Tuesday, December 18, 2012

കാരിത്താസ്‌ മെഡിക്കല്‍ കോളേജ്: പ്രതികരണം

അതിരൂപതയിലെ പല വൈദികരും മെഡിക്കല്‍ കോളെജ് കാര്യത്തില്‍ അനുഭാവപൂര്‍വമല്ലാത്ത നിലപാടാണ് എടുത്തിരുന്നതെന്ന് കേട്ടിരുന്നു. ഏതായാലും ഇക്കാര്യത്തില്‍ മുന്നോട്ടു പോകാന്‍ തീരുമാനിച്ച സഭാനേതൃത്വത്തിന് അനുമോദനങ്ങളും ആശംസകളും.

മുമ്പ് ചിലരൊക്കെ അല്മായപങ്കാളിത്തത്തോടെ ആയിരിക്കണം ഈ സംരംഭം എന്ന് പറഞ്ഞിരുന്നുവെങ്കിലും അത് കത്തോലിക്കാസഭയുടെ പ്രവര്‍ത്തനശൈലിയ്ക്ക് ചേരുന്നതല്ല എന്ന് മനസ്സിലാക്കുന്നു.

സമുദായാംഗങ്ങളില്‍ നിന്ന് ഒരു ലക്ഷം രൂപ വച്ച് വാങ്ങി, ഭാവിയിലെ ചികിത്സാചെലവില്‍ നിന്ന് അത് കിഴിക്കുന്നത് വളരെ നല്ല കാര്യമാണ്. ഇത് ഒരു പടി കൂടി കടന്നു, ഒരു മെഡിക്കല്‍ ഇന്ഷ്വറന്സ് പദ്ധതി ആക്കുന്നതിനെക്കുറിച്ചും ചിന്തിക്കാവുന്നതാണ്. തൊണ്ണൂറുകളില്‍ തിരുവന്തപുരത്ത് ഒരു സ്വകാര്യ ആശുപത്രി അത്തരത്തിലൊരു സ്കീം പ്രഖ്യാപിച്ചത് ഓര്‍ക്കുന്നു. പട്ടത്തുള്ള S.U.T. Hospital-ല്‍ ആയിരുന്നു എന്നാണു ഓര്‍മ്മ. ഇതിനെക്കുറിച്ച്‌ കൂടുതല്‍ ഗവേഷണം ആവശ്യമാണ്‌.

“കൂടുതല്‍ തുക സംഭാവനയായി നല്‍കുന്നവരുടെ പേരുകള്‍ മെഡിക്കല്‍ കോളേജില്‍ ഫലകത്തില്‍ എഴുതിവയ്‌ക്കാനുള്ള സാദ്ധ്യതയും കമ്മറ്റി സൂചിപ്പിക്കുകയുണ്ടായി.”

ഇത് ബൈബിള്‍വിരുദ്ധമായ നിര്‍ദ്ദേശമാണെന്ന് പറഞ്ഞുകൊടുക്കേണ്ട ചുമതല അതിരൂപതാ മേലധ്യക്ഷനുണ്ട്. കാശുണ്ടാക്കാനായി ക്രിസ്തീയതയുടെ അടിസ്ഥാനതത്വങ്ങളില്‍ വെള്ളം ചേര്‍ത്ത് ജനങ്ങളുടെ അല്പത്തരത്തെ മുതലെടുക്കരുത്.

ഈ പ്രൊജക്റ്റ്‌ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം സഭാനേതൃത്വത്തില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന വിശ്വാസമാണ്. ഇത് വീണ്ടെടുക്കുക ഹൃസ്വകാലടിസ്ഥാനത്തിലും ഭാവിയിലേയ്ക്കും ആവശ്യമാണ്‌.

ദൈവത്തിന്റെ അനുഗ്രഹവും സമുദായംഗങ്ങളുടെ പ്രാര്‍ഥനയും പിന്തുണയും ലഭിച്ച് മെഡിക്കല്‍ കോളേജ് പദ്ധതി വിജയിക്കട്ടെ അന്ന് ആശംസിക്കുന്നു.

അലക്സ്‌ കണിയാംപറമ്പില്‍ 

No comments:

Post a Comment