സെപ്റ്റംബര്‍ 30നു അനോണിമസ് ആയി ലഭിച്ച ഒരു കമന്റ് കൂടുതല്‍ ശ്രദ്ധയര്‍ഹിക്കുന്നു എന്ന് തോന്നിയതിനാല്‍ അന്ന് തന്നെ ക്നാനായ വിശേഷങ്ങളില്‍ പുതിയ ഒരു ഐറ്റമായി തിരുവസ്ത്രമണിഞ്ഞ തിരുമേനിമാര്‍ എന്ന പേരില്‍ പോസ്റ്റ് ചെയ്തു.
അപ്രതീക്ഷിതമായിരുന്നു അതിനു ലഭിച്ച പ്രതികരണം (ആകെ 42 കമന്റ്). അല്‍മായരെ പ്രത്യക്ഷത്തില്‍ ബാധിക്കാത്ത വിഷയമാണെങ്കിലും ഈ ചര്‍ച്ചയില്‍ ഇത്രയും ആളുകളുടെ സജീവപങ്കാളിത്തം ജനങ്ങള്‍ക്ക് സഭാകാര്യങ്ങളിലുള്ള – സഭ അംഗീകരിക്കാന്‍ തയ്യാറാകാത്ത – താല്പര്യം വെളിവാക്കുന്നു. സ്ഭാധികൃതരുടെ മനോഭാവം, “ഞങ്ങള്‍ എന്ത് ധരിക്കണം, ഞങ്ങള്‍ എങ്ങിനെ ജീവിക്കണം എന്നൊക്കെ ഞങ്ങള്‍ തീരുമാനിച്ചുകൊള്ളാം. കുഞ്ഞാടുകള്‍ അവിടെ മിണ്ടാതെ പറയുന്നതനുസരിച്ച് കഴിഞ്ഞാല്‍ മതി” എന്നാണല്ലോ. ആ കാഴ്ചപ്പാടിനെ ജനം അംഗീകരിക്കുന്ന കാലം കഴിഞ്ഞുപോയി എന്നതിന്റെ ഒന്നാന്തരം ഒരു തെളിവാണ് ഈ പോസ്റ്റിനു വന്ന പ്രതികരണങ്ങള്‍.
കമന്റുകള്‍ക്കു പുറമേ, ഒരു അജ്ഞാതന്‍ അയച്ചു തന്ന തിരുമേനിമാരും തിരുവസ്ത്രവും – അല്പം ചിന്തകള്‍ എന്നാ ഒരു പൌഡ ലേഖനവും ഈ വിഷയത്തെക്കുറിച്ച് ഇവിടെ പ്രസധീകരിച്ചിരുന്നു.
മര്ത്തീനി എന്ന, ഈയിടെ അന്തരിച്ച, കര്‍ദ്ദിനാള്‍ പറഞ്ഞത് പോലെ സഭാധികൃതരുടെ മനസ്സ് നൂറ്റാണ്ടുകള്‍ പിന്നിലാണ്. ഇന്ന് സഭയില്‍ നടപ്പിലാക്കേണ്ടുന്ന പരിഷ്ക്കാരങ്ങള്‍ പത്തിരുന്നൂറ് വര്‍ഷങ്ങള്‍ക്കു ശേഷം സഭ മനസ്സിലാക്കുകയും നടപ്പിലാക്കുകയും ചെയ്യുമെന്ന് കരുതാം.
തിരുവസ്ത്രത്തെക്കുറിച്ചു നടന്ന ചര്‍ച്ചയില്‍ ഒരു കാര്യം വ്യക്തമായി – ക്നാനായ വിശേഷങ്ങളില്‍ വരുന്ന പോസ്റ്റുകളും ചര്‍ച്ചകളും നമ്മുടെ വൈദികര്‍ കാര്യമായി ശ്രദ്ധിക്കുന്നുണ്ട്. എന്ന്മാത്രമല്ല, പേര് വയ്ക്കാതെയാണെങ്കിലും അവര്‍ പല ചര്‍ച്ചകളിലും പങ്കെടുക്കുന്നുമുണ്ട്. അത് പലരും തിരിച്ചറിഞ്ഞു എന്ന് ചര്‍ച്ചകളില്‍ നിന്ന് വ്യക്തമാണ്.
ക്നാനായ വിശേഷങ്ങള്‍ ക്നാനയമക്കള്‍ക്ക് നിര്‍ഭയം, സധൈര്യം, സമുദായത്തെ ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദി ആയാണ് ഉദ്ദേശിച്ചിരിക്കുന്നത്. വൈദികരില്‍ ചിലരെങ്കിലും അത് വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തുന്നു എന്നറിയുന്നതില്‍ സന്തോഷിക്കുന്നു. അവര്‍ക്ക് നന്ദി പറയുന്നതിനൊപ്പം, അവര്‍ പേരുകൂടി വെളിപ്പെടുത്തിയാല്‍ പറയുന്നതിന് കൂടുതല്‍ സ്വീകാര്യത ലഭിക്കും എന്ന് ഉറപ്പു തരുന്നു. പലരും ആക്രമണത്തെ ഭയന്നാണ് പേരു വെളിപ്പെടുത്താത്തതെന്ന് അറിയാം. ഇവിടെ ക്നാനായ വിശേഷങ്ങള്‍ ചര്‍ച്ചയില്‍ അങ്ങേയറ്റം സജീവമായി പങ്കെടുക്കുന്ന ജോസഫൈന്‍ ചേത്തലില്‍ എന്നയാളെ അനോമോദിക്കാതെ വയ്യ. ശരംപോലെ പാഞ്ഞു വരുന്ന വിമര്‍ശനങ്ങളുടെ മുമ്പില്‍ അക്ഷോഭ്യയായി നിന്ന് അവര്‍ അവരുടെ വാദഗതികള്‍ അവതരിപ്പിക്കുന്നു. അവര്‍ പറയുന്നതിനോട് നിങ്ങള്ക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാല്‍ അവരുടെ ധൈര്യത്തെ പുകഴ്ത്താതിരിക്കാന്‍ ആര്‍ക്കുമാവില്ല.
തിരുവസ്ത്രതെക്കുറിച്ചു നടന്ന ചര്‍ച്ചയില്‍ നിന്ന് ഒരു കാര്യം വ്യക്തമായി – നമ്മുടെ തിരുമേനിമാരുടെയും മറ്റും “തിരുവസ്ത്രങ്ങള്‍” ആധുനികലോകത്ത് “കോമാളിവേഷം” തന്നെയാണ്. അവര്‍ക്ക് അത് അംഗീകരിക്കാന്‍ സാധിക്കുന്നില്ല, അതിലൂടെ ഭൂരിപക്ഷം ജനങ്ങളില്‍ നിന്നും ലഭിക്കുന്ന ബഹുമാനം അവര്‍ക്ക് ഒരു അഡിക്ഷനായി മാറിയിരിക്കുന്നു. എന്നാല്‍ വിവരമുള്ള ന്യൂനപക്ഷം ഈ കോമാളി വേഷത്തെ, എന്തിന്റെയൊക്കെയോ പ്രതീകമായല്ല, ഇവര്‍ക്കില്ലാത്ത നന്മയുടെ പകരമായാണ് കാണുന്നത്.
നന്മയ്ക്ക് പകരമാവുകയില്ല കോമാളി വേഷം എന്ന് എന്നെങ്കിലും സഭാധികൃതര്‍ക്ക് ബോധ്യമാകും എന്ന് പ്രതീക്ഷിക്കാം.
ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്ക്കും നന്ദി.
Administrator,
Knanaya Visehshangal Group Blog
No comments:
Post a Comment