Sunday, December 9, 2012

ന്യൂജേര്സിയിലും വിഷബീജം


ശാന്തമായിരുന്ന  ന്യൂജേര്സിയിലും  അസമാധാനത്തിന്റെ വിഷബീജം വിതയ്ക്കുവാന്‍ മുത്തോലവും അനുചരനും കൂടി എത്തിച്ചേര്‍ന്നു. കട്ടേല്‍ അച്ചന്‍ തന്ത്രപൂര്‍വ്വം മാറികൊടുത്തുകൊണ്ട് മൂലക്കാടന്റെയും മുത്തോലത്തിന്റെയും ബിജോ കാരക്കാടന്റെയും ആലോചനപ്രകാരം  ന്യൂജേര്സിയിലും ക്നാനായ പള്ളിയെന്ന പേരുംപറഞ്ഞു പള്ളി വാങ്ങുവാനുള്ള ശ്രമം തുടങ്ങിയിരിക്കുന്നു. പള്ളി പണിയിക്കുവാന്‍ വിരുതന്‍ എന്ന കുപ്രസിദ്ധ പേര് സംബധിച്ചിട്ടുള്ള കട്ടേല്‍ അച്ചന്‍ പുറമേ നല്ലപിള്ള ചമഞ്ഞു കുടുംബയോഗങ്ങളുടെ മറപിടിച്ചു, പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നു.

Motivational Speaker ആയി പള്ളിവാങ്ങിക്കലിനെപറ്റി ആധികാരികമായി സംസാരിക്കാന്‍ San Antonio ക്കാരനെയാണ് മുത്തോലം നിയോഗിച്ചത്. ശാന്തമായിരുന്ന San Antonio യില്‍ തങ്ങള്‍ വെറും നാലഞ്ചു കുടുംബക്കാര്‍ കൂടി ബഹുഭൂരിപഷം വരുന്നവരുടെ എതിര്‍പ്പിനെ വകവയ്ക്കാതെ   പള്ളിമേടിച്ചതെങ്ങനെയെന്നു വിശദമാക്കി. ആ സ്ഥിതിയ്ക്ക് ഇത്രയും കുടുബങ്ങലുള്ള ന്യൂജേര്സികാര്‍ക്ക് പള്ളി വാങ്ങുകയെന്നത് ഒരു ബുദ്ധിമുട്ടും അല്ല എന്ന് കാരക്കാടന്‍ പ്രസതാവിക്കുകയുണ്ടായി. തങ്ങളാണ് San Antonio യിലെ സമാധാനവും ഒരുമയും നഷ്ട്ടപെടുത്തിയതെന്ന സത്യം മനഃപൂര്‍വം പറഞ്ഞില്ലെന്നുമാത്രം.

ക്നാനായ കുടംബത്തിലെ ശാന്തി നശിപ്പിച്ച ത്രിമൂര്‍ത്തികള്‍ വിഷത്തിന്റെ വിത്തുകള്‍ വിതച്ചു കഴിഞ്ഞു. ഇനി പണമെന്ന വെള്ളം ഒഴിച്ച് കൊടുത്താല്‍ മാത്രം മതി.

San Antonio എന്ന ചെറിയ സ്ഥലത്ത് പ്രശ്നം ഉണ്ടായപ്പോള്‍ ആരും അനങ്ങിയില്ല. അടുത്ത് കിടക്കുന്ന Houston കാര്‍ വിചാരിച്ചു തങ്ങള്‍ വലിയ കമ്മ്യൂണിറ്റി ആണ് ഇവിടെ ആരും ഒന്നും ചെയ്യില്ല എന്ന്. പഷേ San Antonio കാരെകാളും കൂടുതല്‍ നഷ്ടം സംഭവിച്ചത് അവര്‍ക്കാണ്. Tampa, Florida യിലെ സമാധാനത്തിനുള്ള ശ്രമം നടത്തിയ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക്  അവിടുത്തെ വൈദികന്‍  നല്‍കിയ  ധിക്കാരം നിറഞ്ഞ സംസാരം എല്ലാവരും വായിച്ചിരിക്കും. അതില്‍ കുറഞ്ഞൊന്നും NJ യില്‍  ആരും പ്രതീഷിക്കേണ്ട.

മെത്രാന്റെയും അച്ചന്മാരുടെയും ബന്ധുക്കള്‍ക്ക് പള്ളി വാങ്ങുന്നതിന് വേണ്ടി പിറകില്‍കൂടി പണിയാതിരിക്കനാവില്ല. നിങ്ങളുടെ പണം കൊടുത്തു നിങ്ങളുടെ തന്നെ സ്വൈര്യത നഷ്ട്ടപെടുത്തണമോ എന്ന് ന്യൂജേര്സിക്കാര്‍ തന്നെ തീരുമാനിക്കുക. കാശുകൊടുത്തു കടിക്കുന്ന പട്ടിയെ മേടിക്കണമോ എന്ന് ചിന്തിക്കുക. Divide and  rule എന്ന സിദ്ധാന്തം മുന്നേറുന്നു.

ക്നാനായ വൈദികരുടെ കണ്ണില്‍ ചോരയില്ലാതുള്ള  വൈദികാന്തസ്സിനു നിരക്കാത്ത പ്രവര്‍ത്തനം ലോകത്തെല്ലായിടത്തുമുള്ള ജനങ്ങള്‍ വായിച്ചു മനസ്സിലാക്കുന്നുണ്ട് എന്നത് വിസ്മരിക്കേണ്ട. നിങ്ങളെപ്പോലെ അതിബുധിമാന്മാരല്ലെങ്കിലും ജനങ്ങള്‍ക്ക് സാമാന്യ ബുദ്ധിയെങ്കിലും ഉണ്ടാവും എന്ന് കരുതുക. പുറമേ പറഞ്ഞില്ലെങ്കിലും നിങ്ങളെപറ്റിയുള്ള അവരുടെ ധാരണ എന്തായിരിക്കും?

ഇതിനുള്ള പൂര്‍ണ ഉത്തരവാദിത്തം മൂലക്കാട്ട് പിതാവിന് മാത്രം അവകാശപ്പെട്ടതാണ്. കര്‍ദിനാള്‍ സ്ഥാനം ഇതിനുമാത്രം വിലപ്പെട്ടതാണോ?
ഭൂരിഭാഗവും ജനങ്ങള്‍ വല്യപിതാവിനെ കുറ്റപ്പെടുത്തുന്നത് അറിയുന്നില്ല എന്ന് നടിക്കുന്നതുകൊണ്ട് പ്രയോജനമില്ല. ഞാനെന്ന ഭാവം എല്ലാവരെയും പെരുവഴിയില്‍ മാത്രമേ എത്തിച്ചിട്ടുള്ളൂ.

ചെറിയാന്‍ പ്ലാംമൂട്ടില്‍, ന്യൂയോര്‍ക്ക്‌ 

No comments:

Post a Comment