തന്‍റെ കുഞ്ഞാടുകളെ ചെന്നായ്‍ക്കളില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടി ജാഗരൂകരായിരിക്കുന്നവരാണ് നല്ല ഇടയന്‍മാര്‍. കുഞ്ഞാടുകളെ ചെന്നായ്‍ക്കളില്‍ നിന്നു രക്ഷിക്കുന്നവര്‍ കടുവയില്‍ നിന്ന് രക്ഷിക്കുമോ എന്നു പ്രത്യേകം ചോദിക്കേണ്ടതില്ല. ക്രിസ്‍ത്യാനികളെ സംബന്ധിച്ചിടത്തോളം വികാരിമാരും മെത്രാന്‍മാരുമെല്ലാം സ്ട്രോങ് ഇടയന്‍മാരാണ്. ഇടയനെന്നും കുഞ്ഞാടെന്നുമൊക്കെ പറയുന്നത് പ്രതീകാത്മകമാണെങ്കിലും ഇത്തവണ വാച്യാര്‍ത്ഥത്തില്‍ തന്നെ പാവപ്പെട്ട വിശ്വാസികളെ പിടിച്ചു തിന്നാന്‍ വന്ന കടുവയ്‍ക്കെതിരെയും ആ കടുവയ്‍ക്കു വേണ്ടി വാദിക്കുന്നവര്‍ക്കെതിരെയും ഇടയന്‍ രംഗത്തിറങ്ങുകയാണ്.
സിറോ മലബാര്‍ സഭ മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടമാണ് കുഞ്ഞാടുകളെ സംരക്ഷിക്കാന്‍ രംഗത്തുള്ളത്. ലേറ്റസ്റ്റ് ഇടയലേഖനത്തിലാണ് കടുവസംരക്ഷണം കുഞ്ഞാടുകളുടെ ജീവിതം നരകമാക്കുന്നതിനെതിരെ പരിശുദ്ധ പിതാവ് നിലപാടെടുക്കുന്നത്. ഈ വരുന്ന ഞായറാഴ്ച പള്ളികളില്‍ വായിക്കാനിരിക്കുന്ന ഇടയലേഖനത്തിലാണ് കടുവരാഷ്ട്രീയം പിതാവ് ചര്‍ച്ച ചെയ്യുന്നത്. കാടിനെയും കാട്ടുമൃഗങ്ങളെയും പരിസ്ഥിതിയെയും സംരക്ഷിക്കേണ്ടത് അത്യന്താപേഷിതമാണ്. എന്നാല്‍ പ്രപഞ്ചം ദൈവം മനുഷ്യനു വേണ്ടി നിര്‍മ്മിച്ചതാണ്. അതുകൊണ്ട് മനുഷ്യന്‍റെ കാര്യം നോക്കിയിട്ട് കടുവയുടെ കാര്യം നോക്കിയാല്‍ മതി എന്നാണ് ഇടയലേഖനത്തില്‍ പറയുന്നത്.........
No comments:
Post a Comment