Tuesday, October 9, 2012

ഇനി കുറെ താമ്പാ വിശേഷങ്ങള്‍ ആവാം, അല്ലെ?


സ്നേഹം നിറഞ്ഞ സഹോദരീ സഹോദരങ്ങളെ,

താംപായിലെ ക്നാനായ പള്ളിയുടെയും, അസ്സോസിഅറേന്റെയും പ്രവര്‍ത്തനം എങ്ങനെ സുഗമമായി നടത്തികൊണ്ടുപോകാം എന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി ഇക്കഴിഞ്ഞ ഇരുപത്തിയേഴാം തിയതി, KCCCF എക്സികുട്ടിവും, പള്ളി ഭാരവാഹികളും കൂടി ബഹുമാനപ്പെട്ട പത്രോസച്ചന്റെ നേതൃത്വത്തില്‍ ഒരു ചര്‍ച്ച നടത്തുകയുണ്ടായി. താംപായിലെ ക്നാനയക്കാരെ പ്രതിനിധാനം ചെയ്യുന്നവര്‍ എന്ന നിലയില്‍, ഈ ചര്‍ച്ചയുടെ ഉള്ളടക്കം അംഗങ്ങളെ അറിയിക്കുവാന്‍ ഞങ്ങള്‍ക്ക് ധാര്‍മിക ഉത്തരവാദിത്വം ഉണ്ട് . അതിനാല്‍ ഈ ചര്‍ച്ചയുടെ സംക്ഷിപ്തരൂപം താഴെ വിവരിക്കുന്നു.

പ്രാര്‍ഥനയോടെ അച്ചന്‍റെ സാന്നിധ്യത്തില്‍ ചര്‍ച്ച ആരംഭിച്ചു. പള്ളിയും സമുദായവും എങ്ങനെ ഒന്നിച്ചു കൊണ്ടുപോകാം എന്ന ചോദ്യം ഉന്നയിച്ചുകൊണ്ട് അച്ചന്‍ ചര്‍ച്ച തുടങ്ങിവച്ചു. അമേരിക്കയിലെ പ്രത്യേക സാഹചര്യത്തില്‍, ആധ്യാത്മികകാര്യങ്ങള്‍ പള്ളിയും, സാമുഹിക സാംസ്‌കാരികകാര്യങ്ങള്‍ അസോസിയേഷനും നേതൃത്വം കൊടുക്കുകയാണെങ്കില്‍, അസോസിയേഷന്റെയും പള്ളിയുടെയും പ്രവര്‍ത്തനങ്ങള്‍ വളരെ സുഗമമായി കൊണ്ടുപോകാന്‍ സാധിക്കുമെന്ന് അസോസിയേഷന്‍ നേതൃത്വം അഭിപ്രായപ്പെട്ടു. അതിലേക്കായി അച്ചന്മാരും KCCNA യും ചേര്‍ന്ന് നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം രൂപംകൊടുത്ത ഒരു മാര്‍ഗരേഖ അസോസിയേഷന്‍ ഭാരവാഹികള്‍ പള്ളി അധികൃതര്‍ക്ക് സമര്‍പ്പിച്ചു. എന്നാല്‍ ഈ മാര്‍ഗരേഖയില്‍ മൂലകാട്ടു പിതാവ് ഒപ്പിട്ടിട്ടില്ലെന്നും, അത് കാനോന്‍നിയമത്തിനു എതിരാണെന്നും, guidelines follow ചെയ്യുവാന്‍ ബുദ്ധിമുട്ടാണ് എന്നും അച്ചന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ അച്ചന്മാരും kccna യും ചേര്‍ന്നെടുത്ത ഒരു തീരുമാനം, kccna യുടെ ജനറല്‍ബോഡി പാസ്സാക്കുകയും ചെയ്തത്, കാനോന്‍ നിയമതിനെതിരാണോ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ട്, guidelines പാലിക്കണം എന്ന അഭിപ്രായത്തില്‍ അസോസിയേഷന്‍ നേതൃത്വം ഉറച്ചുനിന്നു.
.
കഴിഞ്ഞ ccd fest നു അസോസിയേഷന്‍ വാടക വാങ്ങിയത് എന്തിനാണ് എന്ന ചോദ്യം അച്ചന്റെ ഭാഗത്തുനിന്നും വന്നു. എന്നാല്‍ ശനിയാഴ്ച ദിവസങ്ങളില്‍ കമ്മൂനിട്ടി സെന്റര്‍ വാടകക്കെടുക്കുന്ന ഒരു വ്യക്തിക്ക് ഏകദേശം 2500 ഡോളറോളം ചെലവു വരുന്ന സ്ഥാനത്, അടിസ്ഥാന ചെലവുകള്‍ക്കുള്ള പണം മാത്രമേ വാങ്ങിയുള്ളൂ എന്ന് അസോസിയേഷന്‍ നേതൃത്വം അച്ചനെ അറിയിച്ചു. അച്ചന്‍ സ്പിരിച്ചുവല്‍ ഡയറക്ടര്‍ ആയിരിക്കുന്ന അസോസിയേഷന്റെ ധനശേഘരനാര്‍ത്ഥം നടത്തുന്ന പരിപാടിയുടെ ടിക്കറ്റ്‌ പള്ളിപ്പരിസരത്തുവച്ചു കൊടുക്കുവാനോ, നോട്ടീസ്, നോട്ടീസ് ബോര്‍ഡില്‍ വക്കുവാനോ അനുവദിക്കാതെഎന്നാല്‍ മലയാളി അസോസിയേഷന്റെ നോട്ടീസ്, നോട്ടീസ് ബോര്‍ഡില്‍ ഇടുകയും ചെയ്ത നടപടിയില്‍ അസോസിയേഷന്‍ നേതൃത്വം വിയോജിപ്പ് പ്രകടിപ്പിച്ചു. എന്നാല്‍ കെ സി സി സി ഫ്നെ അനുവദിക്കുകയാണെങ്കില്‍ അന്ന് മറ്റു അസോസിയേഷനുകള്‍ക്കും അനുവാദം കൊടുക്കേണ്ടി വരുമെന്നായിരുന്നു അച്ചന്റെ മറുപടി. നമ്മുടെ സ്വന്തം സംഘടനയായ കെ സി സി സി ഫ്നെ യും മറ്റുള്ള സംഘടനകളെയും ഒരുപോലെ കാണുന്നതിലുള്ള ശക്തമായ പ്രതിക്ഷേധം അച്ചനെ കെ സി സി സി എഫ് നേതൃത്വം അറിയിക്കുകയും ചെയ്തു. അസ്സോസിയെഷനോടുള്ള ഈ സമീപനത്തിന് മാറ്റം വരാന്‍ കുറെ സമയമെടുക്കും എന്നും അച്ചന്‍ അഭിപ്രായപ്പെട്ടു.

കരോള്‍ പിരിവ് പള്ളിയുടെതാനെന്നും, അസോസിയേഷന്‍ കരോള്‍ പിരിവിനു പോകുന്നത് ശരിയല്ലെന്നുമുള്ള അച്ചന്റെ അഭിപ്രായത്തിനു മറുപടിയായിഅസോസിയേഷന്റെ നടത്തിപ്പിനുള്ള ഏക വരുമാനമാര്‍ഗം കരോലാനെന്നും, അതുപോലെ അസോസിയേഷന്റെ നേതൃത്വത്തില്‍ എല്ലാ അംഗങ്ങളെയും സന്ദര്‍ശിച്ചു ക്രിസ്ത്മസ് ആശംസകള്‍ നല്കുവാനുമുള്ള അവസരവുമാണ് കരോള്‍. എന്നും, അതിനാല്‍, മുന്കാലങ്ങളിലെപോലെതന്നെ തുടരുന്നതാണ് തങ്ങള്‍ക്കു താല്‍പര്യമെന്നും സന്ഘടാനാഭാരവാഹികള്‍ അറിയിച്ചു. തന്നെയുമല്ല, അടുത്ത കരോള്‍ നടത്തേണ്ടതിനെപ്പറ്റി നയപരമായ തീരുമാനങ്ങള്‍ എടുക്കേണ്ടത് കെ സി സി സി എഫിന്റെ പുതിയ ഭരണസമിതിയാണെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു..

ഇവിടെ പള്ളിക്ക് പണം കമമിയായിരിക്കെ, കമ്മുനിട്ടി സെന്ററില്‍ വളരെ നല്ല രീതിയില്‍ തന്നെ പണിത ഒരു കോര്‍ട്ട് ഉള്ളപ്പോള്‍, 12000 ഡോളര്‍ മുടക്കി പള്ളി കൊമ്ബൌണ്ടിലും ഒരു ബാസ്കറ്റ് ബോള്‍ കോര്‍ട്ട് പണിയുകയും, വെള്ളിയാഴ്ച ദിവസങ്ങളില്‍ കമ്മൂനിട്ടി സെന്ററില്‍, കിഡ്സ്‌ ക്ലബും കെ സി ജെ ലും നടത്തുന്ന അതെ സമയത്ത് പള്ളിയില്‍ ബാസ്കറ്റ് ബോള്‍ കോച്ചിംഗ് വക്കുകയും ചെയ്തതിനെ അസോസിയേഷന്‍ നേതൃത്വം ചോദ്യം ചെയ്തു. പള്ളിയില്‍ രണ്ടു പ്രാവശ്യം വിളിച്ചുപറയുകയും, പാരിഷ് കൌണ്‍സിലില്‍ തീരുമാനം എടുക്കുകയും, കൂടാതെ കുറച്ചു കുടുംബക്കാര്‍ മൂന്നില്‍ രണ്ടു ചെലവു വഹിക്കാം എന്ന് പറയുകയും ചെയ്തതുകൊണ്ടാണ് അത് ഉണ്ടാക്കിയത് എന്നായിരുന്നു അച്ചന്റെ മറുപടി .

വെള്ളിയാഴ്ച ദിവസം പത്തു നാല്പത്തഞ്ചു പേര്‍ കുര്‍ബാനയ്ക്ക് വരുന്നുണ്ടെന്നും, ആ സമയത്ത് നിങ്ങള്‍ കിഡ്സ്‌ ക്ലബും, കേസി ജേലും നടത്തുന്നത് ശരിയല്ല എന്നും പള്ളി ഭാരവാഹികള്‍ അഭിപ്പ്രായപ്പെട്ടപ്പോള്‍, പള്ളി വരുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്പേ തന്നെ കിഡ്സ്‌ ക്ലബും, കെ സി ജെ ലും കമ്മുനിട്ടി സെന്ററില്‍ 6 മണിക്ക് തന്നെയായിരുന്നു നടത്തികൊണ്ടിരുന്നത് എന്ന് അസോസിയേഷന്‍ നേതൃത്വം അറിയിച്ചു. കുര്‍ബാന ഇവിടെ തുടങ്ങുന്നതിനുമുപ് അസോസിയേഷന്‍ പലപ്രാവശ്യം അപേക്ഷിച്ചതാണ് വെള്ളിയാഴ്ച രാവിലെ കുര്‍ബാന വക്കുവാന്‍ . ഇനി ഇതിനു പരിഹാരമായി 6;30 കിഡ്സ്‌ ക്ല്ബ് വക്കാം, കുര്‍ബാന 5.30 ക്ക് വക്കാമോ എന്ന അസോസിയേഷന്‍ ഭാരവാഹികളുടെ ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചില്ല എന്നത് ദുഖകരമായ ഒരു വസ്തുതയാണ്.

മുന്‍പറഞ്ഞ പലകാര്യങ്ങളിലുള്ള വ്യത്യസ്തമായ കാഴ്ചപാടുകള്‍ പള്ളി നേതൃത്വവും അസോസിയേഷന്‍ നേതൃത്വവും പ്രകടിപ്പിച്ചു. അമേരിക്കയിലെ പള്ളികളുടെയും അസോസിയേഷന്‍റെയും സുഗമമായ നടത്തിപ്പിനുവേണ്ടിആധ്യാത്മികനേതൃത്വവും, അല്മേനിനേതൃത്വവും കൂടി ഒന്നിച്ചുണ്ടാക്കിയ guidelines അനുസരിച്ച് പ്രവര്‍ത്തിക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്നപരിഹാരത്തിന്റെ അടിസ്ഥാനഘടകം എന്ന് കെ സി സി സി എഫ് എക്സികുടിവ് അടിയുറച്ചു വിശ്വസിക്കുന്നു. ഈ ഒരു കാര്യത്തില്‍ യോജിപ്പ് ഉണ്ടാകാത്തതിനാല്‍, ഒരു തീരുമാനത്തിലെത്താതെ മറ്റൊരു സമയത്ത് ചര്‍ച്ചകള്‍ നടത്തി പരിഹാരമുണ്ടാക്കാം എന്ന പ്രത്യാശയില്‍പ്രാര്‍ഥനയോടെ ചര്‍ച്ച അവസാനിപ്പിച്ചു .

കെ സി സി സി എഫ് എക്സികുടിവ്.

(An official email in Malayalam came from Association two days ago about the meeting between Church and the Association leaders exposing the inner fight  and willingness of the 'few families' to spend money on it! An attachment of the so-called 'guidelines' without any signature followed.)

(അമേരിക്കന്‍ കനാ ഇമെയില്‍ വഴി അയച്ചുതന്നത്)

No comments:

Post a Comment