Monday, December 31, 2012

ക്നാനായ വിശേഷങ്ങളുടെ നവവത്സരാശംസകള്‍


അമേരിക്കയിലെ ക്നാനായ പ്രതിസന്ധിയെക്കുറിച്ച് അറിയേണ്ടതെല്ലാം



KCCNA Secretary Candidate, Anto Kandoth Speaks........


My dear Knanaya community members,

First of all, wish you all a healthy, prosperous, and Happy New Year in advance, filled with hope, peace and blessings.

I would like to introduce myself. My name is Anto Simon, Kandoth, (Originally from Varappetty Parish in Kerala) and I currently living in Detroit, Michigan, a member of KCS Detroit-Windsor, married to Lovely (Neettukattu, Uzhavoor ) and have a daughter Anna, 5 years old.  Following my local association’s endorsement and support, I humbly offer my services to this great community and seek the position of General Secretary of Knanaya Catholic Congress of North America (KCCNA).

As you know, our community is going through tremendous challenges and we are experiencing great anxiety, threat, and uncertainty about our future. Many are troubled and confused by the ultimatums and the difficult choices presented to us by the church as our only way forward. Some feel a sense of despair, some feel helpless and discarded, and yet some feel just plain angry and disgust from the entire process.

Dear friends, this is not the kind of experience I had growing up, not the “formula” we prayed and hoped for and certainly not the kind of environment we want for our children to be raised in. But this definitely is not the time to be passive and simply accept this as ourfate. Passive is not the way our forefathers wanted us to take on the challenges and it certainly is not a dignified way to pay homage to our ancestors.

The dynamics of our community’s relationship with the Syro Malabar hierarchy is not exactly what one would expect in a patriarchal arrangement. In my view, there is no point in having futile talks and discussions with the Syro-Malabar authorities in the USA. Instead, I would stick to the policy followed by many of our current and former lay leaders, with the support and assistance of several community loving priests. While we are fully committed to working with the hierarchy and church authorities, we cannot let ourselves be downgraded to the second fiddle

For a community like ours that hold faith so closely to our existence, we need to step up and take equal responsibility and ownership in all affairs of our community.  We must have the vision of what is needed for our young children in North America for them to grow up as a good citizens of this country. The reasons that keep our youth away from not only our Churches, but also from our programs need to be explored and practical solutions must be sought. It is our responsibility to vigorously pursue what is good for our children and their future in North America.

KCCNA, under past leaderships, has bravely faced these challenges in our community. Although we may not have won all the battles, we are proving that with strong leadership, we can stand up to these challenges. Today, more than ever, there is a need for a visionary and strong leadership for our associations, especially KCCNA. There is a need for open, trustful and committed partnership with community loving Priests that will allow both sides to put the community interest first.

I shall ensure that the KCCNA - as a community organization - does not bow down in front of anyone  who do not recognize our community’s identity and respect its heritage . It is this “Dream” that prompted me to seek your permission and blessings to be your  General Secretary of KCCNA. As your elected KCCNA representative, my commitment first and foremost is to safeguard our traditions, our core pillar, and endogamy in all Knanaya structures. I will not compromise on this nor will I back down on our legitimate demand on safeguarding our identity. I truly believe that an endogamous Knanaya church/mission structure and community association must work in as equal partners, not as parent and child. I will not allow KCCNA to be swallowed by the ecclesiastical and religious leadership, and shall resist any attempt from any authority to water down the legacy we inherited from our forefathers over the past several centuries.

This is a firm commitment I am making to my fellow Knananites. So I am humbly requesting the support of all Knanaya community members, especially national committee members, towards this common goal of proving that we are a community paying homage to our forefathers in a dignified, unique way and zero tolerance towards our enemies whoever it may be. Let us prove the rest of world that now, we are united and that “ Blood is thicker than water”.

My personnel response to the latest development in the community will be communicated to all of you very soon.

Anto Simon Kandoth
antosimon@yahoo.com
(248) 320 0693

ക്‌നാനായത്വം - നമ്മുടെ അവകാശം


പ്രിയ ക്‌നാനായ സമുദായാംഗങ്ങളെ,

നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന ക്‌നാനായ സമുദായത്തിന്റെ പാരമ്പര്യവും വിശ്വാസങ്ങളും അനന്യതയും നശിച്ചുപോകാതെ കാത്തുസൂക്ഷിക്കുവാന്‍ ക്‌നാനായക്കാരായ ഏവര്‍ക്കും ഉത്തരവാദിത്തവും ചുമതലയും ഉണ്ട്. ജന്മംകൊണ്ടും കര്‍മ്മംകൊണ്ടും ക്‌നാനായത്വം കാത്തുസൂക്ഷിച്ച് നൂറ്റാണ്ടുകളായി കാത്തുപരിപാലിച്ചുപോന്ന നമ്മുടെ അനന്യതയും പാരമ്പര്യങ്ങളും പൈതൃകവും തലമുറ തലമുറ കൈമാറി, കെടാതെ, അണയാതെ, നശിക്കാതെ ഇതുവരെ കാത്തുസൂക്ഷിക്കുവാന്‍ നമുക്ക് സാധിച്ചു. എഡി 345 ല്‍ കൊടുങ്ങല്ലൂരിലേക്ക് കുടിയേറിയ ക്‌നാനായജനത വളരെയധികം ത്യാഗങ്ങളിലൂടെയും ചെറുത്തുനില്‍പ്പുകളിലൂടെയുമാണ് ക്‌നാനായ സമുദായത്തെ നിലനിര്‍ത്തിയത്.

ക്‌നാനായ സമുദായത്തിന്റെ അനന്യതയും പൈതൃകവും നശിപ്പിക്കുവാനോ, അല്ലെങ്കില്‍ അതില്‍ മാറ്റങ്ങള്‍ വരുത്തുവാനോ ഉള്ള ശ്രമങ്ങള്‍ എഡി 345 മുതല്‍ തന്നെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഉണ്ടായിട്ടുള്ളതായി ചരിത്രം നമ്മെ പഠിപ്പിക്കുന്നു. എന്നാല്‍ ഇക്കാലമത്രയും ഇതിനൊന്നും വഴങ്ങാതെ നമ്മുടെ പാരമ്പര്യങ്ങളിലും പൈതൃകത്തില്‍നിന്നും വ്യതിചലിക്കുവാന്‍ മുതിരാതിരുന്നതുകൊണ്ടാണ് നമ്മുടെ സമുദായം ഇന്നും നിലനിലക്കുന്നത്.

എഡി 345ല്‍ കൊടുങ്ങല്ലൂരില്‍ വന്നിറങ്ങിയ സമുദായത്തിന് 1911ലാണ് ക്‌നാനായ വികാരിയത്ത് ലഭിക്കുന്നത്. തുടര്‍ന്ന് 1923ലാണ് നമുക്ക് കോട്ടയം രൂപത ലഭിക്കുന്നത്. തുടര്‍ന്ന് 2005ലാണ് കോട്ടയം അതിരൂപതയുണ്ടായത്.

നമ്മുടെ പാരമ്പര്യങ്ങളിലും പൈതൃകത്തിലും വിട്ടുവീഴ്ച ചെയ്യുവാന്‍ നമ്മുടെ കാരണവന്മാരും നമ്മുടെ പൂര്‍വ്വപിതാക്കന്മാരും ആദ്ധ്യാത്മിക അത്മായ നേതൃത്വവും തയ്യാറായിരുന്നെങ്കില്‍ നമുക്ക് ഇതിന് മുന്‍പേ ചിലപ്പോള്‍ ഇവയെല്ലാം നേടുവാന്‍ സാധ്യമായേനേ. പക്ഷേ നമ്മുടെ പൈതൃകവും പാരമ്പര്യവും കാത്തുസൂക്ഷിച്ചതിനാലാണ് ഇന്ന് നമുക്ക് നമ്മുടേതായ ഒരു അസ്ഥിത്വമുള്ളത്. ക്‌നാനായ സമുദായമായി നിലകൊണ്ടതിനാലാണ് ഇന്ന് നമുക്ക് സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരവുമായ ഉയര്‍ച്ച ഉണ്ടായത്. മറിച്ച് നമ്മുടെ കാരണവന്മാരും ആദ്ധ്യാത്മിക അല്മായ നേതൃത്വവും നമ്മുടെ പൈതൃകത്തില്‍നിന്നും പാരമ്പര്യങ്ങളില്‍നിന്നും വ്യതിചലിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക് ഉന്നതസ്ഥാനങ്ങളോ പദവികളോ ലഭിക്കുമായിരുന്നു. പക്ഷേ സമുദായം ക്ഷയിച്ച് ഇന്ന് ഇല്ലാതായിത്തീരുമായിരുന്നു.

താല്‍ക്കാലിക ലാഭങ്ങള്‍ക്കോ കാര്യപ്രാപ്തിക്കോ ആയി നമ്മുടെ അടിസ്ഥാന പ്രമാണങ്ങളില്‍ അയവുവരുത്തിയാല്‍ അത് ക്രമേണ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായിത്തീരുകയും നമ്മുടെ സമുദായത്തിന്റെ അസ്ഥിത്വത്തെതന്നെ നശിപ്പിച്ചുകളയുന്നതിനും കാരണമായിത്തീര്‍ന്നേക്കാം.

ക്‌നാനായത്വം എന്ന് പറയുന്നത് ജന്മംകൊണ്ടും കര്‍മ്മംകൊണ്ടും പാലിച്ചുപോരുന്ന ഒരു തത്വസംഹിതയാണ്. അതില്‍ യാതൊരുവിധ ഫോര്‍മുലകളുടെയും ആവശ്യമില്ല. എഡി 345 മുതല്‍ അനേകം പേരുടെ കഷ്ടപ്പാടുകളുടെയും ത്യാഗങ്ങളുടെയും ജീവത്യാഗത്തിന്റെപോലും ബാക്കിപത്രമാണ് നമ്മുടെ ക്‌നാനായത്വം.

ഈ ആഴ്ച അങ്ങാടിയത്ത് പിതാവിന്റേതായി വന്ന ഇടയലേഖനം 1986ലെ റെസ്‌ക്രിപ്റ്റിന്റെ തുടര്‍ച്ചയും, ക്‌നാനായത്വം അമേരിക്കയിലെ പള്ളികളില്‍ നടപ്പിലാക്കുവാന്‍ സാധിക്കുകയില്ല എന്നും വ്യക്തമായി നിര്‍ദ്ദേശിക്കുന്നു. വടക്കേ അമേരിക്കയിലെ ക്‌നാനായ സംഘടനകള്‍, ക്‌നാനായ ഇടവകകളിലെ അംഗത്വം ജന്മംകൊണ്ടും കര്‍മ്മംകൊണ്ടും ക്‌നാനായത്വം പാലിക്കുന്നവര്‍ക്ക് മാത്രമായിരിക്കണമെന്നും കോട്ടയത്തെപ്പോലെതന്നെയുള്ള സഭാസംവിധാനം വടക്കേ അമേരിക്കയിലും സ്ഥാപിതമാക്കണമെന്നുമാണ് നിരന്തരമായി ആവശ്യപ്പെട്ടിട്ടുള്ളത്. ഇതില്‍നിന്നും വ്യതിചലിച്ചുള്ള ഒരു സഭാസംവിധാനത്തേയും ചിക്കാഗോ കെ.സി.എസിന് അംഗീകരിക്കുവാന്‍ സാധിക്കുകയില്ല. അങ്ങാടിയത്ത് പിതാവിന്റെ ഇടയലേഖനത്തിലൂടെ വടക്കേ അമേരിക്കയിലെ ക്‌നാനായ ചര്‍ച്ചുകളില്‍ ക്‌നാനായത്വം പാലിക്കപ്പെടുന്നില്ല എന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നതിനാല്‍  ഈ ഇടയലേഖനത്തെ ചിക്കാഗോ കെ.സി.എസ്. അംഗീകരിക്കുന്നില്ല. ക്‌നാനായക്കാര്‍ക്ക് അനുകൂലമായ നടപടിയുണ്ടാകുവാനായി നമുക്കേവര്‍ക്കും ഒറ്റക്കെട്ടായി തുടര്‍ന്നും പരിശ്രമിക്കാം. അതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ മറ്റ് ക്‌നാനായ സംഘടനകളോടും പ്രസ്ഥാനങ്ങളോടും അണിചേര്‍ന്ന് നമുക്ക് പ്രയത്‌നിക്കാം.

എന്ന്

കെസിഎസ് എക്‌സിക്യൂട്ടീവ്

സിറിയക് കൂവക്കാട്ടില്‍,
ബിനു പൂത്തുറയില്‍,
സൈമണ്‍ മുട്ടത്തില്‍,
മത്യാസ് പുല്ലാപ്പള്ളില്‍,
ജോമോന്‍ തൊടുകയില്‍

കെ.സി.എസ് ന്യൂസ്‌ലെറ്ററിന്റെ പുതിയ ലക്കത്തില്‍ പ്രസധീകരിച്ചു വന്നത് 

ആട്ടിന്‍ തോലിനുള്ളിലെ ചെന്നായ


ഇതിനോടകം ക്നാനായ വിശേഷങ്ങള്‍ വായനകാര്‍ക്ക് പ്രിയങ്കരനായ മിഡില്‍ ഈസ്റ്റ്‌ ക്നാ ബ്ലോഗിലെ ക്നായി തൊമ്മന്‍ തന്റെ മൌലിക ചിന്തകള്‍ ഒരു നീണ്ട ഇടവേളയ്ക്കുശേഷം ഇതാ വീണ്ടും നമ്മളുമായി പങ്കു വയ്ക്കാനെത്തുന്നു. തന്റെ മുഖമുന്ദ്രയായ സ്നേഹമസൃണമായ ഭാഷയില്‍.........

പ്രീയ ക്‌നാനായ മക്കളേ,

കഴിവും സംഘടനാപാടവവും ഉള്ളവര്‍ നമ്മുടെ സമുദായത്തില്‍. വിരളമാണ്. ഉള്ളവരാണെങ്കിലോ, സ്വന്തം കാര്യസാധ്യത്തിനോ, താത്പര്യങ്ങള്‍ക്കോ ആണു അതുപയോഗിക്കുന്നത്. എന്നാല്‍, കഴിവും, കാര്യപ്രാപ്തിയും ദൈവാനുഗ്രഹമായി കിട്ടിയ ഒരു ചെറുപ്പക്കാരന്‍ വൈദികനായപ്പോള്‍, അദ്ദേഹത്തിന്റെ മാതാപിതാക്കന്‍മാരോടൊപ്പം ക്‌നാനായ സമുദായവും സന്തോഷിച്ചു, അച്ചന്റെ എല്ലാ കഴിവുകളും സമുദായത്തിലൂടെ കത്തോലിക്കാ സഭയില്‍ ഉപയോഗപ്പെടത്തക്ക രീതിയില്‍ സഭാനേതൃത്വവും, വിശ്വാസികളും പൂര്‍ണ്ണമായ പിന്തുണയും അദ്ദേഹത്തിനു നല്‍കി.

താന്‍ ഏര്‍പ്പെട്ട എല്ലാക്കാര്യങ്ങളിലും വിശ്വാസികള്‍ പിന്തുണ നല്‍കിയപ്പോള്‍, യുവവൈദികന്റെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും, അധികം താമസിക്കാതെ തന്നെ വെല്ലാന്‍ ആരുമില്ല എന്ന തോന്നല്‍ അദ്ദേഹത്തിന്റെ തലയില്‍ തോന്നിത്തുടങ്ങുകയും ചെയ്തു. താമസിയാതെ തന്നെ വിവിധങ്ങളായ സ്ഥാനമാനങ്ങളിലും, അധികാരപദവികളിലും അദ്ദേഹത്തിന്റെ കണ്ണു പതിയുകയും ചെയ്തു.

ആരു പൊക്കിപ്പറഞ്ഞാലും അവര്‍ക്കു വാരിക്കോരി നല്‍കാനും, അങ്ങിനെയുള്ളവരെ കൂടെ നിറുത്തി തന്റെ കഴിവുകേടുകള്‍ക്കും, തോന്ന്യവാസങ്ങള്‍ക്കും മറപിടിക്കാനുമുള്ള സഭാനേതൃത്വത്തിന്റെ സ്വഭാവം നല്ലവണ്ണം അറിയാമായിരുന്ന ആ വൈദികന്‍, തന്റെ കാര്യ സാധ്യത്തിനുള്ള ചരടുവലികള്‍ ആരംഭിച്ചു.

അമേരിക്കയെന്ന കാനാന്‍ ദേശത്തേക്ക്, ക്‌നാനായ മക്കള്‍ കൂട്ടത്തോടെ കുടിയേറി പന്തലിച്ചു വളരുകയും, ധാരാളം പണം സമ്പാദിക്കുകയും ചെയ്യുന്നതു കണ്ടപ്പോള്‍ നമ്മുടെ വൈദികന്റെയും മനസ്‌സില്‍ പുതിയ പദ്ധതികള്‍ രൂപം കൊണ്ടു. ക്‌നാനായ മക്കളുടെ ആത്മീയ ആവശ്യങ്ങള്‍ക്ക് വൈദീകരെ അയച്ചുകൊണ്ടിരിക്കുന്ന കാലം (അപ്പോഴേക്കും അമേരിക്കന്‍ ഡോളറില്‍ കണ്ണുവച്ചു കഴിഞ്ഞിരുന്നു സമുദായ നേതൃത്വം. ലാറ്റിന്‍ പള്ളികളിലേക്കു പോകുന്ന ഡോളര്‍ എങ്ങിനേയും നേടിയെടുക്കണം എന്നു തീരുമാനിച്ച സഭാനേതൃത്വം കണ്ടെത്തിയ പേരാണ് അമേരിക്കന്‍ ക്‌നാനായ മക്കളുടെ ആത്മീയ ആവശ്യം) . നമ്മുടെ ഈ വൈദികന്‍ മനസ്‌സില്‍ കണക്കു കൂട്ടി. ധാരാളം പണവും സമ്പാദിക്കാം, അതോടൊപ്പം പെട്ടെന്നു തന്നെ പുതിയ സ്ഥാനമാനങ്ങളും നേടാം. അങ്ങിനെ വളരെ കുബുദ്ധിയോടെ അമേരിക്കയില്‍ വിമാനമിറങ്ങി.

ആധുനികതയുടെ പ്രതീകമെന്നോണം യുവ ജനങ്ങളെ കയ്യിലെടുത്തു. അമേരിക്കയിലും, നാട്ടിലും പേരെടുക്കാന്‍ സിനിമ നിര്‍മ്മിച്ചു. മദ്യസേവകരുടേയും, പണത്തിന്റെ മേളില്‍ കിടന്നുറങ്ങുന്നവരുടേയും, പൊങ്ങന്‍മാരുടേയും, സഭാനേതൃത്തത്തെ അന്ധമായി വിശ്വസിക്കുന്ന ഒരുകൂട്ടം ആളുകളുടേയും, വെളുത്ത ളോഹ കണ്ടാല്‍ കമന്നുവീണു ആരാധിക്കുന്ന കുറെ സ്ത്രീകളുടേയും ഒരു ഉപചാപക സംഘം തന്നെ രൂപീകരിച്ചു തന്റെ പദ്ധതികള്‍ക്കു ആവശ്യമായ സാമ്പത്തിക കെട്ടുറപ്പും, സപ്പോര്‍ട്ടും ഉണ്ടാക്കിയെടുത്തു.

അങ്ങിനെ തന്റെ പദ്ധതികള്‍ താന്‍ ആഗ്രഹിച്ചതുപോലെ നടന്നു വന്നപ്പോളാണ്, ക്‌നാനായക്കാര്‍ക്കു പ്രാതിനിധ്യം കിട്ടുന്നതിനു പകരം അമേരിക്കയില്‍ സീറോ മലബാര്‍ രുപത റോമില്‍ നിന്നും അനുവദിച്ചത്. തന്റെ പദ്ധതിക്കു മങ്ങലേറ്റുവെന്ന നഗ്‌നസത്യം മനസ്‌സിലാക്കിയ വൈദികന്‍, എങ്ങിനെയെങ്കിലും താനാഗ്രഹിച്ചതു നടത്തിയെടുക്കണമെന്നു തീരുമാനിച്ചു. സീറോമലബാര്‍ രൂപതാനേതൃത്വവുമായി രഹസ്യവും പരസ്യവുമായി സന്ധിയില്‍ ഏര്‍പ്പെട്ടു. യേശുവിനെ ഒറ്റിക്കൊടുക്കാന്‍ യൂദാസ് മുപ്പതു വെള്ളിക്കാശു വാങ്ങിയെങ്കില്‍, ക്‌നാനായ സമുദായത്തെ ഒറ്റു കൊടുക്കാന്‍ അഭിനവ പരീശന്‍മാരില്‍ നിന്നും ക്‌നാനായ വി. ജി. പട്ടം ഏറ്റു വാങ്ങി. ക്‌നാനായ സമുദായത്തില്‍ വെള്ളം ചേര്‍ത്ത്, സ്വന്തം കാര്യലാഭത്തിനുവേണ്ടി നിലകൊള്ളുന്ന ഒരു മെത്രാന്‍ ക്‌നാനായ സമുദായത്തില്‍ ഇതേ സമയം അധികാരത്തിലെത്തിയത്, ഈ വൈദികനു തന്റെ പുതിയ പദ്ധതികള്‍ക്കു പുകമറയായി.

പിന്നീടങ്ങോട്ടുള്ള ഓരോ നീക്കങ്ങളും വളരെ സൂക്ഷിച്ചും, രഹസ്യവുമായിട്ടായിരുന്നു. പക്ഷെ, എത്രത്തോളം രഹസ്യമാക്കിയോ, സത്യം പലപ്പോഴും മറനീക്കി പുറത്തു വന്നുകൊണ്ടേയിരുന്നു. ക്‌നാനായ സമൂഹത്തിലെ വിവരവും, വിദ്യാഭ്യാസവുമുള്ളവര്‍, ഈ വന്‍ചതി മണത്തറിഞ്ഞു. കെ.സി.സി.എന്‍.എ.യുടെ നേതൃത്വത്തില്‍ അമേരിക്കയില്‍ പ്രതികരച്ചു. ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേരളത്തിലും, വിവിധ സംഘടനകളിലൂടെ ലോകമെമ്പാടുമുള്ള ക്‌നാനായക്കാര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ക്‌നാനായ വി.ജി. തന്റെ സില്‍ബന്ധികളെ അണിനിരത്തി അമേരിക്കയിലെ കണ്‍വന്‍ഷന്‍ പരാജയപ്പെടുത്തി ക്‌നാനായ മക്കളുടെ ഇടയില്‍ ഐക്യമില്ല എന്നു സ്ഥാപിക്കാന്‍ ശ്രമം നടത്തി. കെ.സി.സി.എന്‍.എ.യുടെ നേതൃത്വത്തോടുള്ള സമുദായ അംഗങ്ങളുടെ എതിര്‍പ്പാണു കണ്‍വന്‍ഷന്‍ പരാജയം എന്നു വരുത്തിത്തീര്‍ത്ത്, അതിനു പുറകിലൂടെ തന്റെ കുടില തന്ത്രം വിജയിപ്പിക്കുക എന്നതായിരുന്നു ഏക ലക്ഷ്യം. വി. ജി. യും മെത്രാനും മാത്രം ഈ ചതി പങ്കുവച്ചു. വി.ജി.യുടെ സ്തുതിപാഠകര്‍ക്കുപോലും ഈ ചതിയും, ഇതിനു പിന്നിലെ നിഗൂഢതയും മനസ്‌സിലായില്ല എന്നു മാത്രം.

ദൈവത്തിന്റെ അദൃശ്യകരം ക്‌നാനായ സമുദായത്തിനുമേല്‍ ഉണ്ടായിരുന്നതുകൊണ്ട്, കണ്‍വന്‍ഷന്‍ വന്‍ വിജയമായി. ക്‌നാനായ മെത്രാന്‍മാര്‍ വിട്ടുനിന്ന കണ്‍വന്‍ഷനില്‍ ക്‌നാനായത്തെ സ്‌നേഹിക്കുകയും, അതു തന്റെ ജീവനെപ്പോലെ കൊണ്ടുനടക്കുകയും ചെയ്യുന്ന ക്‌നാനായ യാക്കോബായ മെത്രാന്‍ നിറസാന്നിദ്ധ്യവുമായി. ക്‌നാനായ യാക്കോബായ മെത്രാനെ സ്വാധീനിക്കാന്‍ ശ്രമിച്ച കഥ അദ്ദേഹം തന്നെ പറഞ്ഞപ്പോള്‍, ഈ ഗൂഢതന്ത്രം തൊമ്മനും മറ്റു ചിലരെപ്പോലെ മനസ്‌സിലാക്കി.

എല്ലാ പദ്ധതിയും പാളുന്നു എന്നു മനസ്‌സിലാക്കിയ വി.ജി. അവസാന ആയുധവും പുറത്തെടുക്കുന്ന കാഴ്ചയാണു കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. സീറോ മലബാര്‍ മെത്രാന്റെ ഇടയലേഖനം. ക്‌നാനായ സമുദായത്തെ ശവപ്പെട്ടിയിലാക്കി കുഴിച്ചിടാനുള്ള അവസാനശ്രമം. ഗ്രീന്‍ സിഗ്‌നല്‍ കാണിച്ചത് ക്‌നാനായ വി.ജി., മൗനാനുവാദം കൊടുത്തത് കോട്ടയത്തെ ക്‌നാനായ മെത്രാന്‍, ക്‌നാനായത്തെ തകര്‍ക്കാനുള്ള ഇടയലേഖനം ആമേരിക്കയിലെ സീറോ മലബാര്‍ മെത്രാന്റെ വക. സമുദായത്തിനു കൂനിന്‍മേല്‍ കുരു എന്ന പോലെ താന്‍ ക്‌നാനായ സമുദായില്‍ നിന്നു മാറി സീറോ മലബാര്‍ രൂപതയില്‍ ചേര്‍ന്നു എന്ന വി.ജി.യുടെ പ്രഖ്യാപനം.

പക്ഷെ, തൊമ്മനു ക്‌നാനായ മക്കളെക്കുറിച്ച് അഭിമാനമുണ്ട്. ലോകമെമ്പാടുമുള്ള ക്‌നാനായമക്കള്‍ ഒന്നടങ്കം സമുദായത്തിനുവേണ്ടി നിലകൊള്ളുന്നത് തൊമ്മന്‍ കണ്ടു. അവസാന ആണിയടിച്ചു കാര്യം കാണാന്‍ നോക്കിയ വി.ജി. ഒരു വലിയ സത്യം മനസ്‌സിലാക്കി. ക്‌നാനായം ഓരോ ക്‌നാനായക്കാരന്റെയും ജന്മാവകാശമായി അവന്‍ കാത്തുസൂക്ഷിക്കുന്ന ഒന്നാണെന്നും, കനാനായമെന്നുകേട്ടാല്‍ ക്‌നാനായക്കാരന്റെ ചോര തിളക്കുമെന്നും, ക്‌നാനായ പാരമ്പര്യം ഒരു കാരണവശാലും ആര്‍ക്കും അടിയറ വക്കുകയില്ലെന്നും വി.ജി. തിരിച്ചറിഞ്ഞു. തന്റെ സ്തുതിപാഠകര്‍ പോലും തന്റെ കുടെയില്ലെന്നു അദ്ദേഹത്തിനു മനസ്‌സിലായി.

പറ്റിയ അബദ്ധവും, തന്റെ കുടിലതന്ത്രം ജനം തിരിച്ചറിഞ്ഞുവെന്ന ബോധ്യവും വന്ന വി. ജി. അടുത്ത ദിവസം തന്നെ കളം മാറ്റി ചവിട്ടാനുള്ള പരിപാടികള്‍ തുടങ്ങി. പക്ഷെ, പ്രീയ വി.ജി., ക്‌നാനായ മക്കള്‍ക്കു നിങ്ങളെ മനസ്‌സിലായി. നാളിതുവരെ നിങ്ങള്‍ സമുദായത്തോടു കാണിച്ചുകൂട്ടിയ വഞ്ചനക്കു നിങ്ങള്‍ക്കു മാപ്പില്ല. ഇതിനു ഒത്താശ പാടിയ കോട്ടയത്തെ പിതാക്കന്‍മാര്‍ക്കും മാപ്പില്ല. നിങ്ങളെ വിശ്വസിച്ചു എന്ന കാരണത്താല്‍ ഞങ്ങളുടെ സഹോദരരെ ഞങ്ങള്‍ മാറ്റിനിറുത്തില്ല. കാരണം, ആട്ടിന്‍തോലിട്ട നിങ്ങളിലെ ചെന്നായെ തിരിച്ചറിഞ്ഞ അവര്‍, ഇപ്പോള്‍തന്നെ തങ്ങളുടെ അബദ്ധം മനസ്‌സിലാക്കി നിങ്ങളെ അകറ്റി നിര്‍ത്താന്‍ തീരുമാനിച്ചു കഴിഞ്ഞു.

ക്‌നാനായ സമുദായത്തിനു എന്തു സംഭവിച്ചാലും, തന്‍െയ സ്വാര്‍ത്ഥത നടക്കണമെന്നു പിടിവാശിയായിരുന്നു വ.ജി. ക്ക്. ഇന്നു പറയുന്നതല്ല നാളെ പറയുന്നത്. അധികാരമോഹം മൂത്ത് ഭ്രാന്തമായി പ്രവര്‍ത്തിക്കുന്ന നിങ്ങളെ ഞങ്ങള്‍ക്ക് അറപ്പാണ്. വെറുപ്പാണ്. ഇങ്ങനെയൊരു മകന്‍ ഉണ്ടായിപ്പോയല്ലോ എന്നു ഞാനുള്‍പ്പെടുന്ന സമുദായം വേദനയോടെ തിരിച്ചറിയുന്നു.

നിങ്ങളെയോര്‍ത്തു കരയാനോ, വിലപിക്കാനോ ക്‌നാനായ മക്കള്‍ക്കു കണ്ണീരോ, സമയമോ ഇല്ല.

എന്ന്

തൊമ്മന്‍

തനിമയുടെ കാവല്ക്കാ ര്‍ - സിറില്‍ മുകളേല്‍ രചിച്ച ഗാനത്തിന്റെ വീഡിയോ ആവിഷ്ക്കാരം



KCASF (Miami) Rejects the recent directive from Bishop Angadiath


Dear Knanaya Catholic Community Members of North America,

Knanaya Catholic Association of South Florida strongly and unanimously reject, the recent directive from Bishop Mar. Jacob Angadiath regarding the membership within Knanaya parishes established in the St. Thomas Syro-Malabar Diocese of Chicago. KCASF only accepts parishes / missions with only Knanaya people as members (i.e. those who are born biologically to both Knanaya parents and if they are married, their spouses are also born biologically to both Knanaya parents). In the light of latest revelations, we believe that the authorities of Syro-Malabar Diocese and Knanaya Region were less than truthful and were deliberately misleading the community members over the past several years.  We believe that Knanaya region authorities failed their responsibility to safeguard the ethnic identity of Knanaya parishes and missions in North America within the Syro-Malabar dioceses. Knanaya Catholic Association of South Florida strongly support the KCCNA executive committee decision to reject the directives of the diocesan and Knanaya region authorities and not to cooperate with them until finding a resolution acceptable to Knanaya community on the membership of Knanaya parishes.

KCASF Executive committee

KCCNA Presidential Candidate Rejects Bp Angadiath’s Official Announcement


The official KCCNA Team for 2013-2015 lead by Tomy Myalkarapurath  rejected the official announcement of Bishop Angadiath regarding the membership criteria in Knanaya churches. We totally disagree with the decision to allow membership to a non Knanaya Family in Knanaya Churchs. By accepting to marry a non knanaya person he/she is accepting to move out of our community. It is their voluntary choice knowing well that they will lose their privillages of Membership. Again this is not a decision to be taken by the bishop Angadiath but by the knanaya members.We,Tomy’s team for next KCCNA executives are committed to safe guard the interest of the knanaya people to preserve their identity and tradition with zero tolerance on our endogamous nature which we have been safe guarded for centuries by our forefathers.Our leadership will and support the recent decisions and steps taken by the current KCCNA Officials.

Tomy Myalkarapurathu,

Flash News - മദ്യലഹരിമൂലം തിരുനാള്‍ കാര്മ്മികനാകാന്‍ കഴിയാതെ ക്നാനായ വൈദികന്‍


കോട്ടയം അതിരൂപതയിലെ ഒരു ഇടവകയില്‍ ഇന്നലെ ആഘോഷമായ പെരുന്നാള്‍ മഹോത്സവമായിരുന്നു. മൂന്ന് പ്രവാസിപ്രസുദേന്തിമാര്‍ വന്‍തുക മുടക്കി ജോബി തടത്തില്‍ കല്ലറ പള്ളിയില്‍ നടത്തിയ പെരുന്നാളിന്റെ അടുത്തെങ്കിലും വരണമേ എന്ന് ഉള്ളുരുകി പ്രാര്‍ഥിച്ചുകൊണ്ട് നടത്തിയ ഒരു മഹാപെരുന്നാള്‍. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇരുന്നു ആ നാട്ടുകാര്‍ പെരുന്നാളിന്റെ തത്സമയസംപ്രേഷണം കണ്ടു രോമാഞ്ചമണിഞ്ഞു.

സ്വന്തം പള്ളിയും, നാട്ടുകാരെയും ഒക്കെ കണ്ടു സന്തോഷിച്ച ഇടവകജനം ഒരു കാര്യം ശ്രദ്ധിചില്ല; അവരുടെ പ്രിയങ്കരനായ ഇടവക വികാരിയെ തിരുക്കര്‍മ്മങ്ങളില്‍ കാണാനില്ലായിരുന്നു.

ഇതിനെക്കുറിച്ച്‌ വാര്‍ത്തകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു. സഭാകാര്യമായതുകൊണ്ട് എല്ലാത്തിനും ഒരു മറ വേണമല്ലോ. അതുകൊണ്ട് ഞങ്ങളും സംയമനം പാലിക്കുകയാണ്. നമ്മുടെ അതിരൂപതയെയും, വൈദികരെയും ദുഷിക്കുന്നത് മലര്‍ന്നുകിടന്ന് തുപ്പുന്നതിന് തുല്യമാണെന്ന തിരിച്ചറിവില്‍, കൂടുതല്‍ വിവരങ്ങള്‍ ഞങ്ങള്‍ പുറത്തു വിടുന്നില്ല. ക്നാനയമക്കള്‍ സ്വന്തമായി അന്വേഷിച്ചു സത്യം കണ്ടെത്തുക.

പേര് പുറത്തുപറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കാത്ത ഈ വൈദികന്‍ മദ്യത്തിന്റെ അടിമായാണെന്നും പലപ്രാവശ്യം മേലധികാരികളില്‍ നിന്ന് വാണിംഗ് ലഭിച്ച ആളാണെന്നും സംസാരമുണ്ട്. കഴിഞ്ഞ ആഴ്ച ഇതേ പള്ളിയില്‍ വച്ച് നടന്ന ഒരു പുത്തന്‍കുര്‍ബ്ബാന ചടങ്ങില്‍ മദ്യപിച്ചു ലക്ക് കെട്ടതാണ് പുതിയ സംഭവവികാസത്തിന്റെ പിന്നിലുള്ള കാരണം എന്നും കേള്‍ക്കുന്നു. വൈദികന്‍ സസ്പെന്‍ഷനില്‍ ആണെന്നും, പുതിയ വികാരി താമസിയാതെ ചാര്‍ജെടുക്കുമെന്നും അറിയുന്നു.

കോട്ടയം സഭാനേതൃത്വത്തിന്റെ ഗതി ഏതു ദിശയിലെയ്ക്കാണെന്നു സമുദായസ്നേഹികള്‍ ഇനിയെങ്കിലും ആലോചിക്കേണ്ടിയിരിക്കുന്നു.

Sunday, December 30, 2012

2003 Communication to Fr. Mutholath by Bishop Mar Mathew Moolakkatt


Dear Rev. Fr. Mutholath,

First of all my congratulations for all your efforts in achieving better understanding between Bishop Angadiyath and our Community there in North America. I hope that the establishment of the Knanaya missions in the Syro-Malabar eparchy of Chicago according to the norms of the Church, will certainly be a moment of great importance in the growth and development of our Community in North America.

During my last visit to the States, together with our priests working for the Knanaya Catholic communities there, we had a friendly talk with Bishop Angadiyath in which we told him that we want the Knanaya missions exclusively for Knanaya people, without denying pastoral care also to other people with necessary authorization from their respective ecclesiastical authorities.  We also made it clear that according to our tradition only those born from both knanaya parents will be considered kananaya, and that a non-knanaya spouse or their children will not be considered knanaya even though the partner is a knanaya.  Although the bishop had shown great understanding with our position, he did not give us a final word, but told that he wanted to have further thinking and discussion on the matter before he could give a definitive reply. We too suggested that the KCCNA also may be called for a next discussion on this matter so that there will be clear understanding for them too regarding the knanaya missions.

When the KCCNA was communicated the developments in this line and asked to participate in the next meeting with the bishop, they had some hesitation to participate in the said meeting, since they felt that there was no clear indication from the part of the bishop regarding any change in his position from that of October last.  They did not want to go for a discussion with the bishop till he clarified what he really meant by knanaya mission.  Moreover, we too were not in a position to give them cent percent assurance that our proposal will be fully accepted by the bishop.  In such a situation they felt that it would be difficult for them to explain to the KCCNA members their participation in the said discussion. Having understood their difficulty we told them that in that case they could abstain from the discussion and the priests can go ahead with the discussions, and before I left the States I had informed bishop Angadiyath that in the proposed discussion, the KCCNA will not participate, but the priests will continue.

I am glad that together with the priests you have taken up the issue where I had left it and Bishop Angadiyath has agreed to what has been proposed by us in the first meeting mentioned above.  Now it is up to us to go ahead with the establishment of the knanaya missions according to the norms of the Church and give a clear ecclesiastical footing in the Syro-Malabar Church in North America without sacrificing any of the valuable traditions of Knanaya community. 

It is quiet natural that some of our people in North America are still little confused regarding the establishment of the knanaya missions and they are afraid that this move will be detrimental to the community.  Now it is up to you and the priests there to make them understand that we are working for the good of the community and that we will never sacrifice the precious values and traditions of the knanaya community.  Moreover, by sacrificing our community and its values we are not going to gain anything, rather, if we hesitate to give a strong ecclesiastical basis for the knanaya Catholic Community in North America at this juncture, it can be fatal.  So we have to go ahead with full faith in God who has been leading this community in His hand even in situations worse than the present.  Now what you priests have to do is to have great understanding for our people and especially to the KCCNA executive. Here in Kottayam we can understand their anxieties and confusions.  Please assure them that we are trying not to destroy, but to build up and lead our community to its flourishing in North America.  You may remind the KCCNA of what I have told them when I was there.  Their vital role in maintaining endogamy and other rich traditions of the community is great and significant.  Tell them to trust in God and stand with the pastors in giving courage and comfort to the community. It will indeed be the greatest service they can render to our community for which the coming generations will be grateful to them. 

I have written this letter for you in the light of some news we receive here from that part of the world.  I do not blame any body if he or she fails to find out the good intentions in this move.  Be patient and kind with them, and try to make them understand that if not for the good of our people and our community, our priests are not going to be there.  And the priests will be able to do anything for the community only in an ecclesiastical setting.  Now that we have achieved it, all may work together for the good of the community and the greater glory of God.

Our Bishop Mar Kunnacherry has endorsed this letter and sends his blessings to you all. You may send a copy of this letter to all our priests there and tell them to communicate it to our Community with great love and blessings of God for which we bishops implore. 

Kindly convey our loving regards to Bishop Angadiyath.

Invoking Gods blessings upon you all,

Mar Mathew Moolakkatt
(Coadjutor Bishop of Kottayam)

ഒത്തിരി സ്നേഹത്തോടെ മുത്തോലത്തച്ചന് – അലക്സ്‌ കണിയാംപറമ്പില്‍ (ഒന്നാം ഭാഗം)


ഒന്നര വര്ഷം മുമ്പ്, 2011 July ഒന്‍പതാം തിയതി അമേരിക്കന്‍ ക്നാ എന്ന ഇമെയില്‍ ഗ്രൂപ്പ് വഴി ഞാന്‍ അച്ചന് ഒരു തുറന്ന കത്ത് അയച്ചിരുന്നു. (ഈ കുറിപ്പിന്റെ അവസാനം കാണുക) ക്നാനായ സഹോദരന്മാരില്‍ നിന്നും അതിനുണ്ടായ പ്രതികരണം ഞാന്‍ നല്ലവണ്ണം ഓര്‍മ്മിക്കുന്നു – അവരില്‍ പലര്‍ക്കും അങ്ങിനെ ഒരു കത്ത് ഞാന്‍ എഴുതി എന്ന് വിശ്വസിക്കാന്‍ പോലും സാധിച്ചില്ല. പേരുവച്ച് മുത്തോലത്തച്ചന് ഇങ്ങിനെ ഒരു കത്തെഴുതാന്‍ എങ്ങിനെ ധൈര്യം വന്നു! പലരും എന്നെ ഗുണദോഷിച്ചു; വേണ്ട, കളി മുത്തോലത്തച്ചനോട് വേണ്ട.

എന്നാല്‍ ഒന്നര വര്‍ഷക്കാലംകൊണ്ട് എന്തൊരു മാറ്റമാണ് സംഭവിച്ചിരിക്കുന്നത്!

പതിനെട്ടു മാസം മുമ്പ് അജയ്യനായിരുന്ന, സര്‍വ്വസമ്മതനായിരുന്ന താങ്കളുടെ പ്രതിച്ഛായ ഇത്രപെട്ടെന്നു ഇങ്ങനെ നിലംപൊത്തുമെന്നു ആര് കരുതി?

നമുക്ക് ഒരു ആത്മപരിശോധന നടത്തേണ്ടേ?

ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍, കോട്ടയം രൂപത അമേരിക്കയിലേയ്ക്ക് ക്നാനായ വൈദികരെ അവരുടെ ആത്മീയ ശുശ്രൂഷയ്ക്കായി അയക്കുന്നതിനു മുമ്പ് വരെ എത്ര സ്നേഹത്തിലും സന്തോഷത്തിലും സമാധാനത്തിലും കഴിഞ്ഞിരുന്ന ഒരു ജനതായിരുന്നു ക്നാനയമക്കള്‍!

ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്നത് അവനവന്റെ വ്യക്തിസ്വാതന്ത്ര്യമായി അവരെല്ലാം അംഗീകരിച്ചിരുന്നു. വടക്കുംഭാഗക്കാരിയായ ചേട്ടന്റെ ഭാര്യയെ സ്വന്തം ചേട്ടത്തിയായി അംഗീകരിക്കാന്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. പള്ളിയുടെ നിയമം എന്തായിരുന്നാലും, കുടുംബങ്ങളില്‍ എല്ലാവരും ഒന്നായി കഴിഞ്ഞു. ക്നാനായകാര്‍ക്കായി കാനാ എന്ന സംഘടന ഉണ്ടാക്കിയപ്പോഴും അവര്‍ എന്‍ഡോഗമിയില്‍ ഒട്ടും വെള്ളം ചേര്‍ക്കാതെ തന്നെ എല്ലാവരെയും ക്രിസ്തീയ സ്നേഹത്തിലും ഐക്യത്തിലും ഒപ്പം കൂട്ടി. തനിമയ്ക്കും വിശ്വാസനിറവിനും ഒരു കുറവും ഇല്ലാതെ തന്നെ ഒരുമ ബലപ്പെട്ടുപോന്നു.

അങ്ങിനെയിരിക്കവേ, ഞങ്ങളുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാനായി വൈദികരെത്തി. അതോടെ ക്നാനായക്കാരന്റെ ശനിദശ ആരംഭിച്ചു; സമാധാനം നശിക്കാന്‍ തുടങ്ങി. ബ്രിട്ടീഷ്കാര്‍ ഇന്ത്യയില്‍ വിദഗ്ദ്ധമായി പരീക്ഷിച്ച വിഭജിച്ചു ഭരിക്കുക എന്ന സിദ്ധാന്തം വളരെ ഫലപ്രദമായി വൈദികര്‍ ഇവിടെ പ്രയോഗിക്കാന്‍ തുടങ്ങി.

ലോകത്തില്‍ മറ്റാര്‍ക്കും കിട്ടാത്ത കുഞ്ഞാടുകളുടെ വിധേയത്വം അനുഭവിക്കുന്നവരാണ് ക്നാനായ കത്തോലിക്കാ വൈദികര്‍ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ക്നാനായമക്കള്‍ അവരുടെ വൈദികരെയും പിതാക്കന്മാരെയും എത്രകണ്ട് സ്നേഹിക്കുന്നുണ്ട്!

An Open Letter to Fr. Mutholam

Dear Fr. Mutholam

I have been reading your recent messages to the members of Knanaya Community in the United States.

I am afraid you are surrounded by a small caucus of sycophants who prevent you from seeing the reality.  With a humble publication, I am lucky to interact with the intelligent ones in the community and I can assure that we certainly have intellectuals in the community.  With these messages, you are – by spending your own time and energy – proving to the intelligent section that you are not fit to be a priest, let alone a Vicar General.  You are making yourself a laughing stock.

A Christian priest who is supposed to follow the teachings of Jesus Christ should be a role model when it comes to tolerance.  You seem to be totally lacking in that quality.

In the latest message in the Parish Bulletin, you have, using nauseating vocabulary, condemned the new digital media.  But are you not resorting to the same conveniences to spread your own ideas?  The mildest term I know to describe this is Hypocrisy.

You talk about priests who are not able to function in the absence of church buildings.  It is worthwhile to remember Jesus gave his wonderful sermon from a mountain.  Are you all ever able to deliver something comparable to that from the luxurious pulpits of Churches, Cathedrals and Basilicas?

If they cannot function in the given circumstance (with the available facilities), why can’t they just go back from a country where there is no dearth for churches?  In case people get convinced that no priest is better than a bad priest and you are all forced to leave, please remember the way Apostles lived and the horrible way they died in order to establish our Church of which you all are paradoxically a part now.

You put on the robe of a saviour of Knanaya Community in the States.  Do you have the decency, honesty and courage to answer the following simple straightforward questions?

Does saying a holy mass in a building such as a Community Centre pose any ecclesiastic or canonical problem?

Is it a fact that Vatican has categorically denied our wish to import to the States the “tradition” of excluding Knanayas who marry from outside the community?

The membership of Knanaya Missions in USA would be open to non-endogamous Knanayas – True or False.

Who would be the legal owner of the Church our people buy with their hard-earned money?

What would happen to the churches we buy in the event of a section of the Knanaya Community (including the clergy) deciding to leave the Catholic fold to join Knanaya Jacobites in order to continue our traditions?

God Bless You.

Alex Kaniamparambil
Chief Editor
Sneha Sandesham

9thJuly 2011

ഇട്ടി തൊമ്മന്‍ കത്തനാരെ മാപ്പ് (ക്നാനായ യാക്കോബായ വികാരം)


ഇക്കഴിഞ്ഞ നാളുകളില്‍ മലങ്കര സുറിയാനി കത്തോലിക്കാസഭയിലെ ഒരു മെത്രാനു കര്‍ദ്ദിനാള്‍ പദവി കിട്ടി. ആ സഭക്കാര്‍ക്ക് പെരുത്തു സന്തോഷം, കണ്ടു നിന്നവര്‍ക്കും, കേട്ടിരുന്നവര്‍ക്കും മോദാല്‍ അതി മോദം. ആ ചരിത്ര മുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കാന്‍ സ്വാമിമാര്‍ മുതല്‍ പാളയംപള്ളി ഇമാം വരെ റോമിലേക്ക് പറന്നു (അല്ലെങ്കില്‍ അവരെ പറപ്പിച്ചു ). അമേരിക്കയില്‍ നിന്നും ക്നാനായക്കാരുടെ മേഖലാമെത്രാനും ആദ്യ വണ്ടിക്കു തന്നെ റോമിന് തിരിച്ചു. ചടങ്ങില്‍ പങ്കെടുത്തു, ഫോട്ടോയും പിടിച്ച് തിരികെ മടങ്ങി എത്തിയ ശേഷം ആണത്രെ രൂക്ഷമായ വൈദീക ക്ഷാമത്തിന്റെ ഫയല്‍ പോലും തുറന്നത് എന്നാണ് അന്തപുരത്തിലെ കുശുകുശുക്കലില്‍ നിന്നും ഗ്രഹിക്കാന്‍ സാധിച്ചത്. ഇദ്ദേഹം സമുദായത്തെ പ്രതിനിധീകരിച്ചാണോ പോയത് എന്ന് അറിയില്ല.

കറുത്ത മുടിത്തൊപ്പിക്ക് മേല്‍ ചുവന്ന മകുടം ചാര്‍ത്തി കര്‍ദ്ദിനാള്‍ തിരുവനന്തപുരത്ത് മടങ്ങി എത്തി. പിന്നെ സ്വീകരണങ്ങളുടെ പൊടി പൂരം. ഉടനെ നമ്മുടെ സമുദായ മെത്രാപൊലീത്ത അവിടെ പറന്നെത്തി. കര്‍ദ്ദിനാളിനെ ശരിക്കും പൊക്കി... അങ്ങ് സ്വര്‍ഗത്തിന്നു ഒരിഞ്ചു താഴ വരെയും...! നാല് മെത്രാന്മാരും തുല്യര്‍ ആണെന്ന് സഹായന്മാര്‍ സ്വയം പ്രഖ്യാപിച്ച് നടക്കുന്ന കാലമല്ലേ ഇപ്പോള്‍. കര്‍ദ്ദിനാളിനെ അതുവരെ പോക്കാന്‍  അവസരം കിട്ടാതിരുന്ന രണ്ട് സഹായന്മാരില്‍ "വല്ല്യ"വന്‍ തിരുവല്ലയിലെ സ്വീകരണത്തില്‍ കയറിപ്പറ്റി. താരതമ്യേനെ അപ്രശസ്തനായ നാലാമന്‍ ആവട്ടെ, തന്റെ ആസ്ഥാനത്തിന്റെ ഉത്കാടനത്തിനു കര്‍ദ്ദിനാളിനെ ഇങ്ങോട്ട് ക്ഷണിച്ച് മറ്റു മൂന്ന് പേര്‍ക്ക്‌ ഒപ്പം തോളോട് തോള്‍ ഇടിച്ച് ഇടിച്ചു നിന്ന്.    

ഇത്രയും വായിച്ച നിങ്ങള്‍ ന്യായമായും സംശയിക്കും, കര്‍ദ്ദിനാളിന്റെ സ്വീകരണത്തില്‍ നമ്മുടെ മെത്രാന്‍മാര്‍ പങ്കെടുത്തതിന് ഐ മല്പാന് എന്തായിത്ര കടി എന്ന്. പറയാം...

ആദ്യമായി ഈ മലങ്കര കത്തോലിക്കാസഭ എന്തെന്ന് നോക്കാം. ഒരു നൂറു വര്ഷം മുന്‍പ് വരെ ഇപ്പോഴാത്തെ ഓര്‍ത്തഡോക്‍സ്‌കാരും, കര്‍ദ്ദിനാളിന്റെ മലങ്കര കത്തോലിക്കാ സഭയും എല്ലാം എല്ലാം അന്ത്യോക്ക്യയുടെ പ പാത്രിയാര്‍ക്കീസിന്റെ കീഴില്‍ ഉള്ള സുറിയാനി ക്രിസ്ത്യാനികള്‍ ആയിരുന്നു. എന്നാല്‍ 1912 ല്‍, സ്ഥാനഭ്രഷ്ട്ടനാക്കപെട്ട അബ്ദുള്‍ മശിഹ പാത്രിയാര്‍ക്കീസിനെ മലങ്കരയില്‍ കൊണ്ട് വന്നു, വട്ടശ്ശേരില്‍ മെത്രാന്റെ നേതൃത്വത്തില്‍  മലങ്കര   ഓര്‍ത്തഡോക്‍സ്‌ സഭ ഉണ്ടാക്കി. അങ്ങിനെ പോകെപ്പോകെ 1930 ല് മലങ്കര ഓര്‍ത്തഡോക്‍സ്‌  സഭയിലെ തന്നെ മെത്രാന്‍ ആയിരുന്ന മാര്‍ ഈവാനിയോസ്, ആ മലങ്കര  ഓര്‍ത്തഡോക്‍സ്‌ സഭയെ തന്നെ പിളര്‍ത്തി ഒരു വിഭാഗവും ആയി സാക്ഷാല്‍ കത്തോലിക്കാ സഭയില്‍ ചേക്കേറി. കത്തോലിക്കാ സഭയില്‍ അവര്‍ മലങ്കര സുറിയാനി കത്തോലിക്കാസഭ എന്ന പേരില്‍ ഒരു പ്രത്യേക റീത്തായി പ്രവര്‍ത്തിച്ചുവരികയും ചെയ്യ്തു പോന്നു.

ഇതില്‍ ഒരു കാര്യം നിങ്ങള്‍ പ്രത്യേകം ഓര്‍ക്കേണ്ടതെന്തെന്നാല്‍ പുതുതായി ഉണ്ടായ മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ "ആടുകള്‍" എല്ലാം സുറിയാനിസഭാ വിശ്വാസികള്‍ ആണ് അല്ലെങ്കില്‍ ആയിരുന്നു. അവര്‍ അപ്പോളും  ഇപ്പോളും അനുസ്യൂതം സുറിയാനി സഭയില്‍ നിന്നും ആടുകളെ ചോര്‍ത്തി റോമിലെ മാര്‍ പാപ്പായുടെ ആലയില്‍ കൊണ്ട് എത്തിക്കുന്നു. അങ്ങിനെ മലങ്കര സുറിയാനി കത്തോലിക്കാസഭയോടൊപ്പം റോമന്‍ കത്തോലിക്കാ സഭയും വളരുന്നു. ഇതിനെ "ആട് മോഷണം" എന്ന് വിളിക്കാം. തമിഴ് നാട്ടിലെ കമ്പത്തു നിന്നും ലോറി കണക്കിന് കാളകളെ കേരളത്തില്‍ കൊണ്ടുവരുന്ന പോലെ, ലോറിക്കണക്കിന് സുറിയാനിക്കാരെ പാപ്പായുടെ നുകത്തിന്‍ കീഴില്‍ കൊണ്ട് കൊടുത്തതിനുള്ള പ്രതിഫലം ആണ് കറുത്ത മുടിത്തൊപ്പിക്ക് മേല്‍ ചാര്‍ത്തപ്പെട്ട ചുവന്ന മകുടം എന്നെ ഐ മല്പാന്‍ പറയൂ. അല്ലെങ്കില്‍ എന്ത് കൊണ്ട് എണ്ണത്തിലും സമ്പത്തിലും വളരെ മുന്‍പില്‍ നില്‍ക്കുന്ന കോട്ടയം രൂപത എന്ന ക്നാനായ കത്തോലിക്കാ സഭക്ക് ഒരു കര്‍ദ്ദിനാള്‍ സ്ഥാനം ഇനിയും ലഭിച്ചില്ല...?

നമ്മുടെ മെത്രാന്മാരെ വാഴിച്ച അവസരത്തില്‍ അവര്‍ "സല്‍മൂസ" എന്ന ഒരു  സമ്മത പത്രം ഒപ്പിട്ടു കൊടുക്കണം. അതില്‍ അവര് അന്ത്യോക്ക്യ സിംഹാസനത്തോടും പ  ബാവയോടും സുന്നഹദൊസിനൊടും ഉള്ള വിധേയത്വം പ്രഖ്യാപിച്ച്  ഒപ്പിട്ടു കൊടുക്കണം. അന്ത്യോക്യയോടു സര്‍വ്വ വിധേയത്വവും ഉണ്ടെന്ന്  എപ്പോഴും പുരപ്പുറത്തു നിന്ന് കൂവുന്ന നമ്മുടെ മെത്രാന്മാര്‍ (പ്രത്യേകിച്ചും 77/2009, 338/2011 പോലുള്ള കല്‍പ്പനകള്‍ വാങ്ങിക്കൊണ്ടു വന്നിട്ട് ) എന്തിനു സുറിയാനിക്കരുടെ ആടുകളെ മോഷ്ടടിക്കുന്നവരെ സ്വീകരിക്കാന്‍ പോയി ? അപ്പോള്‍ നിങ്ങള്‍ക്ക്  ഉണ്ടെന്നു നിങ്ങള്‍ പറയുന്ന ഈ അന്ത്യോക്ക്യാ ഭക്തിക്കും വിധേയത്വതിനും വെറും കാട തൂവലിന്റെയോ, കീറ ചാക്കിന്റെയോ പോലും വില ഇല്ലല്ലോ തിരുമേനിമാരെ? ദീപസ്തംബം മഹാശ്ചര്യം ഞങ്ങള്‍ക്കും കിട്ടണം സ്ഥാനമാനം ...അല്ലെ...??

തിരുമേനിമാരെ, നിങ്ങള്‍ സുറിയാനിക്കരുടെ എല്ലാം അഭിമാനം ആയ,  ക്നാനായക്കാരന്‍ ആയ ഇട്ടി തൊമ്മന്‍ കത്തനാരെ പറ്റി കേട്ടിട്ടുണ്ടോ എന്ന് അറിയില്ല. 1653 ജനുവരിയില്‍ ഇട്ടി തൊമ്മന്‍ കത്തനാരുടെ നേതൃത്വത്തില്‍ നടത്തിയ കൂനന്‍ "കുരിശു സത്യ" ത്തില്‍ നമ്മുടെ അപ്പനപ്പൂപ്പന്മാര്‍  ഏറ്റു പറഞ്ഞ ഒരു പ്രതിജ്ഞ ഉണ്ട്  "ഞാനും എന്റെ സന്തതി പരമ്പരകളും എല്ലാ കാലവും പ അന്ത്യോക്യ സിംഹാസനത്തോട്‌ ഭക്തിയും വിധേയത്വവും ഉള്ളവര്‍ ആയിരിക്കും. ഞങ്ങള്‍ ഒരു കാലത്തും റോമിലെ പാപ്പായെ അന്ഗീകരിക്കില്ല ".

നിങ്ങള്‍ക്ക് ഇതറിയില്ല എങ്കിലും യാക്കോബായ മെത്രാന്മാര്‍ക്കും, ഓര്‍ത്തഡോക്‍സ്‌ മെത്രാന്മാര്‍ക്കും ഇത് നന്നായി അറിയാം. അത് കൊണ്ടാണെല്ലോ അവര്‍ "ആടുകളെ മോഷ്ടടിക്കുന്നവര്‍ക്ക് " ഓശാന പാടാന്‍ പോകാതിരുന്നതും, നിങ്ങള്‍ പോയി  മുന്‍ നിരയില്‍ കയറി ഇരുന്നതും...!!! കഷ്ട്ടം  എന്നല്ലാതെ എന്ത് പറയാന്‍ ...!!!! എന്തുകൊണ്ടാണ് ശ്രേഷ്ട്ട ബാവ റാന്നിയില്‍ ആസ്ഥാന കൂദാശക്ക് വരാതെ വിട്ടു നിന്നത്‌ ?

ഇതില്‍ നിന്നും ഞങ്ങള്‍ ജനങ്ങള്‍ എന്താണ് മനസ്സിലാക്കേണ്ടത്? ഈ ക്നാനായ സമുദായത്തെയും പാപ്പായുടെ നുകത്തിന്‍ കീഴില്‍ ആക്കാനാണോ നിങ്ങളുടെ മനസ്സിലിരിപ്പ്? എന്തെങ്കിലും സ്ഥാനവും മാനവും കിട്ടിയാല്‍ നിങ്ങള്‍ പാണക്കാട്ട് തങ്ങളുടെ കൂടെയും, വെള്ളാപള്ളി  നടേശന്റെ  കൂടെയും  പോകുമെല്ലോ...?? മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ദല്ലാള്‍ ആയി അമേരിക്കയില്‍ ഒരു ക്നാനായക്കാരന്‍ പോലും  ഉണ്ടെന്നും, ആ ദല്ലാള്‍ നമ്മുടെ നാല് മെത്രാന്മാരെയും ഇതിനകം ബന്ധപ്പെട്ടു  എന്നും കേള്‍ക്കുന്നു.

എന്റെ പൊന്ന്  തിരുമേനിമാരെ , നിങ്ങള്‍ നാല് പേരും... അല്ലെങ്കില്‍ വേണ്ട ഒരാളെങ്കിലും ഒന്ന് ഒഴിവായി തന്നാല്‍ ഞങ്ങള്‍ടെ തലയ്ക്കു അത്രയ്ക്ക്  വെളിവ് കിട്ടും. പിന്നെ പോകുമ്പോള്‍ വെളിവും വെള്ളിയാഴ്ചയും ഒന്നുമില്ലാത്ത NAKA President, VG രാജു, നോര്‍ത്ത് അമേരിക്കന്‍ മെത്രാന്റെ സെക്രട്ടറി എന്നീ ഇനം സാധനങ്ങള്‍ (ഇതിനു സമാനമായവ കൂടി) പെറുക്കി ഭാണ്ഡത്തില്‍ ആക്കി കൊണ്ടുപോകാന്‍ മറക്കല്ലെ.

തിരുമേനിമാരെ, ഞങ്ങള്‍ക്കും നിങ്ങളുടെ മാതിരി ഉള്ള സുറിയാനി സഭാ വിശ്വാസമേ ഉണ്ടായിരുന്നുള്ളൂ എങ്കില്‍ ഞങ്ങള്‍ ഇതിനകം തന്നെ വല്ല ഉച്ചാടനമോ ആവാഹനമോ നടത്തി, ചാണക വെള്ളം തളിച്ച് സമുദായം ശുദ്ധീകരിച്ചേനെ. പക്ഷെ ഞങ്ങള്‍ക്ക്  സുറിയാനി സഭാ വിശ്വാസം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നത് കൊണ്ട്  മേല്പറഞ്ഞവ  ചെയ്യാന്‍ ഞങ്ങള്‍ ജനങ്ങള്‍ക്ക്‌ സാധിക്കില്ല.

പ്രിയപ്പെട്ട  വായനക്കാര്‍ ആരെങ്കിലും ഈ കുറിപ്പ് നമ്മുടെ തിരുമേനിമാര്‍ക്ക് ഫോര്‍വേഡ് ചെയ്യ്തു കൊടുത്താല്‍ നന്നായിരുന്നു...
നിങ്ങളുടെ എളിയ കര്‍തൃദാസന്‍

ഐ-മല്പാന്‍ 

Saturday, December 29, 2012

വീണ്ടും നിഷേധിച്ചു മുത്തോലം


രണ്ടു ദിവസം മുന്‍പ് അമേരിക്കയിലെ വടക്കുംഭാഗരുടെ സീറോ മലബാര്‍ ശക്തിപ്പെടുത്താന്‍ ആണ് കോട്ടയം രൂപതയില്‍ നിന്നും വിടുതല്‍ വാങ്ങി അവിടെ ചേക്കേറിയിരിക്കുന്നതെന്ന് പറഞ്ഞ  മിസ്ടര്‍  മുത്തോലം  ഇന്ന് രാവിലെ ഇന്‍കാര്‍ഡിനേഷന്‍ പരിപാടി തല്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ് എന്ന് പറഞ്ഞിരുന്നു. ക്നാനായലോകത്ത് ആളിക്കത്തുന്ന ജനരോഷത്തില്‍ നിന്നും തല്കാലത്തേക്ക് രക്ഷപെടുവാനാണ് ഇങ്ങിനെ പറഞ്ഞത്. ഇലക്ട്രോണിക് മീഡിയയിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്തു.

ഇതാ ഏതാനും സമയം മുന്‍പ് ഈ വാര്‍ത്ത മിസ്ടര്‍ മുത്തോലം  വീണ്ടും നിഷേധിച്ചുകൊണ്ടു ഒരു സര്‍ക്കസ് അഭ്യാസിയെപ്പോലെ ചിക്കാഗോയില്‍ മലക്കം മറിഞ്ഞിരിക്കുന്നു. മാധ്യമങ്ങള്‍ തന്റെ പ്രസ്താവന വളച്ചൊടിച്ചതാണ് എന്നും സഭയുടെ പിതാക്കന്മാരുടെ അനുമതിയോടെ എടുത്തിരിക്കുന്ന തീരുമാനങ്ങളില്‍ അവരാണ് അവസാന വാക്ക് പറയേണ്ടത് എന്നും ആണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഇതുമായി ആരും ഇനി തന്നെ ബന്ധപ്പെടേണ്ട എന്നും ആണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഓഫും ആണ്.

അതായത് കോട്ടയത്ത്‌ നിന്നും വിടുതല്‍ കിട്ടുകയും, ചിക്കാഗോ അരമനയില്‍ അഭയം കിട്ടുകയും ചെയ്തിരിക്ക്ന്ന ഒരു വ്യക്തിക്ക് ഇനി തിരിച്ചു പോകണമെങ്കില്‍ ചിക്കാഗോയില്‍ നിന്നും വിടുതല്‍ കിട്ടുകയും, കോട്ടയത്ത്‌ തിരിച്ചു അഭയം കിട്ടുകയും വേണം.

എന്താ കരുതിയത്‌, കോട്ടയം അരമന അഭയാര്‍ഥിക്യാമ്പ് ആണോ?

ജനങ്ങള്‍ പ്രതികരിക്കുക നമുക്ക് ഇനി ഈ വ്യക്തിയെ വേണോ....?

"കഴിയുമെങ്കിലീ പാനപാത്രം..........

ചികാഗോ ക്നായില്‍ വന്ന പോസ്റ്റ്‌