Sunday, October 7, 2012

ഈശോ മറിയം ചൊല്ലിയോ അതോ ........?

എന്റെ ചെറുപ്പത്തില്‍ വല്യപ്പന്‍ കട്ടിലില്‍ കിടക്കുന്നതും ചുറ്റും നില്‍ക്കുന്നവര്‍ “ഈശോ മറിയം യൌസേപ്പേ ഈ ആത്മാവിനു  കൂട്ടായിരിക്കണമേ” എന്ന് പ്രാര്‍ത്ഥിക്കുന്നതും കേട്ടപ്പോള്‍ എന്റെ കൊച്ചുമനസ് ചോദിച്ചു: എന്തിനാണ് ഇങ്ങനെ ചൊല്ലുന്നത് തന്നെയുമല്ല ചെവിയില്‍ വെടി വയ്ക്കുന്ന ശബ്ദത്തില്‍ എന്തിനാണ് ഈ പ്രാര്‍ത്ഥന എന്ന്? അപ്പോള്‍ എന്റെ അമ്മ എന്റെ ചെവിയില്‍ പറഞ്ഞു “അപ്പന്‍ മരിക്കുകയാണ്.”

മരണവും അതിനു ശേഷമുള്ള ജീവിതവും ഇന്നും എനിക്ക് പൂര്‍ണമായി മനസ്സിലായിട്ടില്ല പിന്നെയല്ലെ എന്റെ അന്നത്തെ കൊച്ചുമനസിന്!

കഴിഞ്ഞ ദിവസം യു.കെ.കെ.സി.എ മീറ്റിംഗും അതിനെ തുടര്‍ന്നുള്ള നടപടിയുമാണ് എന്റെ വല്യപ്പന്റെ മരണം ഓര്‍മിപ്പിച്ചത്. ഒരു പട്ടാള ഉദ്യോഗസ്ഥനായിരുന്ന നേതാവിനെ തള്ളിപ്പുറത്താക്കുന്നു. പ്രശ്നം വരുമ്പോള്‍ കൂടെ നില്‍ക്കേണ്ട കൂട്ടുകാര്‍ തങ്ങളുടെ ഇരിപ്പിടത്തില്‍ ഉറച്ചു തന്നെയിരുന്നു. മീറ്റിംഗ് കഴിഞ്ഞു. ഉണ്ടാക്കി വച്ച ചോറും കോഴി കറിയും പായസവും വയര്‍ നിറച്ചു കഴിച്ചു. കൂട്ടത്തില്‍ വന്ന പാവം വാവ വയറു പൊരിഞ്ഞു എവിടെയോ കരഞ്ഞു അലയുകയായിരുന്നു. (അങ്ങേര്‍ക്കു ഒരു ആശ്വാസം ലഭിച്ചത് ഇരുപത്തിനാല് മണിക്കൂറിനു ശേഷമാണ്. അഭിവന്ദ്യ ഫാ. മ.പു. അദ്ദേഹത്തെ ഷോകേസ് സിനിമയില്‍ കൊണ്ട്പോയി Don’t Run Baby, Don’t Runകാണിച്ചുകൊടുത്തപ്പോള്‍ മാത്രം.. ഇങ്ങനെ വേണം വൈദികനായാല്‍ ) ഇതാണ് മാഞ്ചെസ്റ്റര്‍ ക്നാനായനേതാക്കളുടെ തനിമ, ഒരുമ.

Don't Run Baby, Don't Run 

വല്യപ്പന്‍ കട്ടിലില്‍ കിടന്നപ്പോള്‍ ചൊല്ലിക്കൊടുത്തത് “ഈശോ മറിയം യൌസേപ്പേ” എന്നായിരുന്നങ്കില്‍ മായാമോഹിനിയുടെ ചെവിയില്‍ ഒരാള്‍ ചൊല്ലിക്കൊടുത്തത് “ഈശോ മറിയം” എന്നായിരുന്നോ അതോ കൊടുങ്ങല്ലൂര്‍ ദേവിയുടെ മുന്‍പില്‍ ഭക്തര്‍ പാടുന്ന പാട്ടായിരുന്നോ? വലിയപ്പന്‍ തന്റെ സ്വര്‍ഗീയ ഭവനത്തിലേക്ക്‌ ഈശോ മറിയം ധ്യാനിച്ചു പോയെങ്കില്‍ മായമോഹിനി തന്റെ മാഞ്ചെസ്റ്ററിലെ ഭവനത്തിലേക്ക്‌ പോയപ്പോള്‍ ധ്യാനിച്ചത് ദേവിയുടെ പാട്ടും സ്വന്തം ....യുടെ ബയോളജിയും അനാറ്റമിയും ആയിരുന്നു. ആ ചിന്തകള്‍ കാറിന്റെ പിറകില്‍ ഇരിക്കുമ്പോള്‍ തന്റെ നഴ്സിംഗ് പഠനകാലത്തിലെക്കും നഴ്സിംഗ് കോളേജിലേക്കും കൊണ്ടുപോയി.

ഈ ചിന്തകള്‍ നല്‍കുവാന്‍ പ്രേരണ നല്‍കിയ ചേട്ടനെ ഓര്‍ത്ത് “താന്‍ ആരാ, ഇരിയെടാ അവിടെ” എന്ന് പറഞ്ഞ മായമോഹിനി  അറിയാതെ ഈണത്തില്‍ പാടി:

“താനാരോ തന്നാരോ തക തന്നാരോ തക  തന്നാരോ കൊടുങ്ങല്ലൂലമ്മയ്ക്ക്  ................. വേണം.”


മാഞ്ചെസ്റ്റര്‍ ചാക്കോച്ചി

No comments:

Post a Comment