സുഹൃത്തുക്കളെ,
കാരിത്താസ് മെഡിക്കല്‍ കോളേജ് ആയി ഉയര്‍ത്തുന്ന കാര്യത്തില്‍ അന്തിമതീരുമാനം ഇനിയും ഉണ്ടായിട്ടില്ല. കോട്ടയം അതിരൂപതയുടെ പാസ്റ്ററല്‍ കൌണ്‍സില്‍, അതിരൂപതാ വിദ്യാഭ്യാസ കമ്മീഷന്‍ എന്നിവയുടെ അംഗവും, ഉഴവൂര്‍ കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ ഡോ. സ്റ്റീഫന്‍ ആനാലില്‍ തന്റെ അഭിപ്രായം ഈ ലക്കം സ്നേഹ സന്ദേശത്തിന്റെ മുഖ്യലേഖനത്തിലൂടെ വായനക്കാരുമായി പങ്കു വയ്ക്കുന്നു.
നീതി നിഷേധിക്കപ്പെട്ട ഏറ്റുമാനൂര്‍ ഇടവകാംഗം പറമ്പേട്ട് സൈമണ്‍ സാറിന്റെ കുടുംബത്തിന് വേണ്ടി നമ്മുടെ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്, യുവജനസംഘടനയായ കെ.സി.വൈ.എല്‍, അതിരൂപതയുടെ പാസ്റ്ററല്‍ കൌണ്‍സില്‍ എന്നീ സംഘടനകള്‍ ശബ്ദമുയര്‍ത്തിയതായി അറിഞ്ഞിട്ടില്ല. “പുത്രവാത്സല്യവും ഗുരുഭക്തിയും” എന്ന ലേഖനം ഈ വിഷയത്തെക്കുറിച്ചാണ്.
അപകടകരമായ മൌനത്തെക്കുറിച്ചാണ് ഇത്തവണ അമേരിക്കന്‍ കാണാപ്പുറങ്ങളില്‍ സ്റ്റീഫന്‍ തോട്ടനാനിയും എഴുതുന്നത്.
ഇന്നത്തെ ദിനത്തില്‍ ജനിച്ച മഹാത്മാവിനെ സ്മരിച്ചുകൊണ്ട്, പതിവ് വിഭവങ്ങളുമായി ഒക്ടോബര്‍ ലക്കം സ്നേഹ സന്ദേശം ഇതാ.
അലക്സ് കണിയാംപറമ്പില്‍
സ്നേഹ സന്ദേശം
Email: snehasandesham@gmail.com
No comments:
Post a Comment