“............ശരാശരി ക്രിസ്‍ത്യാനിയെ വിസ്മയിപ്പിക്കുന്നത് വെള്ളം വീഞ്ഞാക്കുകയും അന്ധന് കാഴ്ച കൊടുക്കുകയും മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത അതിമാനുഷനായ ക്രിസ്‍തുവാണെങ്കില്‍ എന്നെപ്പോലുള്ള പാപികള്‍ക്ക് ജീവിതത്തില്‍ പ്രതീക്ഷ നല്‍കുന്നത്, ബലിയല്ല കരുണയാണ് ഞാനാഗ്രഹിക്കുന്നത് എന്നു പറയുന്ന ക്രിസ്തുവാണ്. അനാശാസ്യമാരോപിച്ച് സ്ത്രീയെ കല്ലെറിഞ്ഞ സദാചാര പൊലീസിനോട് "നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ഇവളെ കല്ലെറിയട്ടെ" എന്നു 2000 വര്‍ഷം മുമ്പ് പറഞ്ഞ ക്രിസ്തുവാണ് എന്നെ വിസ്മയിപ്പിക്കുന്നത്. ആ ക്രിസ്തു, ഗോപിനാഥ് മുതുകാട് അനായാസം ചെയ്യുന്ന ചെപ്പടിവിദ്യകള്‍ കൊണ്ട് വിശ്വാസികളെ ആകര്‍ഷിക്കുമെന്ന് വിശ്വസിക്കാന്‍ എനിക്കു പ്രയാസമുണ്ട്. സ്നേഹമെന്ന ദൈവത്തെ കാട്ടിക്കൊടുത്ത ക്രിസ്തുവിന്റെ പ്രതിമകളുണ്ടാക്കി ആ പ്രതിമകളില്‍ നിന്നുള്ള അടയാളങ്ങളെ ആരാധിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നത് ക്രിസ്തുവിനോടും ക്രിസ്ത്യാനികളോടും സമൂഹത്തോടും കാലത്തോടുമുള്ള വഞ്ചനയാണ്, ചൂഷണമാണ്.............”
ബെര്ളിത്തരങ്ങളില്‍ വന്ന ശക്തമായ ഒരു പോസ്റ്റ്......
No comments:
Post a Comment