Sunday, December 9, 2012

അങ്ങാടിയിലെ "അമുമൂ" വേദപാഠകളരി - പാപ്പച്ചി വല്യപ്പന്‍




"അ" എന്നാല്‍ അങ്ങാടി
അല്ലാ എന്ന് പറഞ്ഞാല്‍ പിന്നെ
അനുസരണ ഉള്ളവന്‍ ആകത്തില്ല

"മു" എന്നാല്‍ മുത്തു വിശുദ്ധന്‍
അല്ലാ എന്ന് പറഞ്ഞാല്‍ പിന്നെ
തവളകള്‍ ആക്കും നിങ്ങളെ എല്ലാം

"മൂ" എന്നാല്‍ മൂലാക്കാ
അല്ല എന്ന് പറഞ്ഞാല്‍ പിന്നെ
സ്വര്ഗകവാടം നിങ്ങള്ക്കില്ല

ഹരിശ്രീ എന്നൊരു വാക്ക് മറച്ച്
വിദ്യ പഠിക്കാന്‍ എത്തുക നിങ്ങള്‍
മുത്തു നയിക്കും കളരിയിലേക്ക്

"അമുമൂ" എന്നു തുടങ്ങി
നിങ്ങളെ മുത്തു വിശുദ്ധമുനിഷി
മടിയില്‍ ഇരുത്തി എഴുതിച്ചീടും

കുഞ്ഞുന്നാളില്‍ "അമുമൂ"എന്നൊരു -
വാക്കു പഠിക്കാത്തവര്‍ എല്ലാം
ഈ കളരിയിലേക്ക് ചെന്നീടേണം

സ്വര്‍ഗത്തിലുള്ളൊരു ത്രിത്വത്തെ
പഠിക്കും മുന്പെ പഠിച്ചീടേണം
ഭൂമിയില് ഉള്ളൊരു "അമുമൂ" ത്തെ

അല്ലേല്‍ നിങ്ങളെ ഒന്നും
അങ്ങാടീലെ പള്ളീലേക്ക് കയറ്റത്തില്ല
വിലക്കും കൂദാശകള്‍ എല്ലാം

"അമുമൂ"എന്നൊരു വാക്ക്
കാണാപ്പാഠം പഠിച്ചീടേണം
കോപ്പി അടിക്കാന്‍ പറ്റത്തില്ല

പഠിച്ചു കഴിഞ്ഞവര്‍ ‍ എല്ലാം
ചിക്കാഗോയില്‍ ഉള്ളൊരു
KK കോളേജില് ‍ചേര്‍ന്നീടേണം

അറിവ് പകരും അധ്യാപകര്‍
മിടുക്കന്മ്മാര്‍ കേമന്‍മ്മാര്‍
ഉണ്ട് അവിടെല്ലാം

ഹരിശ്രീ എന്നെഴുതി പഠിച്ചവനൊക്കെ
തല തിരിയന്മ്മാരും തവളകളും
ആയി പോയിട്ടുണ്ട്

ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും
ചില ക്നാനായക്കാര്‍
"അമുമൂ"എന്നെഴുതും താനും

വിഡ്ഢികള്‍ അങ്ങനെ വളരുകയാണ്
വിഡ്ഢിത്തം കൂടുകയാണ്
അമുമൂ...അമുമൂ....അമുമൂ.....

പുത്തന്‍ പ്രാഞ്ചികള്‍ ജനിക്കട്ടെ
പള്ളികള്‍ അങ്ങനെ വളരട്ടെ
അമുമൂ...അമുമൂ....അമുമൂ.....

പാപ്പച്ചി വല്യപ്പന്‍

No comments:

Post a Comment