ദരിദ്രനായിരുന്ന എന്നുടെ വയയറ്റത്തൊരു
കച്ച മുറുക്കിക്കെട്ടി നിവര്‍ന്നു നിന്നു ഞാന്‍!
നാടനായി വിളിച്ചു പറഞ്ഞു ഞാന്‍!
അഴിച്ചകച്ച മുറുക്കി തലയില്‍ കെട്ടിയിട്ട്
ക്നാനായക്കാരന്‍ ആണെന്ന്
ദൈവം ശക്തി നല്‍കിയ മനസ്സുമായി
വളര്‍ന്നു ഞാന്‍ അദ്ധ്വാനിച്ച് എത്തിയതോ ശീമയില്‍!
ശ്രേഷ്ടരായവര്‍ എറിഞ്ഞിടുന്നെന്നിലേക്കൊരു
ഭക്ഷണപ്പൊതി തീറ്റിച്ചീടാനായി മറുനാട്ടില്!
![]() |
ക്നാനയക്കാരന്റെ മറുനാട്ടിലെ തനിമയും ഒരുമയും |
ദഹിച്ചിടാതെ പുളയുന്ന എന്നെ നോക്കി കണ്ടു -
രസിച്ചിടുന്ന ശ്രേഷ്ടര്‍ മനക്കോട്ടകെട്ടി തീറ്റിച്ചിടുന്നു !
വളര്‍ത്തിടുന്നു ക്നാനായത്വത്തെ ഈ ഭൂമിയില്‍
വ്യത്യസ്ഥരാക്കി നാടനും! ശീമനും!
ഊര്ന്നിടുന്നു കച്ച ക്നാനായക്കാരെന്റെ തലയില്‍ നിന്ന്
കുമ്പിട്ടു നില്‍ക്കുന്ന ശിരസ്സുമായി നാടനും! ശീമനും !
[വിദ്യാഭ്യാസപരമായുംസാമ്പത്തികമായുംനേട്ടങ്ങള്‍കൊയ്യാന് വേണ്ടിയാണ് കനാനായക്കാര്‍ പലരും മറുനാട്ടിലും വിദേശങ്ങളിലും എത്തിപ്പറ്റിയത്. അങ്ങനെ എത്തിപ്പറ്റിയവരില്‍ എല്ലാവരും തന്നെ അവരുടെ തനിമയും കൂട്ടായ്മ്മയും നിലനിര്‍ത്തുവാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട് താനും.
അതിന്ശക്തിപകരുവാന്‍ അസ്സോസ്സിയേഷനുകളും സൊസ്സൈറ്റികളും രൂപീകരിച്ചു .അതേത്തുടര്‍ന്ന് വന്ന വൈദിക ശ്രേഷ്ടര്‍ അവര്‍ക്ക് താങ്ങും തണലും ആകുമെന്ന് അവര്‍ വിശ്വസിച്ചു.
സ്വന്തം ജനത്തിന്റെ ആല്മീയപുരോഗതിക്കു വേണ്ടി വന്ന അവര്‍ ഇന്ന് ജനത്തിന് ഒരു ഭാരം ആയി മാറിയിരിക്കുകയാണ്. തനിമയേയും കൂട്ടായ്മ്മയേയും കൊന്നൊടുക്കി വിഘടിത സ്വരം ഉയര്‍ത്തി, അവര്‍ നല്‍കുന്നത് മാത്രമെ സ്വീകരിക്കാവൂ എന്ന ഉത്തരുവ് നല്‍കി പാവം ക്നാനായക്കാര് മറു നാടുകളിലും വിദേശങ്ങളിലും -ശീമ ദേശങ്ങളിലും വഞ്ചിതരാകുന്ന കാഴ്ചയാണ് കാണുന്നത്. പല തട്ടില്‍ പല രൂപത്തില്‍ പല ഭാവത്തില്‍ വളരുന്ന ക്നാനായക്കാരന് എത്ര നാള്‍ പിടിച്ചു നില്ക്കാനാവും ഈ ആല്മീയശ്രേഷ്ടര്‍ക്കൊപ്പം!]
പാപ്പച്ചി വല്യപ്പന്‍
No comments:
Post a Comment