Friday, December 14, 2012

നരകം – അങ്ങിനെയൊന്നുണ്ടോ?


നിത്യനരകം, നരകാഗ്നി, നരകശിക്ഷ, അടിനരകം..... ഒരു ശരാശരി വിശ്വാസിയുടെ ഉപബോധമനസ്സില്‍ ആളിക്കത്തുന്ന ചിത്രമാണ് നരകത്തിന്റേത്. പാപികള്‍ ഏതോ അതിവിസ്തൃത വറചട്ടിയില്‍ കിടന്നു കരിയുന്നു. കരിയുന്നു, വീണ്ടും കരിയുന്നു....

ക്രിസ്തീയവിശ്വാസത്തിന്റെ ഭാഗമാണ് സ്വര്‍ഗ്ഗവും നരകവും. യേശു ക്രിസ്തു ഇല്ലെങ്കിലും സഭയ്ക്ക് നിലനില്‍ക്കാനാകും. (അതാണല്ലോ അനുഭവം). പക്ഷെ പേര് പറഞ്ഞു പേടിപ്പിക്കാന്‍ സാത്താന്‍ ഇല്ലാത്ത അവസ്ഥ വന്നാല്‍ സഭയുടെ കാര്യം പരുങ്ങലിലാവും എന്ന് തീര്‍ച്ച. അതുപോലെ തന്നെ സഭയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ് നരകം. നരകത്തില്‍ പോകുമോ എന്ന ഭയം കൊണ്ട് തന്നെ നരകം ഉണ്ടോ എന്ന് സംശയിക്കാന്‍ പോലും വിശ്വാസികള്‍ക്ക് ഭയമാണ്!

എന്നാല്‍ പാപികളായ ചില പാശ്ചാത്യര്‍ ഈയിടെയായി നരകം ഉണ്ടോ എന്ന് സംശയം പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നു.  കലികാല വൈഭവം എന്നല്ലാതെ എന്ത് പറയാന്‍!

താല്പര്യമുള്ളവര്‍ക്ക് വായിക്കാന്‍ ഇതുമായി ബന്ധപ്പെട്ട ഒരു ലേഖനം - Msgr. Charles Pope ആണ് ലേഖകന്‍.

No comments:

Post a Comment