Friday, December 28, 2012

കെസിസിഎന്‍എ എക്സിക്യുട്ടീവിന്റെ ആഹ്വാനം (മലയാളം തര്‍ജ്ജമ)


നോര്‍ത്ത്‌ അമേരിക്കയിലെ ക്നാനായ സഹോദരങ്ങളെ,

അടുത്ത കാലത്തുണ്ടായ സീറോമലബാര്‍ ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത് സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ക്നാനായ ഇടവകകളിയെയും മിഷനുകളിലെയും അംഗത്വത്തെപ്പറ്റി ഇറക്കിയ നിര്‍ദ്ദേശം (കല്‍പന) നോര്ത്തമേരിക്കന്‍ ക്നാനായസമൂഹത്തിനു വേണ്ടി KCCNA ഭരണനിര്‍വ്വഹണസമിതി വളരെ ശക്തമായി ഐക്യകണ്ഠേന തിരസ്കരിച്ചു. 1986ല്‍ ഇറക്കിയ റെസ്ക്രിപ്റ്റ്‌ നോര്‍ത്ത്‌ അമേരിക്കന്‍ ക്നാനായ സമുദായവും കോട്ടയം രൂപതാ ആത്മീയനേതൃത്വവും ഒരു പോലെ ഒന്നടങ്കം തിരസ്കരിച്ചതാണ്. നോര്‍ത്ത്‌ അമേരിക്കയിലെ ക്നാനയംഗത്വതെപ്പറ്റിയുള്ള വിശദീകരണവും വ്യക്തമാക്കലും സമുദായത്തിന്റെ ആചാരങ്ങള്‍ക്കും അനാദികാലം തൊട്ടേയുള്ള പാരമ്പര്യങ്ങള്‍ക്കും 1700 വര്‍ഷത്തിലേറെ കത്തോലിക്കാസഭ അംഗീകരിച്ചിരുന്നതിനും 1911ല്‍ സ്ഥാപിതമായ കോട്ടയം രൂപതയ്ക്കും എതിരാണ്.

ക്നാനായ സമുദായം അംഗീകരിക്കുന്ന അംഗത്വം ക്നാനായ മാതാപിതാകളില്‍ നിന്ന് മാത്രം ജന്മം കിട്ടുന്നവര്‍ക്കും വിവാഹം കഴിക്കുകയാണെങ്കില്‍ ക്നാനായ മാതാപിതാക്കളില്‍ നിന്ന് മാത്രം ജന്മം കിട്ടിയ ജീവിതപങ്കാളിയെ വിവാഹം കഴിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമാണ് ക്നാനായ ഇടവകകളിലും മിഷനുകളിലും അംഗത്വമുള്ളതെന്ന് നോര്‍ത്ത്‌ അമേരിക്കന്‍ ക്നാനായസമുദായം വളരെ വ്യക്തവും കൃത്യവുമായി പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്.

2004 മുതല്‍ സത്യസന്ധമായ അംഗത്വ നിര്‍വചനത്തിനുവേണ്ടി സമുദായവും KCCNAയും നിര്‍ബന്ധിച്ചു കൊണ്ടിരുന്നുവെങ്കിലും രൂപതാധ്യക്ഷ്യന്റെ അന്നത്തെ നിര്‍വചനത്തിന്റെ സത്യാവസ്ഥ ഇവിടെ ക്നാനായ പള്ളികള്‍ വാങ്ങി സ്ഥാപിക്കുന്ന സമയത്ത് രൂപതയും ക്നാനായ റീജിയന്‍ ആത്മീയ നേതൃത്വവും ക്നാനയരില്‍ നിന്ന് ഒളിപ്പിച്ചുവച്ചതില്‍ ഞങ്ങള്‍ അതീവ നിരാശരാണ്. അവസാനം രഹസ്യം വെളിച്ചത്ത് വന്നപ്പോള്‍ കഴിഞ്ഞ പല വര്‍ഷങ്ങളിലും സീറോമലബാര്‍ രൂപതയും നോര്‍ത്ത്‌ അമേരിക്കന്‍ ക്നാനായ ആത്മീയനേതൃത്വവും ഒട്ടും സത്യസന്ധമല്ലാത്തതും മനപൂര്‍വവുമായ രീതികളിലൂടെ സാധാരണ ജനങ്ങളെ വഴിതെറ്റിക്കുകയായിരുന്നു എന്ന് വ്യക്തമായി.

നോര്ത്തമേരിക്കന്‍ ക്നാനായ റീജിയനിലെ ഭരണകര്‍ത്താക്കള്‍ അവരുടെ ഉത്തരവാദിത്വങ്ങളിലും ജോലിയിലും പരിപൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്നു ക്നാനായ സമുദായം ഒന്നടങ്കം പരിപൂര്‍ണ്ണമായും വിശ്വസിക്കുന്നു. ക്നാനായ സമുദായത്തിന്റെ നരവംശപരമായ അനന്യത (വ്യക്തിത്വം) സീറോമലബാര്‍ രൂപതയില്‍ സൂക്ഷിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

ആയതിനാല്‍ ക്നാനായ സമുദായത്തിന് പരിപൂര്‍ണ്ണമായും സ്വീകാര്യമായ അംഗത്വപ്രഖ്യാപനം വരുന്നതുവരെ എല്ലാ ക്നാനയരും സീറോമലബാര്‍ രൂപതയുടെയും ക്നാനായ റീജിയന്‍ നേതൃത്വത്തിന്റെയും നിര്‍ദ്ദേശങ്ങളെ പരിപൂര്‍ണ്ണമായി തള്ളുകയും നിസ്സഹകരിക്കുകയും ചെയ്യണമെന്നു ഞങ്ങള്‍ (KCCNA ഭരണസമിതി) ആഹ്വാനം ചെയ്യുന്നു. സമുദായത്തിന്റെ എല്ലാ ആവശ്യങ്ങളും താല്പര്യങ്ങളും സംരക്ഷിച്ചു മുന്നേറുവാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.

കെസിസിഎന്‍എ എക്സിക്യൂട്ടീവ് കമ്മിറ്റി

(മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തത്: ജോണ് കരമ്യാലില്‍, ചിക്കാഗോ, ടെലി: 708 158 936)

No comments:

Post a Comment