കണ്ണട
എല്ലാവര്ക്കും തിമിരം, ക്നാനയക്കാര്‍ക്കെല്ലാവര്‍ക്കും തിമിരം,
മങ്ങിയ കാഴ്ചകള്‍ കണ്ടുമടുത്തു, കണ്ണടകള്‍ വേണം, കണ്ണടകള്‍ വേണം
പണത്തിന്‍ മിഴിവില്‍ കര്‍മം മറക്കും, സമുദായത്തെ തള്ളിപ്പറയും,
ആത്മീയത്തിന്‍ പേരു പറഞ്ഞു പള്ളികള്‍ വാങ്ങിക്കും, പള്ളികള്‍ വാങ്ങിക്കും.
(എല്ലാവര്ക്കും തിമിരം)
അച്ചന്‍ പറഞ്ഞും ബിഷപ്പ് പറഞ്ഞും കാശു കൊടുത്തു പള്ളികള്‍ വാങ്ങും,
സമുദായത്തെ രണ്ടായ് പിളര്‍ത്തി തമ്മിലടിപ്പിക്കും, അവര്‍ സ്വര്‍ഗം വീതിക്കും, അവര്‍ സ്വര്‍ഗം വീതിക്കും.
(എല്ലാവര്ക്കും തിമിരം)
കള്ള് കുടിച്ചു പൂസാവുമ്പോള്‍ ക്നാനയത്വം സടകുടഞ്ഞേല്‍ക്കും
നടവിളിയുയരും ക്യാമറകള്‍ മിന്നും, വീണ്ടും പൊട്ടിക്കും,
കുപ്പികള്‍ വീണ്ടും പൊട്ടിക്കും.
(എല്ലാവര്ക്കും തിമിരം)
അങ്ങാടിയത്തിന്‍ സര്‍ക്കുലര്‍ നമുക്ക് ക്രിസ്ത്മസ് ഗിഫ്റ്റായി പള്ളിയില്‍ വന്നു,
അച്ചന്‍ വായിച്ചപ്പോള്‍ നമ്മള്‍ മിഴ്ക്കസ്യാന്നായി, ഒന്നും മിണ്ടാനില്ലാതായ്.
(എല്ലാവര്ക്കും തിമിരം)
മുരുകന്‍ കാട്ടാക്കടയുടെ മൂല കവിതയുടെ വീഡിയോ ക്ലിപ്പ് ചുവടെ. ഈ പാരഡി ഗാനം അയച്ചുതന്ന അന്ജാതന് ക്നാനായ വിശേഷങ്ങളുടെ പിന്നണിപ്രവര്ത്തകരുടെയും വായനക്കാരുടെയും നന്ദി.
No comments:
Post a Comment