അടുത്ത രണ്ടു വര്‍ഷത്തേയ്ക്ക് കെസിസിഎന്‍എ എന്ന പ്രവാസികളായ ക്നാനയക്കാരുടെ ഏറ്റവും ശക്തമായ അല്മായസംഘടനയുടെ ചുക്കാന്‍ പിടിക്കുന്നവരെ തെരഞ്ഞെടുക്കുന്ന ഘട്ടത്തിലാണല്ലോ നാമിന്ന്. ലോകം മൊത്തമുള്ള ക്നാനയക്കാര്‍ ഈ തെരഞ്ഞെടുപ്പിനെ ഉറ്റു നോക്കുന്നുണ്ട്. പല സ്ഥാനാര്‍ഥികളെയും നിരവധി സമുദായംഗങ്ങള്‍ക്ക് പരിചയമില്ല.
മത്സരാര്‍ത്ഥികള്‍ക്ക് തങ്ങളുടെ നിലപാടുകള്‍ വ്യക്തമാകാനുള്ള വേദി ഞങ്ങള്‍ ഒരുക്കുകയാണ്. താല്പര്യമുള്ള മത്സരാര്‍ത്ഥികള്‍ക്ക് ചുവടെ കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം - ഇംഗ്ലീഷിലോ മലയാളത്തിലോ ടൈപ്പ് ചെയ്ത്, മലയാളത്തിലാണെങ്കില്‍ യുണികോഡ് ഫോണ്ടില് - അയച്ചു തന്നാല്‍ ലഭിക്കുന്ന മുറയ്ക്ക് ഫോട്ടോ സഹിതം ഞങ്ങള്‍ പ്രസധീകരിക്കുന്നതാണ്.
പ്രസിഡന്റ്, സെക്രട്ടറി എന്നീ തസ്തികകളിലേയ്ക്ക് മാത്രമല്ല, ഏതു സ്ഥാനത്തേയ്ക്ക് മല്‍സരിക്കുന്നവര്‍ക്കും ഇതില്‍ പങ്കെടുക്കാം.
സഭ്യമായ ഭാഷയില്‍ വളച്ചുകെട്ടില്ലാത്ത ഉത്തരങ്ങളാണ് പ്രതീക്ഷിക്കുന്നത്.
ചോദ്യങ്ങള്‍:
ചോദ്യം ഒന്ന്:
കെസിസിഎന്‍എയുടെ ആരംഭം മുതല്‍ ക്നാനായ വൈദികര്‍ ആ സംഘടനയുടെ കെട്ടുറപ്പിനെ സഹായിച്ചിട്ടുണ്ട്. കൂടുതല്‍ ക്നാനായ പുരോഹിതര്‍ അമേരിക്കയില്‍ ഉണ്ടായാല്‍ അത് സംഘടനയ്ക്ക് ഗുണകരമാകും എന്ന തുടക്കത്തിലെ പ്രതീക്ഷ പാടെ ഇല്ലാതായിട്ടുണ്ട്. ഇന്ന് പലയിടങ്ങളിലും നമ്മുടെ വൈദികര്‍ സംഘടനയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്ന് പൊതുവില്‍ ഒരു പരാതിയുണ്ട്.
ഈ പരാതിയില്‍ കഴമ്പുണ്ടെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവോ? നിങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനമെന്താണ്?
ചോദ്യം രണ്ട്:
കെസിസിഎന്‍എ പോലെ ശക്തമായ ഒരു സംഘടനയ്ക്ക് അമേരിക്കയ്ക്കുള്ളിലും പുറത്തുമുള്ള ക്നാനായ സമുദായംഗങ്ങള്‍ക്ക് വേണ്ടി പലതും കാര്യമായി ചെയ്യാന്‍ സാധിക്കുമായിരുന്നു. പക്ഷെ രണ്ടു വര്‍ഷത്തിലൊരു കണ്‍വെന്‍ഷന്‍ നടത്തുന്നതിനപ്പുറത്തേയ്ക്ക് മുന്‍കാല ഭാരവാഹികള്‍ കാര്യമായി ഒന്നും ചെയ്തിട്ടില്ല – ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചാല്‍ എന്തായിരിക്കും നിങ്ങളുടെ നിലപാട്? സംഘടനയുടെ തലപ്പത്ത് വന്നാല്‍ പഴയതില്‍ നിന്ന് വ്യത്യസ്തമായി നിങ്ങള്‍ എന്ത് ചെയ്യാന്‍ ഉദ്ദേശിക്കുന്നു? അത്എത്ര നാള്‍ക്കുള്ളില്‍ എങ്ങിനെ പ്രാവര്‍ത്തികമാക്കും?
ചോദ്യം മൂന്ന്:
ചില നഗരങ്ങളില്‍ (- ഉദാഹരണം: താമ്പ - എല്ലാ വിധ സൌകര്യങ്ങളും ഉണ്ടായിട്ടും, ജനങളുടെ ആവശ്യപ്രകാരം കമ്മ്യൂണിറ്റി സെന്ററുകളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ നമ്മുടെ വൈദികര്‍ വിസമ്മതിക്കുന്നു. ഇക്കാര്യത്തില്‍ കാനോന്‍ നിയമം ഒരു തടസ്സമല്ലെന്നും സീറോ-മലബാര്‍ സഭയാണ് തടസ്സങ്ങള്‍ സൃഷിടിക്കുന്നതെന്നും ഏവര്‍ക്കും അറിവുള്ളതാണ്. മിഷന്‍ നിലവില്‍ വരുന്നതിനു മുമ്പുവരെ വീടുകളില്‍ വച്ച് പോലും കുര്‍ബാന ചൊല്ലിയിരുന്ന വൈദികര്‍ ഇതിന് വിസമ്മതിക്കുന്നതിന്റെ കാരണം എല്ലാവര്ക്കും അറിയാവുന്നതാണ്. ഇക്കാര്യത്തില്‍ എന്തായിരിക്കും നിങ്ങളുടെ നിലപാട്?
ചോദ്യം നാല്:
അമേരിക്കയിലെ മുതിര്‍ന്ന ക്നാനായ കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും വര്‍ഷങ്ങളായുള്ള ആവശ്യമാണ് നമ്മുടെ മിഷനുകളില്‍ അവര്‍ക്ക് വേണ്ടി ലത്തീന്‍ റീത്തില്‍ ഇംഗ്ലീഷ് കുര്‍ബാന അര്‍പ്പിക്കണമെന്നുള്ളത്. മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഇക്കാര്യം ചെയ്യ്തുതരാതെ നമ്മുടെ സഭാധികൃതര്‍ തുടരുന്നു.
ഇക്കാര്യത്തില്‍ എന്താണ് നിങ്ങളുടെ നിലപാട്?
ചോദ്യം അഞ്ച്:
അമേരിക്കയില്‍ ക്നാനായ കലാമേളകള്‍ നടന്നു കാണണമെന്ന് ആഗ്രഹിക്കുന്ന നിരവധി കുടുംബങ്ങള്‍ ഉണ്ട്. അത്തരം മേളകള്‍ ഫലപ്രദമായി നടക്കണമെങ്കില്‍, ആദ്യമായി വേണ്ടത്ര പരിശീലനകേന്ദ്രങ്ങള്‍ സ്ഥാപിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ നിങ്ങള്ക്ക് എന്ത് ചെയ്യാന്‍ സാധിക്കും?
ചോദ്യം ആറ്:
കല്യാണക്കുറി നല്‍കാനായി പള്ളി വാങ്ങിയതിന്റെ കുടിശിക നല്‍കണമെന്ന് ഒരു വൈദികന്‍ ആവശ്യപ്പെടുകയും അതിനെത്തുടര്‍ന്ന് നിയമപ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്തുവല്ലോ., കല്യാണകുറിക്കു തുക ആവശ്യപ്പെടുന്നത് നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും അതില്‍ തെറ്റില്ലെന്നും മൂലക്കാട്ട് പിതാവ് പ്രസ്താവിക്കുകയുണ്ടായി. അമേരിക്കയിലെ ക്നാനായക്കാരനെ സാരമായി ബാധിക്കുന്ന ഈ വിഷയത്തില്‍ എന്താണ് നിങ്ങളുടെ നിലപാട്?
ഇത്തരം വിഷയങ്ങളില്‍ നിങ്ങളുടെ ഇടപെടല്‍ ഏതു തരത്തില്‍ ഉണ്ടാകും?
ചോദ്യം ഏഴ്:
അമേരിക്കയില്‍ ഒരു ക്നാനായ രൂപത എന്ന സ്വപ്നം പൂവണിയുന്നതു വരെ, ക്നാനയക്കാരുടെ വകയായി പള്ളികള്‍ വാങ്ങുന്നത് അബദ്ധമാണെന്ന് ഒരു കൂട്ടര്‍ വിശ്വസിക്കുകയും (മുന്‍കാലങ്ങളി ല്‍ നമ്മുടെതന്നെ പിതാക്കന്മാര്‍ അങ്ങിനെ പറഞ്ഞിട്ടുമുണ്ട്) കമ്മ്യൂണിറ്റി സെന്റര്‍ വാങ്ങാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ സഭാധികാരികള്‍ വളഞ്ഞ വഴികളിലൂടെ പള്ളികള്‍ വാങ്ങിക്കൂട്ടുന്നു.
ഇക്കാര്യത്തില്‍ നിങ്ങള്‍ എന്ത് നിലപാട് സ്വീകരിക്കും?
ചോദ്യം എട്ട്:
കാരിത്താസ് മെഡിക്കല്‍ കോളേജ് ആക്കുന്ന കാര്യത്തില്‍ നിങ്ങള്ക്ക് എന്തെങ്കിലും അനുകൂലമോ പ്രതികൂലമോ ആയ നിലപാടുണ്ടോ?
ഇന്നത്തെ ക്നാനായ സമുദായത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധി അമേരിക്കന്‍ ക്നാനായ് പള്ളികളിലെ അംഗത്വത്തെ ചൊല്ലിയുള്ള വിവാദമാണ്. ഇതിനെക്കുറിച്ച് രണ്ട് ചോദ്യങ്ങള്‍:
ചോദ്യം ഒന്‍പത്:
വത്തിക്കാനില്‍ നിന്ന് ലഭിച്ച റെസ്ക്രിപ്റ്റ് മൂലമാണ് സഭാധികൃതര്‍ പുതിയ ഒരു നിലപാട് എടുത്തിരിക്കുന്നത്. ഇക്കാര്യത്തില്‍ നിയമ നടപടിയ്ക്ക് മുതിരും എന്നൊക്കെ പല നേതാക്കളും മുമ്പ് പറഞ്ഞിട്ടുണ്ടെങ്കിലും കാര്യമായ ഒരു നടപടിയും ഉണ്ടായതായി സാധാരണകാര്‍ക്ക് അറിയില്ല. ഇക്കാര്യത്തില്‍ നിങ്ങള്ക്ക് എന്ത് ചെയ്യുവാന്‍ സാധിക്കും?
ചോദ്യം പത്ത്:
പുതിയതായി നിര്‍വചിക്കപ്പെട്ട ക്നാനായ പള്ളികളിലെ അംഗത്വത്തെ ചുറ്റിപറ്റിയും സാധാരണകാര്‍ക്ക് അവ്യക്തതയുണ്ട്. സമുദായത്തില്‍ നിന്നും മാറികെട്ടിയവരുടെ ഭാര്യയും മക്കളും ക്നാനായ ഇടവകയിലെ അംഗങ്ങളായിരിക്കും എന്ന് അങ്ങാടിയത്ത് പിതാവ് വ്യക്തമാക്കുമ്പോള്‍ മൂലക്കാട്ട് പിതാവ് “അങ്ങിനെയല്ല, ഭാര്യമാര്‍ക്കും കുട്ടികള്‍ക്കും കൂദാശകള്‍ ലഭിക്കുമെങ്കിലും അംഗത്വം ലഭിക്കുകയില്ല” എന്ന് ആവര്‍ത്തിച്ചു പറയുന്നു. നിങ്ങളുടെ അഭിപ്രായത്തില്‍ ഇതില്‍ ആര് പറയുന്നതിനാണ് കൂടുതല്‍ ആധികാരികത, ഏതാണ് സമുദായംഗങ്ങള്‍ വിശ്വസിക്കേണ്ടത്? ഇക്കാര്യത്തില്‍ ഒരു വ്യക്തത ഉണ്ടാക്കാനായി നിങ്ങള്‍ എന്ത് ചെയ്യും?
Candidates അല്ലാത്ത സാധാരണ സമുദായംഗങ്ങള്‍ക്കും മുന്‍ ഭാരവാഹികള്‍ക്കും ഈ ചര്‍ച്ചയില്‍ പങ്കെടുക്കാം.
മറുപടി അയക്കേണ്ട വിലാസം: worldwidekna@gmail.com
No comments:
Post a Comment