Music for a Social Cause...
Another music album from a known member of our community.... Cyril Abraham... in Canada. Kanal Polae... കനല്‍ പോലെ....
കനല്‍ പോലെ… ഒരു ആല്ബത്തിന്റെ പിറവിയുടെ കഥ.
ഞാന്‍ ആദ്യമായി ജയ് കരുണിനെ പരിചയപ്പെടുന്നത് എന്റെയും ജയ് കരുണിന്റേയും ഖത്തറിലെ സുഹൃത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ്. ജയ് കരുണ്‍ ആ സുഹൃത്തിനൊട് തന്റെ കവിതകള്‍ക്ക് സംഗീതം നല്‍കാമോ എന്ന് ഫേസ്ബുക്കിലൂടെ ചോദിക്കുകയുണ്ടായി. ആ സുഹൃത്ത് ഗായകനാണെന്നും സംഗീതം നല്‍കുകയില്ലെന്നും മറുപടി നല്‍കി. അവിചാരിതമായി ഞാന്‍ ഈ അഭ്യര്‍ത്ഥന ഫേസ്ബുക്കില്‍ കാണുകയുണ്ടായി. ഞാന്‍ ജയ് കരുണിനോട് ഫേസ്ബുക്കിലൂടെ വരികള്‍ അയച്ചു തരാന്‍ അഭ്യര്‍ത്ഥിച്ചു.
ആ വരികളുടെ മനോഹാരിത എന്നിലെ സംഗീതഞ്ജനെ വല്ലാതെ ആകര്‍ഷിച്ചു. മുന്‍പ് ഞാന്‍ കരുതിയത് വരികള്‍ക്ക് സംഗീതം നല്‍കി ഖത്തറിലെ സുഹൃത്തിന് പാടുവാന്‍ അയക്കാമെന്നായിരുന്നു. പക്ഷേ ആ വരികളുടെ ആഴവും അര്‍ത്ഥവും അതിനെ ഒരു മികച്ച ആല്‍ബം ആക്കുമെന്ന് എന്നിലെ കലാകാരന്‍ എന്നെ ഓര്‍മ്മപ്പെടുത്തി. ജയ് കരുണിനോട് ഞാന്‍ അഞ്ച് കവിതകള്‍ അയച്ച് തരാന്‍ അഭ്യര്‍ത്ഥിച്ചു. ആ അഞ്ച് കവിതകളും എന്റെ പക്കല്‍ ഉണ്ടായിരുന്ന ഒരു കവിതയും ചേര്‍ന്നപ്പോള്‍ കനല്‍ പോലെ പിറവി കൊണ്ടു.
കനല്‍ പോലെ ആറ് പ്രണയഗാനങ്ങളുടെ സമാഹാരമാണ്. ഈ ആല്‍ബത്തിന്റെ കവറില്‍ അതിന്റെ തീവ്രത വ്യക്തമാക്കുന്ന ഒരു ചെറിയ ലേഖനവുമുണ്ട്. ഞാന്‍ കേരളത്തിലെ ചില മികച്ച ഗായികാ ഗായകന്‍മാരെ ആ വരികള്‍ക്കും സംഗീതത്തിനും ജീവന്‍ നല്‍കാന്‍ തിരഞ്ഞെടുത്തിട്ടുണ്ട്.
പക്ഷേ പിന്നെയും പലതും ആ ആല്‍ബത്തിന് ചെയ്യാന്‍ സാധിക്കുമെന്ന അവബോധം എന്നെ എത്തിച്ചത് പ്രിയ ജയിംസ് എന്ന സാമൂഹിക പ്രവര്‍ത്തകയുടെ പക്കലാണ്. പ്രിയ എന്നെ പരിചയപ്പെടുത്തിയത് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വോയ്‌സ് ഓഫ് എ ചൈല്‍ഡ് എന്ന സാമൂഹിക സംഘടനയെയാണ്. ഈ സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് എവര്‍ഗ്രീന്‍ എലമെന്ററി സ്‌കൂള്‍ ഞങ്ങള്‍ തിരഞ്ഞെടുത്തു, കനല്‍ പോലെയുടെ വിറ്റുവരവിന്റെ ഒരു ഭാഗം നല്‍കാനായി. അനാഥരും അശരണരുമായ ഈ കുരുന്നുകള്‍ക്ക് ഈ ആല്‍ബം ഒരു താങ്ങും തണലുമാകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. വോയ്‌സ് ഓഫ് എ ചൈല്‍ഡ് 100% സഹായധനവും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചിലവഴിക്കുന്നു. മറ്റു സംഘടനകള്‍ 65% സംഭാവന മാത്രമാണ് കുട്ടികളുടെ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നത് എന്ന സത്യം മനസ്സിലാക്കണം.
കനല്‍ പോലെ ജനുവരി 2013 മധ്യത്തില്‍ പ്രകാശനം ചെയ്യുന്നതാണ്. നിങ്ങളുടെ സംഭാവനയായി ആല്‍ബത്തിന് $10 അല്ലെങ്കില്‍ 80 രൂപ (കേരളത്തില്‍) നല്‍കി വാങ്ങാവുന്നതാണ്. ഡോളറിലുള്ള സംഭാവനകള്‍ക്കായി Cyril.abraham@yahoo.ca എന്ന ഇമെയില്‍ വിലാസത്തിലും രൂപയിലുള്ള സംഭാവനകള്‍ക്കായി jaykarun@gmail.com എന്ന ഇമെയില്‍ വിലാസത്തിലും ബന്ധപ്പെടുക.
ഒരു സംഭാവനയും ചെറുതല്ല. ഒരു കുഞ്ഞിന്റെ പുഞ്ചിരിക്ക് വിലയിടാന്‍ സാധ്യമാണോ?
No comments:
Post a Comment