Friday, December 14, 2012

അകലങ്ങളില്‍' എന്ന ഹൃസ്വചിത്രം കൈരളി ടിവിയില്‍


പ്രശസ്ത സംവിധായകന്‍ ജയന്‍ മുളങ്ങാട് സംവിധാനം ചെയ്ത 'അകലങ്ങളില്‍' എന്ന ഹൃസ്വചിത്രം കൈരളി ടിവി യില്‍ പ്രക്ഷേപണം ചെയ്യുന്നു. ഡിസംബര്‍ 15 ശനിയാഴ്ച 3 മണിക്കും, 16 ഞായറാഴ്ച വൈകിട്ട് 8 മണിക്കും, പീപ്പിള്‍ ചാനലില്‍ ഡിസംബര്‍ 21 നു വെള്ളിയാഴ്ച വൈകിട്ട് 8 മണിക്കും (ന്യൂയോര്ക്ക് സമയം) ഈ ചിത്രം കാണാവുന്നതാണ്. 

പൂര്ണമായും ന്യൂയോര്ക്കില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ അറിയപ്പെടുന്ന കലാകാരന്മാരായ സിബി ഡേവിഡ്അക്കരകാഴ്ചകളില്‍ നായകനായി വന്ന ജോസുകുട്ടി, മനോഹര്‍ തോമസ്, ശിങ്കാരി മക്കോറ, ഷൈന്‍ റോയ് എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. 

പ്രശസ്ത സിനിമാട്ടോഗ്രാഫര്‍ സരോജ് പാഡിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. കഥയും, തിരക്കഥയും നീണ്ടൂര്‍ സ്വദേശി രാജു ജോസഫ് പ്രാലേല്‍.

ഇരുപതു മിനിട്ടോളം ദൈര്‍ഘ്യമുള്ള ഈ ഹൃസ്വചിത്രം താമസിയാതെ യു-ട്യുബില്‍ ലഭ്യമാകും എന്ന് അറിയുന്നു.

ചിത്രത്തിന്റെ പിന്നണിപ്രവര്ത്തകര്‍ക്ക് ക്നാനായ വിശേഷങ്ങളുടെ അനുമോദനങ്ങള്‍!

No comments:

Post a Comment