Saturday, December 22, 2012

വാ... വാ.... വടക്കന്കാ്ന... വാ... വാ.... സങ്കരകാന..... - പാപ്പച്ചി വല്യപ്പന്‍

വാ... വാ.... വടക്കന്‍കാന... വാ... വാ.... സങ്കരകാന.....

വട്ടത്തില്‍ ഓടുന്ന ‍വണ്ടുകള്‍ മാതിരി
വട്ടം കറങ്ങുന്നുതെക്കുംഭാഗരും
വടക്കോട്ട്‌ തിരിയുന്ന തെക്കനെ കണ്ടിട്ട്
വട്ടു പിടിച്ചവരാണെന്ന് തോന്നുന്നു

വടക്കന്റെ വക്കാലത്തുമായി
വട്ടത്തരങ്ങള്‍ വച്ചു നീട്ടുന്നൊരു വിജി
വങ്കത്തരങ്ങള്‍ വിളിച്ചു കൂവുന്നു
വടക്കന്‍ പള്ളികള്‍ വാങ്ങി കൂട്ടുന്നു


വട്ടന്‍കടിപ്പിക്കുന്നു ക്നാനായക്കാരിലും
വട്ടുകളി പഠിപ്പിക്കുന്നു വചനത്തിലൂടെ
വടികൊടുത്ത് അടിമേടിക്കുന്നവര്‍
വങ്കന്മ്മാരാക്കിടുന്നു ക്നാനായക്കാരെയെല്ലാം

വളവളപ്പ് പറയുന്ന വല്ലവന്‍ നമ്മളെ
വടകര വളവിലൂടെ നയിച്ചിടുന്നു
വസിച്ചിടൂ നിങ്ങള്‍ എല്ലാവരും
വടക്കന്റെ കാരാഗ്രഹത്ത്നുള്ളില്

വച്ചു നീട്ടുന്നവര്‍ വല്യ കാര്യമായി
വക്രബുദ്ധിക്കാര്‍ നമ്മുടെ ഭവനങ്ങളില്‍
വക്കാലത്തുമായി ക്നാനായ മീഡിയ
വരട്ടിടുന്നു വടവൃഷത്തെ വധിച്ചിടാനായി

വന്‌പു പറയുന്നവനും വടക്കന്റെ കീശയില്‍
വന്‌പുനടിച്ചവര്‍ വടക്കന്റെവധൂഗ്രഹത്തിലേക്ക്‌
വടക്കനെ വഹിക്കുന്ന തെക്കനെ കാണുമ്പോള്‍
വടക്കുനോക്കിയന്ത്രം പോലിരിക്കുന്ന മോന്തയും

വയനവൃഷത്തിന്‍ ചുവട്ടില്‍
വളര്‍ത്തുന്ന ഇത്തിക്കണ്ണികള്‍ വളര്‍ന്ന്
വരും തലമുറയെ വട്ടന്‍കടിപ്പിച്ച്‌
വട്ടപൂജ്യമാക്കിടും നമ്മളെ! ചിന്തിച്ചിതോ!

വാ... വാ.... വടക്കന്‍കാന... വാ... വാ.... സങ്കരകാന.....

പാപ്പച്ചി വല്യപ്പന്‍

No comments:

Post a Comment