പൌരോഹിത്യവും വിവാഹവും തുല്യ പ്രാധാന്യമുള്ള രണ്ടു കൂദാശകള് ആണെന്നാണ് സഭ പഠിപ്പിക്കുന്നത്.... ക്‌നാനായ സമുദായത്തില് പെണ്കുട്ടികളും ആണ്കുട്ടികളും ഉണ്ടായിട്ടും അതില്‌നിന്നും ഒരു പങ്കാളിയെ തിരഞ്ഞെടുക്കാതെ പുറത്തുനിന്നും വിവാഹം കഴിക്കുന്ന ഒരു അല്‌മേനിയെ ക്‌നാനായസഭ പുറത്താക്കുന്നു. ക്‌നാനായ സമുദായത്തിനു (രുപത്ക്ക്) സ്വന്തമായി 4 സെമിനാരികളും 2 മഠങ്ങളും ഉണ്ടായിട്ടും അതില് ചേരാതെ മറ്റു സഭകളില് ചേരുന്ന അച്ചന്മാരെയും സിസ്‌റെര്‌സിനെയും എന്തുകൊണ്ട് പുറത്ത്ക്കുന്നില്ല?
പുറത്താക്കേണ്ട! ക്‌നാനായ സഭയുടെയും KCCNA യുടെയും പരിപാടികളില് മുന്നിരയില് സീറ്റും ആദരവും നല്കാതെ ക്‌നാനായക്കാരുടെ പ്രതിഷേധം അവരെ അറിയിച്ചുകൂടെ. മാറികെട്ടിയവനെ പുറംകാലിനടിക്കുന്ന KCCNA യും അംഗസംഘടനകളും അവരുടെ പരിപാടികളില് സമുദായത്തെ ഉപേഷിച്ച അച്ചന്മാരെയും സിസ്‌റെര്‌സിനെയും കൈയ്യും കാലും പിടിച്ചുകെട്ടികൊണ്ടുവരുന്നത് കാണാം. ജന്മംകൊണ്ടും കര്മ്മംകൊണ്ടും ക്‌നാനായക്കാരായ ആളുകളെ മാത്രമേ അംഗീകരിക്കു എന്ന് പറയുന്ന ക്‌നാനായ കത്തോലിക്കാ കോണ്ഗ്രസും KCCNA യും ഒരേ കര്മ്മം (തെറ്റ്) ചെയ്ത അല്മായനോടും ളോഹയിട്ടവനോടും ഇരട്ടത്താപ്പ് കാട്ടുന്നത് എന്തിനാണ്? ളോഹയിട്ടവനെ കണ്ടാല് KCS എന്നോ KCCNA എന്നോ ഇല്ല - മുട്ടിടിക്കും.
വീട്ടില് മൂത്ത അപ്പന് അടുപ്പിലും കാര്യം സാധിക്കാം. നിയമങ്ങളൊക്കെ പാവം അല്‌മേനിക്ക് മാത്രം!
ളോഹ ഇട്ടവര് നിയമം ഉണ്ടാക്കാനുള്ളവരാണ്, പാലിക്കേണ്ട ബാധ്യത അവര്ക്കില്ല, പാലിക്കേണ്ടവന് പാവം അല്‌മേനി എന്ന് തോന്നിപോകുന്നു ഇനി മറ്റൊരു കൂട്ടം വൈദികരുണ്ട്, കോട്ടയം രൂപതയില് ചേര്ന്ന് പഠിച്ചു ക്‌നാനായകാരന്റെ പണം ഉപയോഗിച്ച് അച്ചനായി സമുദായത്തെയും സഭയെയും ഉപയോഗിച്ച് അമേരിക്കയിലും യൂറോപ്പിലും ചെന്ന് ഡോളറും യൂറോയും കിട്ടികഴിയുമ്പോള്, ക്‌നാനായ സഭക്ക് കൊടുക്കേണ്ട വിഹിതം കൊടുക്കാതിരിക്കാനായി വത്തിക്കാനില് കേസ് കൊടുത്തു ഇവിടുത്തെ ലോക്കല് രുപതയിലേക്ക് മാറുന്നവര്...... മുപ്പതു വെള്ളികാശിനു സഭയും സമുദായത്തെയും വഞ്ചിക്കുന്നവര്..... കുളയട്ടയെ പോലെ ക്‌നാനായക്കാരന്റെ രക്തം കുടിച്ചു വയര് നിറഞ്ഞു കഴിയുമ്പോള് നമ്മെ ഉപേഷിച്ച് പോകുന്നവരെ അപേഷിച്ചു പുറത്തുനിന്നും വിവാഹം കഴിക്കുന്ന അല്‌മേനി അല്ലെ ഈ അച്ചന്മാരെക്കള് ലെസ്സര് ഈവിള്?
നോര്ത്ത് അമേരിക്കയില് ക്‌നാനായ അസോസിയേഷന് ഒരു മടിയും കൂടാതെ ഇവരെ മീറ്റിംഗുകള്ക്കും പരിപാടികള്ക്കും എഴുന്നുള്ളിച്ചുകൊണ്ട് വരുന്നത് ഒരു പതിവ് കാഴ്ചയാണ്.
നാട്ടിലും ഇടവക സംഗമങ്ങള്ക്കും കൂടരയോഗ വര്ഷികങ്ങള്ക്കും ഇത്തരം അച്ചന്മാരെ മുന്നിരയില് സീറ്റും കൊടുത്തു ഇരുത്തിയിരിക്കുന്നത് കാണാം.
KCSയും KCCNA യുടെയും വരാന്‌പോകുന്ന പുതിയ ഭരണസമതി എങ്കിലും ഇത്തരം ളോഹ ഇട്ട വര്ഗവഞ്ചകരെ സമുദായത്തിന്റെ പരിപാടികളില് നിന്നെങ്കിലും അകറ്റി നിറുത്തും എന്ന് പ്രത്യാശിക്കുന്നു.
ഏതാനും വര്ഷങ്ങള്ക്കു മുമ്പ് ഉഴവൂര് വികാരി ആയിരുന്ന ഇടത്തിപറമ്പില്‍ അച്ചന് പള്ളിയില് വിളിച്ചു പറഞ്ഞു, 35 വയസ്സ് വരെ ശ്രമിച്ചിട്ടും ക്‌നാനായ സമുദായത്തില് നിന്നും ഒരു പെണ്കുട്ടിയെ ലഭിക്കാത്ത പുരുഷന്മാര്ക്ക് പുറത്തുനിന്നും വിവാഹം കഴിച്ചാല് മാനുഷിക പരിഗണന വച്ച് അവരുടെ വിവാഹം ഉഴവൂര് പള്ളിയില് വച്ച് നടത്തി കൊടുക്കാം. അവര് പാലാ രൂപതയില് ചേര്ന്നിട്ടുവരണം, പള്ളിയില് ഒരു അവകാശവും കൊടുക്കുകയില്ല.
നമ്മുടെ മൂലക്കാട്ടു തിരുമേനി അദേഹത്തിന് വാണിംഗ് കൊടുക്കുകയും ഒരു വിവാഹംപോലും അവിടെ വച്ച് നടത്താന് അനുവദിക്കാതിരിക്കുകയും ചെയ്തു.
അതേ ഡോളര് തിരുമേനി അമേരിക്കയില് വന്നു ഡോളര് കിട്ടിയപ്പോള് മലക്കംമറിഞ്ഞു. അമേരിക്കയിലെ കാശുള്ളവന് വിവാഹം മാത്രമല്ല മെമ്പര്ഷിപ്പും കൊടുക്കാം എന്ന് പറഞ്ഞു. ഡോളര് ഉള്ളവന്റെ വേദന നമ്മുടെ പിതാവിന് സഹിക്കാന് പറ്റത്തില്ല, നാട്ടിലെ പാവപ്പെട്ടവന് പെണ്ണ് കിട്ടാത്തതില് അരപ്പട്ട കെട്ടിയവര്ക്ക് ഒരു വേദനയും ഇല്ല, അവന് പെണ്ണും പിടക്കോഴിയും ഇല്ലാതെ നില്ക്കുകയാണെങ്കില്‍ കോട്ടയത്ത് റാലിയും പ്രകടനവും നടത്തുമ്പോള് വെയില് കൊള്ളാന് ഉപയോഗിക്കാമല്ലോ.
ജന്മം കൊണ്ടും കര്മം കൊണ്ടും ക്‌നാനായത്തം പിന്തുടരുന്ന ഒരു പാവം വിശ്വാസി.
No comments:
Post a Comment