അമേരിക്കയില്‍ വാങ്ങികൂട്ടിയതെല്ലാം ക്നാനായപള്ളികള്‍ ആയിരുന്നു എന്ന് ഇക്കാലം മുഴുവന്‍ പറഞ്ഞുനടന്നു. ഇപ്പോള്‍ തിരിച്ചു പറയുന്നു. ഇംഗ്ലീഷ് വായിച്ചിട്ട് മനസിലാകത്തവന് മലയാളത്തില്‍ പരിഭാഷ നല്‍കി. ഇനിയും മനസ്സിലാകുന്നില്ലെങ്കില്‍, ഭോഷാ, നിന്റെ കഷ്ടകാലം. പണം കൊടുത്തു നീ മുടിയും. ഇനി ഈ പള്ളികളിലെ വാര്‍ത്തകള്‍ അപ്നാദേശ് ഇടേണ്ട കാരണം അത് കോട്ടയം രൂപതയുടെ പത്രം ആണ്. മുത്തുവിന് വേണമെങ്കില്‍ പോകാം. "കാരണം മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ ചെയ്യുന്നത് എല്ലാം യാന്ത്രികം ആയിരിക്കും". ഇനി അച്ചനായതും തെറ്റായി പോയി എന്ന് തോന്നുന്നുവെങ്കില്‍ അതും ഉപേക്ഷിക്കാം.
മൂലക്കാട്ട് പിതാവ് പറഞ്ഞു കരയുന്നവരുടെ കണ്ണീര്‍ ഈ ക്രിസ്തുമസില്‍ ഒപ്പിയെടുക്കുവാന്‍. ഒരു മെത്രാന്‍ ആകാതെ വിഷമിക്കുന്ന പാവം മുത്തുവിന്റെ കണ്ണീര്‍ ഒപ്പിയെടുക്കുവാന്‍ പിതാവ് വേഗം വരണം. വന്നാല്‍ വേറെ പല ഗുണം ഉണ്ട്. കാരിത്താസിനു വേണ്ടി പണം തരത്തതുകൊണ്ട് എന്നെ പോലെ ഉള്ളവരുടെ കൈ തരിക്കുന്നു. അത് വാങ്ങി പോകാം. തന്നെയുമല്ല കുഞ്ഞാഞ്ഞ വരുമ്പോള്‍ ഉഴവൂര്‍ പള്ളിയിലെ തിരുന്നാള്‍ കൂടിവരുന്നതുകൊണ്ട് ചുണ്ട് ചുമക്കുന്ന മിട്ടായിയും ഉഴുന്താടയും ഒക്കെ കൊണ്ടുപോരാം. പിന്നെ ഉണക്കിറച്ചിയുടെ കാര്യം പ്രത്യേകം പറയണ്ടല്ലോ? അടുത്ത തവണ വരുമ്പോള്‍ കഴിഞ്ഞ പ്രാവശ്യം വന്നപ്പോള്‍ വെഞ്ചരിച്ച പള്ളി മുറിയുടെ കക്കൂസ് പിതാവിന് പനിനീര്‍ തളിച്ച് വെഞ്ചരിക്കാം. പോരുമ്പോള്‍ കൊച്ചുപിതാവിനെ കൂടെ കൊണ്ടുപോരുക. പണം ചുമക്കുവാന്‍ ഒരാള്‍ ഉണ്ടങ്കില്‍ കസ്റ്റംസ് വഴി ഇറങ്ങിപോകാന്‍ എളുപ്പമാണ്. കഴിഞ്ഞ പ്രാവശ്യം അങ്ങ് വെഞ്ചരിച്ച കതകിന്റെ വിജാഗിരി വെഞ്ചരിക്കുവാന്‍ പോരുമ്പോള്‍ വി.ജി യെകൂടെ കൊണ്ടുപോരിക. വേഗം വേണം ഇല്ലങ്കില്‍ മുത്തു ഞങ്ങളുടെ കൈയ്യില്‍ ഉള്ള പണം അടിച്ചോണ്ട്പോകും പിന്നെ അങ്ങയുടെ സ്വപ്നപദ്ധതിയായ മെഡിക്കല്‍ കോളേജ് കട്ടപുകയാകും. ഒന്നിനും കൊള്ളാത്ത മെത്രാന്‍ എന്ന് അങ്ങ് ഭാവിയില്‍ അറിയപ്പെടും.
ചേര്‌പ്പുങ്കലിലെ ചതുപ്പ് സ്ഥലം മുത്തു തന്നത് രൂപത മാറുവാന്‍ ഉള്ള കൈകൂലി ആയിരുന്നു എന്ന് ഇവിടെ ജനം പറഞ്ഞു തുടങ്ങിയ്രിക്കുന്നു. അങ്ങിനെ പറഞ്ഞാല്‍ പിതാവ് നിഷേധിക്കുമോ? എങ്കില്‍ ഒരാള്‍ക്ക് മാറുവാന്‍ ഫീസ് എത്രയാണ് എന്ന് അപ്നദേശ് വഴി പറഞ്ഞാല്‍ രൂപതയ്ക്ക് കുറെ പണം ഉണ്ടാക്കാം. മനുഷ്യക്കടത്ത് പോലെ അച്ചന്മാരെ ചവിട്ടി കടത്ത് നമുക്ക് പ്രോല്‍സാഹിപ്പിക്കാം. മെഡിക്കല്‍ കോളേജ് പെട്ടന്ന് പണി പൂര്‍ത്തി ആക്കുകയും ചെയ്യാം. അതിനുവേണ്ടി കുറെ പേരെ ഫാസ്റ്റ്‌ട്രാക്കിലൂടെ അച്ചന്‍ ആക്കിയാലും തെറ്റില്ല. അമേരിക്കയില്‍ എത്തിപ്പെട്ടാല്‍ അച്ചന്‍പട്ടം തിരികെ എടുക്കാം. അവര്‍ പ്രഞ്ചികളുടെ പെട്രോള് പമ്പില്‍ ജോലി ചെയ്ത് ജീവിച്ചുകൊള്ളും.
അങ്ങാടിക്കും മൂലക്കാടനും ഫിഫ്ടി ഫിഫ്ടി - ഡീല്‍ ഓര്‍ നോ ഡീല്‍?
(ക്നാനായ വിശേഷങ്ങളില്‍ അനോണിമസ് കമന്റ് ആയി ലഭിച്ചതാണിത്)
No comments:
Post a Comment