Friday, December 28, 2012

മുത്തുവിന്റെ കാലുമാറ്റം സ്ഥിരീകരിച്ചു.


ചിക്കാഗോയിലെ ക്നാനായ വികാരി ജനറാള്‍ കോട്ടയം അതിരൂപത ഉപേക്ഷിച്ച്, തന്റെ ഉപരിനന്മയെക്കരുതി സീറോ മലബാര്‍ രൂപതയില്‍ ചേര്‍ന്നു എന്ന വാര്‍ത്ത ക്നാനായ വിശേഷങ്ങള്‍ പുറത്തു വിട്ടതിനെതുടര്‍ന്നു ആളിക്കത്തിയ പ്രധിഷേധതിന്റെ തീജ്വാലകള്‍ കണ്ടു ഭയന്നുപോയ നമ്മുടെ ശുശ്രൂഷകന്‍, അവസാനം തന്റെ അപരാധം സമ്മതിച്ചിരിക്കുന്നു.

ഇന്നലെ (ഡിസംബര്‍ ഇരുപത്തേഴാം തിയതി) വൈകുന്നേരം സെന്റ്‌ മേരീസ്‌ ക്നാനായ പള്ളിയിലെ കുര്‍ബ്ബാനമദ്ധ്യേഅദ്ദേഹം ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചു. സീറോ മലബാര്‍ രൂപതയെ ശക്തിപ്പെടുത്താനാണ് തന്റെ പുതിയ നീക്കം എന്നാണു കുര്‍ബ്ബാന മദ്ധ്യേ അദ്ദേഹം പറഞ്ഞത്.

അദ്ദേഹം ക്നാനയാസമുദായത്തെ ശക്തിപ്പെടുത്തി ഒരു പരുവമാക്കി പെട്ടിക്കുള്ളിലാക്കി. ഇനി പാവം സീറോമലബാറിന്റെ ഊഴമാണ്.

കര്‍ത്താവേ രക്ഷിക്കണേ, മിശിഹായെ കാത്തുകൊള്ളേണമേ...

No comments:

Post a Comment