കുഞ്ഞു കൈവിരല്‍ പിടിച്ചു പൊരിയും വെള്ളുള്ളിയും നിറഞ്ഞ തളികയില്‍ വിശുദ്ധ പിതാവ് വിദ്യയുടെ ‘ഈശോ മറിയം’ കുറിക്കുമ്പോള്‍ ചിലര്‍ ചിരിച്ചു; ചിലര്‍ ചിണുങ്ങിക്കരഞ്ഞു.
കോട്ടയം അതിരൂപത സംഘടിപ്പിച്ച എഴുത്ത്കൂദാശയില്‍ ചിരിച്ചും ചിണുങ്ങിയും ആയിരത്തിലധികം കുഞ്ഞാടുകള്‍ ഇന്നലെ ആദ്യാക്ഷരത്തിന്റെ അപ്പം നുണഞ്ഞു.
കോട്ടയം സെന്റ് ബസേലിയോസ് പള്ളിയില്‍ രാവിലെ ഒന്പതുമണിയോടെയാണ് ചടങ്ങ് ആരംഭിച്ചത്.
ക്രൂശിതനെ വണങ്ങി അറിവിന്റെ അധിപനായ സെന്റ് സെബാസ്ത്യാനോസിന്റെയും ധനസൗഭാഗ്യത്തിന്റെ സ്രോതസ് സെന്റ് പോളിന്റെയും ചിത്രങ്ങള്‍ക്ക് മുന്നില്‍ കുരിശും കൊന്തയും മെഴുകുതിരിയുമൊരുക്കി വച്ച് മേജര്‍ ആര്‍ച് ബിഷപ്പ് ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക എഴുത്ത് കൂദാശ വെഞ്ചരിച്ചു.
ക്രിസ്ത്യന്‍ മതസമൂഹത്തിന്റെ ഈ ആചാരങ്ങള്‍ ഇന്ന് ഇന്ത്യയൊട്ടാകെ വിജയദശമി എന്നപേരില്‍ ആഘോഷിക്കുന്നത് സ്വാഗതാര്‍ഹാമാണെന്നു ലദീഞ്ഞു അര്‍പ്പിച്ച റവ. ഫാദര്‍ വര്‍ഗീസ് കുമന്തല അഭിപ്രായപ്പെട്ടു. ക്രിസ്തുവിനു യഹോവ ജ്ഞാനം പകര്‍ന്നുകൊടുത്ത ദിനമാണ് ഈ പുണ്യദിവസമെന്നും അദ്ദേഹം പറഞ്ഞു. മിശിഹാരാത്രി ലോപിച്ചാണ് മഹാശിവരാത്രി ആയത്. ക്രിസ്തു ശിഷ്യന്മാരുമായി രാത്രി മുഴുവന്‍ ഉറങ്ങാതെ സംവദിച്ചിരുന്ന ദിവസമാണ് ഇങ്ങനെ ആഘോഷിക്കുന്നത്. അതുകൊണ്ടാണ് ശിവരാത്രിക്ക് ഉറക്കമൊഴിക്കുന്നത് – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
(Facebook വഴി പ്രചരിച്ചു വന്ന പേപ്പര്‍ ക്ലിപ്പിംഗില്‍ നിന്ന്. ഇതിനു ഇങ്ങനെ ഒരു കമന്റും കണ്ടിരുന്നു.)
എന്റെ പൊന്നച്ചോ എന്തൊക്കെ കാണണം................. ഞങ്ങള്‍ കുറേക്കാലം ആയിമിണ്ടാതിരിക്കുന്നു എന്ന് കരുതി പ്രതികരണശേഷി നശിച്ചു എന്ന്‍ കരുതരുതേ......... അയ്യായിരം വര്‍ഷം മുന്നുള്ളതും രണ്ടായിരം വര്‍ഷം മുന്പുള്ളതും തമ്മിലാണ് മഹാനായ അങ്ങ് താരതമ്യപ്പെട്‌ത്തുന്നതെന്ന് അറിഞ്ഞാല്‍ കൊള്ളാം.....
ഇത് പറഞ്ഞാല്‍ ഞാന്‍ വര്‍ഗീയവാദി ആകുന്നെങ്കില്‍ ആകെട്ടെ ഇനി വയ്യ മിണ്ടാതിരിക്കാന്‍ - ദീപ്തി നായര്‍)

No comments:
Post a Comment