Saturday, December 8, 2012

റെജി തോമസ്‌ കുന്നൂപ്പറമ്പന് ഇത് മുപ്പത്തഞ്ചാമത്തെ പുരസ്ക്കാരം.....

റെജി തോമസ്‌ കുന്നൂപ്പറമ്പില്‍ 
'കേരള സമൂഹത്തില്‍ പ്രവാസികളുടെ പങ്ക്' എന്ന വിഷയത്തെ അധികരിച്ച്കേരളാ പ്രവാസി കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍, അന്താരാഷ്ട്രതലത്തില്‍ നടത്തപ്പെട്ട ലേഖനമത്സരത്തില്‍ ശ്രീ.റെജി തോമസ്, കുന്നൂപ്പറമ്പില്‍, മാഞ്ഞൂര്‍ (ഹയര്‍ സെക്കന്ററി അദ്ധ്യാപകന്‍, ഒ.എല്‍.എല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഉഴവൂര്‍) ഒന്നാം സമ്മാനം നേടി. ഇദ്ദേഹം മാഞ്ഞൂര്‍, ചാമക്കാലാ സെന്റ്.ജോണ്‍സ് ഇടവകാംഗമാണ് .
റെജിയെ തേടിയെത്തിയ 35-ാമത്തെ ബഹുമതിയാണിത്. കേരളാ പ്രോലൈഫ് സമിതി സംസ്ഥാന ടീച്ചേഴ്‌സ് സെല്ലിന്റെ സംസ്ഥാന പ്രസിഡന്റായിട്ടും, കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എം.പിയായിട്ടുള്ള, ശ്രീ: പി.കെ.ബിജു എം.പിയുടെ (ആലത്തൂര്‍) നാട്ടിലെ സെക്രട്ടറിക്കൂടിയായിട്ടുകൂടിയും ഇപ്പോള്‍ റെജി തോമസ് സേവനമനുഷ്ഠിച്ച് വരുന്നു.

രജി തോമസിന്റെ ഫോണ്‍ നമ്പര്‍: 944 725 8924

ആഗോളവ്യാപകമായിട്ട് നടത്തപ്പെട്ട ഈ ലേഖനമത്സരത്തില്‍ രണ്ടാം സ്ഥാനം മെട്രിസ് ഫിലിപ്പ്, ആനാലിപ്പാറ, ഉഴവൂര്‍ (സിംഗപ്പൂര്‍) മൂന്നാം സമ്മാനം ശ്രീമതി ആനിസ് എന്നിവര്‍ കരസ്ഥമാക്കി.

പുരസ്‌കാരദാനം ജനുവരിയില്‍ ഉഴവൂര്‍ ഒ.എല്‍.എല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍വെച്ച് നടത്തപ്പെടുന്നതാണ്

വാര്‍ത്ത അയച്ചത്: അഡ്വ: സ്റ്റീഫന്‍ ചാഴികാടന്‍ (കേരളാ പ്രവാസി കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍)



No comments:

Post a Comment