Saturday, December 29, 2012

വീണ്ടും നിഷേധിച്ചു മുത്തോലം


രണ്ടു ദിവസം മുന്‍പ് അമേരിക്കയിലെ വടക്കുംഭാഗരുടെ സീറോ മലബാര്‍ ശക്തിപ്പെടുത്താന്‍ ആണ് കോട്ടയം രൂപതയില്‍ നിന്നും വിടുതല്‍ വാങ്ങി അവിടെ ചേക്കേറിയിരിക്കുന്നതെന്ന് പറഞ്ഞ  മിസ്ടര്‍  മുത്തോലം  ഇന്ന് രാവിലെ ഇന്‍കാര്‍ഡിനേഷന്‍ പരിപാടി തല്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ് എന്ന് പറഞ്ഞിരുന്നു. ക്നാനായലോകത്ത് ആളിക്കത്തുന്ന ജനരോഷത്തില്‍ നിന്നും തല്കാലത്തേക്ക് രക്ഷപെടുവാനാണ് ഇങ്ങിനെ പറഞ്ഞത്. ഇലക്ട്രോണിക് മീഡിയയിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്തു.

ഇതാ ഏതാനും സമയം മുന്‍പ് ഈ വാര്‍ത്ത മിസ്ടര്‍ മുത്തോലം  വീണ്ടും നിഷേധിച്ചുകൊണ്ടു ഒരു സര്‍ക്കസ് അഭ്യാസിയെപ്പോലെ ചിക്കാഗോയില്‍ മലക്കം മറിഞ്ഞിരിക്കുന്നു. മാധ്യമങ്ങള്‍ തന്റെ പ്രസ്താവന വളച്ചൊടിച്ചതാണ് എന്നും സഭയുടെ പിതാക്കന്മാരുടെ അനുമതിയോടെ എടുത്തിരിക്കുന്ന തീരുമാനങ്ങളില്‍ അവരാണ് അവസാന വാക്ക് പറയേണ്ടത് എന്നും ആണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഇതുമായി ആരും ഇനി തന്നെ ബന്ധപ്പെടേണ്ട എന്നും ആണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഓഫും ആണ്.

അതായത് കോട്ടയത്ത്‌ നിന്നും വിടുതല്‍ കിട്ടുകയും, ചിക്കാഗോ അരമനയില്‍ അഭയം കിട്ടുകയും ചെയ്തിരിക്ക്ന്ന ഒരു വ്യക്തിക്ക് ഇനി തിരിച്ചു പോകണമെങ്കില്‍ ചിക്കാഗോയില്‍ നിന്നും വിടുതല്‍ കിട്ടുകയും, കോട്ടയത്ത്‌ തിരിച്ചു അഭയം കിട്ടുകയും വേണം.

എന്താ കരുതിയത്‌, കോട്ടയം അരമന അഭയാര്‍ഥിക്യാമ്പ് ആണോ?

ജനങ്ങള്‍ പ്രതികരിക്കുക നമുക്ക് ഇനി ഈ വ്യക്തിയെ വേണോ....?

"കഴിയുമെങ്കിലീ പാനപാത്രം..........

ചികാഗോ ക്നായില്‍ വന്ന പോസ്റ്റ്‌

No comments:

Post a Comment