Thursday, December 13, 2012

നമ്മുടെ മെത്രാന്മാര്ക്കിതെന്തു പറ്റി?

ക്നാനായ സമുദായം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്ത് എന്താ? സ്വവംശവിവാഹനിഷ്ഠയ്ക്ക് നമ്മുടെ തന്നെ തിരുമേനിമാരും മാറികെട്ടിയ നമ്മുടെ തന്നെ സഹോദരന്മാരും വയ്ക്കുന്ന പരായാണെന്നാണ് ഞാനോര്ത്തിരുന്നത് . ആ സങ്കടം, ബെഡ്‌റൂമിലെ അലമാരയില്‍ പിള്ളേരറിയാതെ ഒളിപ്പിച്ചു വച്ചിരിക്കുന്ന നെപ്പോളിയന്‍ വിസ്കി കുടിച്ചാണ്  തീര്ത്തിരുന്നത്. 

സത്യമാണെന്നെ..... ഹെന്നസ്സിയില്‍ കുറഞ്ഞതൊന്നും കുടിക്കില്ലെന്നു ഞാന്‍ വെറുതെ വീമ്പു പറയുന്നതല്ലേ.... സത്യത്തില്‍ എനിക്ക് പണ്ട് നമ്മുടെ ചാരായക്കടയില്‍ കിട്ടുന്ന പട്ടയാണ് ഏറ്റവും ഇഷ്ടം. അവിടത്തെ ഒരു പുഴുങ്ങിയ താറാന്മുട്ട കൂടെ തരും. എന്താ അതിന്റെ ഒരു സുഖം. വെന്തോ, വെന്തു.... വെന്തില്ലേ, വെന്തില്ല.... അങ്ങിനെ ഒരു പരുവം. പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഇത്ര കൃത്യമായി അവര്‍ എങ്ങിനെ അത് പുഴുങ്ങി എടുക്കുന്നു എന്ന്. താറാന്മുട്ടയാണെങ്കിലും അതിന്റെ തോട് പൊളിക്കാന്‍ എനിക്ക് ക്ഷമയില്ല. അതറിയാവുന്ന അവിടത്തെ രാജപ്പന്‍ എന്നെ കാണുമ്പോഴേ നാല് മുട്ട തോടുപൊളിച്ചു കൊണ്ടുവരും. പാത്രത്തിന്റെ സൈഡില്‍ അല്പം കുരുമുളകും കല്ലുപ്പും പൊടിച്ചതും.

ഹായ്‌, ഓര്‍ക്കുമ്പോള്‍ തന്നെ ഒരു കുളിര്.... ആ പട്ടയടിക്കുന്ന സുഖം ഏതു ഹെന്നസ്സിയ്ക്കാടാ പുല്ലേ....

എന്തോന്നാ പറഞ്ഞു വന്നേ?

എന്‍ഡോഗമി... കിണ്ടോഗമി.... എടാ, നമ്മളൊക്കെ ഈ എന്‍ഡോഗമി പുഴുങ്ങി തിന്നിട്ടാണോ ജീവിക്കുന്നത്? പോകാന്‍ പറ... മാറി കെട്ടിയവന്‍ നമ്മുടെ പള്ളീല്‍ വന്നാലും അവന്റെ പിള്ളേരെ ക്നാനയക്കാരായി നമ്മള്‍ കണക്കാക്കുമോ? വടക്കത്തീടെ മക്കള് വടക്കര്. അത്ര തന്നെ.

അതല്ല പ്രശ്നം...... കേരളത്തിലെ നമ്മുടെ മെത്രാന്മാര്‍ക്ക് മുഴുഭ്രാന്തിളകിയിരിക്കുന്നു.... (കര്‍ത്താവേ പറഞ്ഞത് വല്ല പാപവും ആണോ, പറഞ്ഞു കുമ്പസാരിക്കേണ്ടി വരുമോ!! സാരമില്ലാ, ഏതായാലും ഇനിയങ്ങോട്ട് കുറെ കുമ്പസ്സാരിച്ചേ പറ്റൂ...)

കാര്യമെന്താണെന്നു മനസ്സിലായില്ല, അല്ലേ? അതേ വല്ലപ്പോഴും വല്ലതും ഒക്കെ വായിക്കണം. നമ്മുടെ വട്ട് പിടിച്ച ക്നാനയക്കാരന്‍ ദേശാഭിമാനീം, ക്നാനായവിശേഷങ്ങളും ഒക്കെയല്ലേ വായിക്കുന്നത്? നല്ല കത്തോലിക്കാ പ്രസധീകരണങ്ങള്‍ വായിക്കണം. എന്നാലേ കത്തോലിക്കരുടെ വിശേഷങ്ങള്‍ മനസ്സിലാകൂ... എവിടെയാ വായിച്ചത്? സത്യം പറഞ്ഞാല്‍ കുന്ത്രനാണ്ടാത്തിന്റെ പേര് ഓര്‍ക്കുന്നില്ല. മോനാ കാണിച്ചു തന്നത്. ഇംഗ്ലീഷിലാ എഴുതിയിരുന്നത്. മുഴുവനങ്ങു മനസ്സിലായില്ല. മോനോട് ഒന്ന് വായിച്ചു അര്‍ത്ഥം പറഞ്ഞു തരാന്‍ പറഞ്ഞാല്‍ അവനു സമയമില്ല. പണ്ടാരം.... മോളാ പിന്നേം പാവം. അവള് വന്നിട്ട് വേണം എന്താ എഴുതിയിരിക്കുന്നതെന്ന് ചോദിച്ചറിയാന്‍.

ഏതായാലും മനസ്സിലാക്കിയിടത്തോളം നമ്മളൊക്കെ പോക്കാ.

മദ്യപാനം മെത്രാന്മാരൊക്കെ കൂടി പാപമായി പ്രഖ്യാപിച്ചിരിക്കുവല്ലായോ.... ഇവന്മാരെ ഇങ്ങനെ അങ്ങ് വിട്ടാല്‍, യേശുക്രിസ്തു വരെ പാപിയാണെന്നു പറഞ്ഞുകളയും. കള്ള് കുടിച്ചാല്‍ പറഞ്ഞു കുമ്പസ്സാരിക്കണമെന്ന്!!!. എന്റെ പട്ടി കുമ്പസ്സാരിക്കും. എന്നിട്ട് വേണം ഞങ്ങടെ അച്ചന്‍ എന്റെ കൂടെ വീട്ടിലോട്ടു പോരും. “എടാ മാത്താ, ഒള്ളതിങ്ങെടുക്കെടാ, നമുക്ക് രണ്ടു പേര്‍ക്കും കൂടി ഒന്നിച്ചു പാപം ചെയ്യാം...." പിന്നേം ചെന്ന് പറഞ്ഞു കുമ്പസ്സാരിക്കാനുള്ളതല്ലേ, ഇല്ലെന്നു പറയാന്‍ പറ്റുവോ, കര്‍ത്താവേ.... ഇതെന്തൊരു പരീക്ഷണം!

എന്റെ പൊന്നു കര്‍ത്താവേ, ഞങ്ങടെ തിരുമേനിമാര്‍ക്ക് സല്‍ബുദ്ധി കൊടുക്കണേ.

കൊടുക്കുന്നില്ലെങ്കില്‍ വേണ്ട, എന്റെ മൂത്ത പെങ്ങളെ യാക്കൊബായിലാ കെട്ടിചിരിക്കുന്നെ. ഞാനും കുടുംബവും അങ്ങോട്ട്‌ ചേരും അല്ല പിന്നെ.... കള്ള് കുടിക്കുന്നത് പറഞ്ഞു കുമ്പസ്സാരിക്കണമെന്ന്.

പള്ളീല്‍ ചെന്ന് പറഞ്ഞാല്‍ മതി.....

പീടികേല്‍ മാത്തന്‍




No comments:

Post a Comment