Monday, December 24, 2012

അങ്ങാടിയത്ത് പിതാവിന്റെ പുതിയ ഇടയലേഖനം

ഇന്നലെ, ഞായറാഴ്ച, കുര്‍ബ്ബാനമദ്ധ്യേ ഷിക്കാഗോയിലെ ക്നാനായ (?) പള്ളികളില്‍ മലയാളത്തില്‍ ഒരു ആമുഖത്തിനുശേഷം അമേരിക്കയിലെ സീറോ-മലബാര്‍ രൂപതാധ്യക്ഷനായ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ ഇടയലേഖനം വായിക്കുകയുണ്ടായി. ഇംഗ്ലീഷില്‍ വായിച്ച പ്രസ്തുത ഇടയലേഖനത്തിന്റെ കോപ്പി നല്‍കാന്‍ വൈദികര്‍ വിസ്സമ്മതിച്ചു. ഇംഗ്ലീഷില്‍ ആയിരുന്നതിനാല്‍ പലര്‍ക്കും ഈ പ്രഖ്യാപനത്തിന്റെ വരുംവരായ്കകള്‍ മനസ്സിലായിട്ടില്ല. അല്മായരെ അന്ധകാരത്തില്‍ നിര്‍ത്തുന്നതില്‍ എക്കാലവും സുഖം കണ്ടെത്തുന്ന പുരോഹിതവര്‍ഗം ഇക്കാര്യത്തില്‍ കൂടുതല്‍ വെളിച്ചം വീശുമെന്ന് പ്രതീക്ഷിച്ചിട്ടു കാര്യമില്ല.

അറിഞ്ഞിടത്തോളം ഇതായിരുന്നു ഇടയലേഖനത്തിന്റെ ഉള്ളടക്കം.

സഭയെ സംബന്ധിച്ചിടത്തോളം കുടുംബം സഭയുടെ ഒരു യുണിറ്റ് തന്നെയാണ്. അതിനാല്‍ കുടുംബത്തെ വിഭജിക്കുന്നത് കത്തോലിക്കാ സഭയ്ക്ക് സ്വീകാര്യമല്ല. 1986ല്‍ വത്തിക്കാനില്‍ നിന്നും ലഭിച്ച റെസ്ക്രിപ്റ്റിന്റെയും, അതിനു ശേഷം വന്ന ഉത്തരവുകളുടെയും വെളിച്ചത്തില്‍, ക്നാനായ ഇടവകയിലെ അംഗമായിരിക്കുന്ന ഒരാള്‍ സമുദായത്തിന് വെളിയില്‍ നിന്നും വിവാഹം കഴിച്ചാല്‍, വിവാഹശേഷവും ആ പള്ളിയിലെ അംഗമായി തുടരും. അദ്ദേഹത്തിന്റെ ഭാര്യയും മക്കളും അയാളോടൊപ്പം ഇടവകാംഗങ്ങളായി തുടരുന്നതാണ്.

സത്യത്തില്‍ ഇതില്‍ പുതിയതായി ഒന്നുംതന്നെയില്ല. ഇടയലേഖനം ഇറക്കിയ അങ്ങാടിയത്ത് പിതാവ് തുടക്കം മുതല്‍ ഇതാണ് പറഞ്ഞിരുന്നത്. പലവട്ടം ഇക്കാര്യം കോട്ടയം അതിരൂപതാധ്യക്ഷന്മാരുടെ സാന്നിധ്യത്തില്‍ അദ്ദേഹം പ്രസ്ഥാവിചിട്ടുള്ളതുമാണ്.

ആശയക്കുഴപ്പം ഉണ്ടാക്കിയതെല്ലാം നമ്മുടെ പിതാക്കന്മാരും വൈദികരും ആയിരുന്നു.

ഏതായാലും ആശയക്കുഴപ്പം നീങ്ങികിട്ടി. തലയിരിക്കെ വാലാടുന്നത് കണ്ടു തെറ്റിദ്ധരിച്ച കുഞ്ഞാടുകള്‍ മണ്ടന്മാര്‍.

ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങളും, അഭിപ്രായങ്ങളും വിശകലനവും ക്നാനായ വിശേഷങ്ങളില്‍ താമസിയാതെ പ്രതീക്ഷിക്കുക.

ഇടയലേഖനത്തിന്റെ കോപ്പി ആര്‍ക്കെങ്കിലും ലഭിച്ചാല്‍, എല്ലാവരുടെയും അറിവിലേയ്ക്കായി പ്രസധീകരിക്കുവാന്‍ ക്നാനായ വിശേഷങ്ങള്‍ക്ക് (worldwidekna@gmail.com) അയച്ചു തരണമെന്ന് താല്പര്യപ്പെടുന്നു.

No comments:

Post a Comment