Sunday, December 9, 2012

വിരഹ വേദന - മാപ്പിളപാട്ടു രീതിയില്‍)


ജയിംസ്‌ ചെട്ടിയാത്ത്
jameschettiath@gmail.com

ഡോളര്‍ വാരുവാന്‍ USA ല്‍ പോയൊരു
ആണ്‍പിറന്നോരെ കേള്‍ക്കണേ
ഡോളര്‍  ബാങ്കിലു കൂട്ടി ഇടുമ്പോള്‍
പെണ്‍പിറന്നോരെ ഓര്‍ക്കണേ            
(ഡോളര്‍)

എന്റെ ആങ്ങള തോമാച്ചന്റെ മൂത്ത മകളു R.N.നാ
അപ്നാദേസ് നോക്കി നോക്കി എന്റെ കണ്ണിനു വേദന
നമ്മുടെ വികാരി പള്ളി പണിയാന്‍ സ്ഥലം നോക്കി നടക്കുന്നു
അടുത്ത പോസ്റ്റില്‍ പിരിവിനായി കത്തു കിട്ടി കൊള്ളുമേ
(ഡോളര്‍)

നമ്മുടെ ജേഴ്സി കറുത്ത പശു രണ്ടു മക്കടെ തള്ളയായി
പാലു കൊടുത്തു പിണ്ണാക്ക് വാങ്ങി അഡ്ജസ്റ്റ് ചെയ്തു പോകുന്നു
നമ്മുടെ കൂഴ പ്ലാവിലോത്തിരി ചക്ക കായ്ച്ചു കിടക്കുന്നു
മൂല പുഴുങ്ങി ചക്ക വറത്തും ചേട്ടനു ഞാന്‍ തന്നിടാം  
(ഡോളര്‍)

അടുത്ത വീട്ടിലെ മറിയാമ്മക്ക് അണ്‍ലിമിറ്റഡു സെല്‍ ഫോണാ
മഴ പെയ്യുമ്പോള്‍ നമ്മുടെ ഫോണ്‍ സിക്ക് വിളിച്ചു കിടപ്പാണ്‌
പാലായിലൊരു സാരികടകണ്ടാല്‍ എന്തൊരു ഭംഗിയാ
ചേട്ടന്‍ വരുമ്പോള്‍ മുട്ടി ഉരുമി പോകാനൊരു മോഹമാ 
(ഡോളര്‍)

നമ്മുടെ മുറ്റത്തെ ആനി മരത്തില്‍ മുഴുത്ത പഴുത്ത വിളയാണ്
കുരു വറത്തു പാഴ്സലായി അയച്ചുതരാം ചേട്ടന്
അവിടെ നിങ്ങള്‍ കൂട്ടു കൂടി ട്ടര്‍ക്കി തിന്നപ്പോള്‍
തുര്‍ക്കിയില്‍ ഒള്ള മൂത്ത നാത്തൂനേ മനസ്സില്‍ ഓര്‍ത്തുപോയി
(ഡോളര്‍)

കുങ്കുമം കാണാന്‍ സമയമായി ജയന്തിടെ സാരികണ്ടോ
ആ അമല പെണ്ണിന്‍റെ കരണത്തടിക്കാന്‍ ആരുമില്ലേ നാട്ടില്
സിങ്കപ്പൂര്‍ പ്ലയ്നില്‍ സെയിലാണ് ചേട്ടനൊന്നു വന്നു പോ
അടിവയറ് പുകയുന്നു ചേട്ടനെ കാണാഞ്ഞിട്ട്   
(ഡോളര്‍)

ഇവിടെ എനിക്കും ചേട്ടന്‍റെ അമ്മയ്ക്കും ബഹത്തു ബെട സുഖമാണ്
കിടക്കും മുന്‍പേ പയസ്സ് പത്തിനെ മനസ്സിലോര്ത്തെ ഉറങ്ങൂള്ളൂ  

(ഡോളര്‍)

No comments:

Post a Comment