തട്ടിപ്പ് വീരനായ ജോബി തടത്തിലിന്റെ പതനത്തിനു കാരണം അയാളുടെ അമിതമായ ആത്മവിശ്വാസമായിരുന്നു. താന്‍ ഒരിക്കലും പിടിക്കപ്പെടുകയില്ലെന്നും, തന്നെ എതിര്‍ക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടാവില്ലെന്നും അയാള്‍ക്കുണ്ടായ തോന്നലാണ് അയാളെ കുരിക്കിലാക്കിയത്. ഇത് ജോബിയുടെ മാത്രം കഥയല്ല; എല്ലാ തട്ടിപ്പുകാരുടെയും ഗതി ഇതൊക്കെത്തന്നെയാണ്.
തന്റെ സാമ്രാജ്യത്തില്‍ കുറെ മരമണ്ടാന്മാരുള്ളതുകൊണ്ട് ഇത് പമ്പരവിഡ്ഢികളുടെ ഒരു ലോകമാണ് എന്ന് നമ്മുടെ മുത്തോലത്തച്ചന്‍ കരുതിപോയി. കാര്യങ്ങള്‍ എല്ലാം തന്റെ കണക്കുകൂട്ടലുകളനുസരിച്ച് നീങ്ങും എന്ന കാര്യത്തിലും ഈ വൈദികന് ലവലേശം സംശയം ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച ഇടയലേഖനം വായിച്ച നിമിഷം മുതല്‍ അങ്ങേരുടെ ശനിദശ ആരംഭിക്കുകയായിരുന്നു. ഇടയലേഖനത്തെ തന്റെ മഞ്ഞപത്രത്തിലൂടെ വളച്ചൊടിച്ച് തന്റെ പ്രജകളെ മസ്തിഷ്കപ്രക്ഷാളനം നടത്താമെന്ന അതിമോഹം കുറെ ഇമെയില്‍ കൃമികള്‍ കൂടി തകര്‍ത്തു. അതിനു തൊട്ടു പിന്നാലെയാണ് ഇദ്ദേഹം രൂപത മാറി എന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു പിടിച്ചതും, പ്രതിഷേധത്തിന്റെ തീജ്വാലകള്‍ “അംബരത്തോളം ഉയര്ന്നു” ചെന്നതും. പിടിച്ചു നില്‍ക്കാനാവാതെ മിനിഞ്ഞാന്ന് കുര്ബാനമധ്യെ ഈ വാര്‍ത്ത ശരിയാണെന്ന് സമ്മതിക്കേണ്ടി വന്നു.
ഇതിന്റെ പിന്നാലെ പ്രതിഷേധത്തിന്റെ തീമഴ പെയ്യുന്നത് കണ്ടു മുത്തു മാത്രമല്ല, അങ്ങാടിയത്ത്പിതാവും ഭയന്ന് പോയി.
താന്‍ Incardination (“The formal acceptance by a diocese of a clergyman from another diocese”) നടപടികള്‍ നിര്‍ത്തിവച്ചതായി മുത്തോലത്തച്ചന്‍ പ്രഖ്യാപിച്ചെന്ന് സ്ഥിരീകരിക്കാത്ത വാര്‍ത്ത ഇപ്പോള്‍ ലഭിച്ചിട്ടുണ്ട്.
ഈ പുതിയ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടനെ ക്നാനായ വിശേഷങ്ങളില്‍ പ്രതീക്ഷിക്കുക.
No comments:
Post a Comment