പ്രിയ മോഡറേറ്റര്‍,
വളരെ യാദൃശ്ചികമായാണ് ക്നാനായ റെവലൂഷനില്‍ "തിരുമേനിമാരും തിരുവസ്ത്രവും – അല്പം ചിന്തകള്‍" എന്ന പോസ്റ്റ് വായിക്കാന്‍ ഇടയായത്. അപ്പോള്‍ തോന്നിയ ചില ചിന്തകള്‍ താഴെ കുറിക്കുന്നു...
സുറിയാനി സഭയിലെ തിരുമേനിമാര്‍, "മേനി നടിക്കാന്‍" വേണ്ടി, അവരുടെ "മേനി" മറയ്ക്കാന്‍ ധരിക്കുന്ന തിരുവസ്ത്രത്തിന്റെ നിറം ശ്രദ്ധിച്ചിട്ടുള്ളവര്‍ക്കറിയാം അതിന്റെ നിറം എന്താണെന്ന്... ചുവപ്പ്... നല്ല ചൊക, ചൊക ചുവപ്പ്...!
ചുവപ്പ് നിറം അപകടത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് ഏതു കൊച്ചു കുട്ടിക്കും അറിയാം. സാധാരണയായി ഈ നിറം മനുഷ്യനു അപായ സൂചന നല്‍കാനാണ് ഉപയോഗിക്കുന്നത്. നിങ്ങള്‍ Fire Engine കണ്ടിട്ടുണ്ടായിരിക്കുമല്ലോ. അതിന്റെ നിറം എന്താണ്...? മഞ്ഞയോ, പച്ചയോ, നീലയോ ഒന്നും അല്ല... പിന്നെ നല്ല ചൊക, ചൊക ചുവപ്പ്!!
ഒരു കണക്കില്‍ പറഞ്ഞാല്‍ മെത്രാനും ഫയര്‍ എഞ്ചിനും ആയി വല്ല്യ വ്യത്യാസം ഒന്നും ഇല്ല. രണ്ടും അപകടത്തെ ആണ് സുചിപ്പിക്കുന്നത്. രണ്ടിനും അവരുടെ വഴിയില്‍ തടസ്സങ്ങള്‍ വരുന്നത് ഒട്ടും തന്നെ ഇഷ്ട്ടം ഇല്ല. ഫയര്‍ എഞ്ചിന്‍ വെള്ളം ചീറ്റിച്ച് എല്ലാം വെള്ളത്തിലാക്കുമ്പോള്‍, തിരുമേനിമാര്‍ ഒരു തുള്ളി വെള്ളം പോലും ചീറ്റിക്കാതെ ജനത്തെ വെള്ളത്തിലാക്കും. ഫയര്‍ എഞ്ചിന്‍ അതിന്റെ യാത്രയില്‍ ഉടനീളം മണി അടിച്ചിട്ട്, അപകടസ്ഥലം എത്തുമ്പോള്‍ മണിയടി നിര്ത്തും. എന്നാല്‍ മെത്രാന്റെ കാര്യത്തില്‍ യാത്രയില്‍ ഉടനീളം നിശ്ശബ്ദം ആയിരുന്നിട്ടു ലക്ഷ്യ സ്ഥാനത്ത് എത്തുമ്പോള്‍ മണിയടി തുടങ്ങും. അതേ... മെത്രാന്‍ പള്ളിയില്‍ വരുമ്പോള്‍ (അയ്യോ സോറി എഴുന്നള്ളുമ്പോള്‍) അല്മായര്‍ കൂട്ടമണി പോലെ മണി മുഴക്കുന്ന ഒരു പാരമ്പര്യം സുറിയാനിക്കാര്‍ക്കുണ്ട്. അത് പക്ഷെ അല്മായ്ക്കാര്‍ക്ക് അപകടസൂചന കൊടുക്കാന്‍ വേണ്ടിയാണെന്ന് മെത്രാന് അറിയത്തില്ല. ഈ മണിയടി കേള്‍ക്കുമ്പോള്‍ സാധാജനത്തിനു കിട്ടുന്ന മെസ്സേജ് " തോമസുകുട്ടീ വിട്ടോടാ..." എന്നതാണ് .
അല്ല, ഒരു കണക്കിന് പാവം അല്മായരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. മെത്രാന്മാര്‍ തലങ്ങും വിലങ്ങും മനുഷ്യനെ ഓടിച്ചിട്ട് നാരങ്ങാ പിഴിയുന്നത് പോലെ അല്ലെ പിഴിയുന്നത്. ആവശ്യങ്ങള്‍ അനവധി... ആസ്ഥാനം, ഈസ്ഥാനം, ഡെന്റല്‍ കോളേജ്, തെണ്ടല്‍ കോളേജ്, കുടിപ്പള്ളിക്കൂടം മുതല്‍ CBSE സ്കൂള്‍ വരെ, കപ്പ കൃഷിയില്‍ തുടങ്ങി കര നെല്ല് , ചിരി നെല്ല് എന്നിത്യാദി "കൃഷികള്‍" വേറെ, ലെക്ക്സ് (lux ) മുതല്‍ ലെക്ക്സെസ്സ് (lexus) വരെ, പിസാ മുതല്‍ വിസാ വരെ... ന്യായമായ ആവശ്യങ്ങള്‍ മനസ്സിലാക്കാം, പക്ഷെ ചില കള്ള് കുടിയന്മാര്‍ കപ്പാസിറ്റി കാണിക്കാന്‍ കുപ്പിക്ക് എണ്ണം പറഞ്ഞു കുടിക്കുന്ന പോലെ, തിരുമേനിമാര്‍ കോടികള്‍ കൊണ്ടല്ലെ ഇപ്പോള്‍ അവരുടെ "കഴിവ്" കാണിക്കുന്നത്.
പക്ഷെ മനസ്സിലാവാത്ത ഒന്നുണ്ട്... ചുവപ്പ് കുപ്പായത്തിനൊപ്പം കുരിശും ധരിക്കുന്നതെന്തിനാണെന്നു പിടി കിട്ടുന്നില്ല. തിരുമേനിമാരേ നല്ല ഒന്നാന്തരം ഒരു കുരിശാ, പിന്നെന്തിനു അവര്‍ കഴുത്തേലും ഒരെണ്ണം കെട്ടിത്തൂക്കി ഇടണം? ഇത് ഒരുമാതി വെടി വെയ്ക്കുകയും ആ കൂട്ടത്തില്‍തന്നെ "ഠോ" എന്ന് പറയുകയും ചെയ്യുന്ന പോലെ ഉണ്ട്.
എന്താണെങ്കിലും മെത്രാച്ചന്മാരുടെ ഈ ചുവപ്പ് കുപ്പായം ഡിസൈന്‍ ചെയ്യ്തത് ദീര്‍ഘദൃഷ്ട്ടിയുള്ള ഏതോ ഒരു നല്ല മനുഷ്യസ്നേഹിയായ അല്മായന്‍ ആയിരിക്കാം. ഭാവിയില്‍ മെത്രാച്ചന്മാരുടെ ഞെക്കിപ്പിഴിയലിനു വിധേയമാകുന്ന പാവം ജനത്തെ മനസ്സില്‍ കണ്ടുകൊണ്ടായിരിക്കും അപകടത്തെ സൂചിപ്പിക്കുന്ന ഈ നിറം തന്നെ തിരെഞ്ഞെടുത്തത്.
പറയുമ്പോള്‍ എല്ലാം പറയണമെല്ലോ... മേല്‍പ്പറഞ്ഞതിനു വിരുദ്ധമായി, മനുഷ്യനെ മനുഷ്യനായി കാണുന്ന അപൂര്‍വ്വം ചില മെത്രാന്മാരും ഉണ്ട് . ഒരു പക്ഷെ ഇങ്ങിനെ ഉള്ള അപൂര്‍വ ജീവികളെ മറ്റു മെത്രാന്മാര്‍ ചേര്‍ന്ന്, വിജയന്‍ സഖാവിന്റെ ഭാഷയില്‍ "കുലംകുത്തി" എന്ന് വിളിക്കുന്നുണ്ടായിരിക്കാം.
എന്ന്
എളിയ കര്‍തൃദാസന്‍
ഐ മല്പാന്‍
"തിരുമേനിമാരും തിരുവസ്ത്രവും – അല്പം ചിന്തകള്‍" എന്നാ പോസ്റ്റിനു കമന്റ് ആയി ലഭിച്ചതാണിത്.
No comments:
Post a Comment