Wednesday, October 10, 2012

ഹെന്റമ്മോ അപ്പോള്‍ ഇതാണോ കേന്ദ്രത്തില്‍ സംഭവിക്കുന്നത്? - ജോയ്പ്പാന്‍

ആദിമകാലംതൊട്ടേ മനുഷ്യന്റെ ഏറ്റവും വലിയ ആവേശമാണ് ആരെങ്കിലും എന്തെങ്കിലും ഒന്ന് ചെയ്യരുതെന്ന് പറഞ്ഞാല്‍..... അതെന്തുകൊണ്ട് എന്നറിയാനുള്ള ജിഞാസ. തിന്നരുതെന്ന് പറഞ്ഞ ഫലം അവ്വാ ആദത്തെക്കൊണ്ട് കഴിപ്പിച്ചു. അങ്ങനെ ജനം മുഴുവന്‍ പാപികളായി. കുറച്ചൊക്കെ മാനംമര്യാദയ്ക്ക് ജീവിച്ചിരുന്ന ചില വനിതകള്‍ വാവയുടെ കുതന്ത്രങ്ങള്‍ക്കടിമപ്പെട്ട് വനിതാസംവരണമെന്നും പറഞ്ഞു തെരഞ്ഞെടുപ്പ് ഗോദായിലിറങ്ങി. അങ്ങ് കേന്ദ്രനേതൃത്വത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്കും കൂടിയറിയണമെന്നാക്രോശിച്ചുകൊണ്ട് ഇറങ്ങിയ അവര്‍ക്ക് തുടക്കം മുതലേ കല്ലുകടിയാണനുഭവപ്പെട്ടത്‌.  ബ്രിട്ടീഷ്കാരുടെ തന്ത്രമാണ് അതിനായി ചിട്ടിക്കമ്പനിക്കാര്‍ സ്വീകരിച്ചത്.  ജനങ്ങളെ ഭിന്നിപ്പിക്കുക, എന്നിട്ടവരെക്കൊണ്ട് തമ്മില്‍ തല്ലിക്കുക. ഇതിനെല്ലാം കൂട്ട് നില്‍ക്കാന്‍ നാണംകെട്ടൊരു പാതിരിയും.

എന്നാല്‍ ഇന്ന് ക്നാനായസമുദായം വളര്‍ന്നു വാനോളമെത്തിയിരിക്കുന്നു. പണ്ട് അടിക്കാന്‍ തൂമ്പാക്കൈ, ഉലക്ക, കവളംമടല്‍ മുതലായവ ഉപയോഗിച്ചിരുന്ന ഇക്കൂട്ടര്‍ ഇന്ന് എഴുന്നൂറും ആയിരവും പൌണ്ട് വിലയുള്ള ലാപ്ടോപ്പ് കൊണ്ടടിച്ചു കൈയും കാലുമൊടിക്കാന്‍മാത്രം സമ്പന്നരായിരിക്കുന്നു. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നതെത്ര സത്യം... വാവയ്ക്കും കിട്ടി ആവശ്യത്തിന്. 

ദീര്‍ഘായുഷ്മാന്‍ ഭവഃ

കാലിത്തൊഴുത്തില്‍ പിറന്ന ഉണ്ണി മിശിഹായുടെ ദിവ്യരൂപം നേരില്‍ക്കണ്ട് കാണിക്ക വയ്ക്കാന്‍ ഏഴു രാജാക്കന്മാര്‍ എത്തിയതുപോലെ തല്ലുംവാങ്ങി മാഞ്ചെസ്റ്ററിലെത്തിയ വാവയെ സ്വീകരിക്കാന്‍ മാഞ്ചെസ്റ്ററിലെ ഷോകേസ് സിനിമയില്‍ പിറ്റേദിവസം തന്നെ റണ്‍ ബേബി റണ്‍ എന്ന സിനിമായെത്തിയതും തീര്‍ത്തും യാദൃച്ഛികം.

പഴയ സത്യന്‍ നസീര്‍ മധു മുതലായവരുടെ സിനിമകളില്‍ ചെറുപ്പം മുതല്‍ സ്നേഹിച്ച കാമുകിയെ ഉപേക്ഷിച്ചിട്ട് മുതലാളിയുടെ മകളെ കല്യാണം കഴിക്കാന്‍ തീരുമാനിക്കുന്ന നായകന്‍ പറയാറുണ്ട്‌ “എന്നോട് ക്ഷമിക്കൂ; നിനക്കെല്ലാവിധ മംഗളങ്ങളും നേരുന്നു.” കെട്ടിപ്പിട്ച്ചു പൊട്ടിക്കരഞ്ഞു അവര്‍ പിരിയുമ്പോള്‍ തീയേറ്ററില്‍ വിഷാദഗാനം അലയടിക്കും: കെട്ടിപ്പിടിച്ചുകൊണ്ടോമനെ ഞാനെന്റെ കുറ്റങ്ങള്‍ സമ്മതിക്കാം....

അതുപോലെ സ്പിരിച്വല്‍ ഡയറക്ടര്‍ പറഞ്ഞു, “ലേവി ക്ഷമിച്ചതുപോലെ നീയുമങ്ങു ക്ഷമിക്കു. വിരല്‍ നാളെ നേരെയാവും. നമ്മുടെ തനിമ... അതല്ലേ വലുത്?”

എന്നാല്‍ തെരഞ്ഞെടുപ്പില്‍ തോന്ന്യാസങ്ങള്‍ കാട്ടുകയും ഇംഗ്ലണ്ടിലെ ഗൂഗിള്‍മാപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്ന മൈല്‍ തെറ്റാണെന്ന് നേരിട്ട് പറയുകയും ചെയ്ത പ്രിയ പുരോഹിതാ.... അന്ന് മാഞ്ചെസ്റ്ററിലെ രണ്ടു കുടുംബക്കാരെ അസോസിയേഷനില്‍ നിന്ന് ആറു മാസത്തേയ്ക്ക് പിരിച്ചുവിട്ടപ്പോള്‍ നിങ്ങളുടെ ഈ മനോഭാവം എവിടെയായിരുന്നു? പറങ്ങാഅണ്ടി പറിക്കാന്‍ പയ്യാവൂര്‍ക്ക് പോയിരുന്നോ?

ബേബിയെ പത്തു വര്‍ഷത്തേയ്ക്ക് സസ്പെന്‍ഡ്  ചെയ്തെന്നറിഞ്ഞപ്പോള്‍ പണ്ട് ഷേര്‍ഷാ ചക്രവര്‍ത്തിയുടെ ഭരണകാലത്തുണ്ടായ ഒരു സംഭവമാണ് ഓര്‍മ്മ വന്നത്.

രാജകൊട്ടാരത്തില്‍ ഹാജരാക്കപ്പെട്ട അവര്‍ രണ്ടു കള്ളന്മാരായിരുന്നു. മോഷണം ഒരിക്കലും പൊറുക്കാത്ത ചക്രവര്‍ത്തി ആദ്യത്തെ കള്ളനെ വിചാരണ ചെയ്തു. മന്ത്രി അവന്റെ കുറ്റപത്രം വായിച്ചു. കൊട്ടാരവളപ്പിലെ ജോനകനാരകത്തില്‍ നിന്നും ഇവന്‍ ഒരു നാരങ്ങ മോഷ്ടിച്ചു. തൊണ്ടിയും ഹാജരാക്കിയിട്ടുണ്ടായിരുന്നു.

കുപിതനായ ചക്രവര്‍ത്തി അലറിക്കൊണ്ട് ആജ്ഞാപിച്ചു അവനെ കുനിച്ച് നിര്‍ത്തി ആ നാരങ്ങ അവന്റെ അസ്ഥാനത്ത് കയറ്റുക!!

ഇത് കേട്ട് പൊട്ടിപൊട്ടി ചിരിച്ച മോഷ്ടാവിനോട് മന്ത്രി ആരാഞ്ഞു. പുല്ലേ, ഷേര്‍ഷായുടെ കൊട്ടാരത്തിലാണോടാ നിന്റെ അട്ടഹാസം? എന്താടാ ചിരിക്കുന്നത്?

മോഷ്ടാവ് ചിരി അടക്കാനാവാതെ, ചിരിച്ചുകൊണ്ട്തന്നെ പറഞ്ഞു: “എന്റെ കാര്യം..... നോ പ്രോബ്ലം... എന്നാല്‍ എന്റെ പിറകെ വരുന്നവന്റെ കാര്യമോര്ത്തിട്ടാ ചിരിച്ചു പോയത്....അവന്‍ കട്ടതു ചക്കയാ....”


അയ്യോ വയ്യേ എനിക്കിനി ചിരിക്കാന്‍ വയ്യേ.... ഇതിപ്പോള്‍ പാവം വാവയ്ക്കൊട്ടേറ്റു

ജോയ്പ്പാന്‍

No comments:

Post a Comment