കാതില്‍ മുഴങ്ങും. പ്ലേറ്റോയുടെയും അരിസ്റ്റോട്ടലിന്റെയും മഹത്തായ പാരമ്പര്യം മനസ്സില്‍ നിറയും'4. ശിഷ്യരുടെ മുന്നിലിരിക്കുന്ന ബുദ്ധന്റെ ഗാംഭീര്യം ഹൃദയം ആവഹിക്കും. മലയിലിരുന്നു പഠിപ്പിക്കുന്ന യേശുവിന്റെ ദര്‍ശനം എനിക്കുണ്ടാവും.

1. സുകുമാര്‍ അഴീക്കോട്
2. ഏബ്രഹാം ലിങ്കന്‍
3. ജെ. കൃഷ്ണമൂര്‍ത്തി
4. കെ.പി. അപ്പന്‍

(ലേഖകന്റെ “അരയന്നങ്ങളില്ലാത്ത മാനസ്സസരസ്സ്” എന്ന പുസ്തകത്തില്‍ നിന്ന്)

No comments:

Post a Comment