ലോകരക്ഷകനായി വന്ന പുത്രന്‍ തമ്പുരാനെ ഹോസാന പാടിയ ജനം കുരിശില്‍ തറച്ചു. യു.കെ.യില്‍ ക്നാനായമക്കളെ രക്ഷിക്കും എന്ന് പറഞ്ഞു വന്ന മാഞ്ചെസ്റ്റര്‍ നേതാവ്, പാവം വാവക്ക് ഇത്രയും വലിയ ശിക്ഷ കൊടുത്തത് തെറ്റായിപോയി എന്നും ചില യുണിറ്റുകളില്‍ പുക ഉയരുകയാണ് എന്നുമൊക്കെ ഒരു ക്നാനായക്കാരന്റെ പത്രത്തില്‍ എഴുതി കണ്ടു. അതിന്റെ ഉറവിടം എവിടെ നിന്നും എന്ന് സാമാന്യജനത്തിന് അറിയാം. പുത്രന്‍തമ്പുരാന് പടയാളികള്‍ കരണം നോക്കി കൊടുത്തു. നമ്മുടെ രക്ഷകന്‍ ആയതുകൊണ്ട് ഇവിടെ സിംഹാസനത്തില്‍ ഇരുന്നവനിട്ട് കൊടുത്തു.
മരിക്കേണ്ടി വന്നാലും കൂടെകാണും എന്ന് പണ്ട് പത്രോസ് ആന്‍ഡ് കമ്പനി പറഞ്ഞെങ്കില്‍ മാഞ്ചെസ്റ്റരില്‍ നിന്ന് വന്നവരും അങ്ങനെ തന്നെ പറഞ്ഞു പോന്നു പക്ഷെ തീ കാഞ്ഞ് നിന്നപ്പോള്‍ ഒരു പീറപെണ്ണിന്റെ മുന്‍പില്‍ പോയി പത്രോസ് തള്ളി പറഞ്ഞതുപോലെ സംഭവിക്കുന്നത് എല്ലാം കണ്ടുകൊണ്ടിരുന്ന ജനത്തിന് മുന്‍പില്‍ മാഞ്ചെസ്റ്റര്‍ പ്രസിഡന്റ് തന്റെ നേതാവിനെ തള്ളി പറഞ്ഞു. എന്ത് വന്നാലും കൂടെ കാണും എന്ന് പറഞ്ഞു പുറകില്‍ നിന്ന വിപ്ലവവീര്യത്തിന്റെ മണമുള്ള കവിയുടെ അപരനാമം ഉള്ളവനും, പണ്ട് ഒരു കമ്മിറ്റിയില്‍ ഉണ്ടായിരുന്നവനും പട്ടാളത്തില്‍ നിന്ന് പോന്നവനും ഒക്കെ സമയം വന്നപ്പോള്‍ അവനെ ക്രൂശിക്കുക എന്ന് പറഞ്ഞു.
യേശുവിന്റെ കാലത്തും സ്ത്രീകള്‍ കരഞ്ഞു ഇന്നും അത് തുടരുന്നു. അന്ന് കരഞ്ഞത് ആത്മാര്‍ഥതമൂലം. ഇന്നോ? ഞാന്‍ ഒന്നും അറിഞ്ഞില്ല എന്ന മട്ടില്‍ പണ്ട് പാപിനിയെ അടുക്കല്‍ കൊണ്ടുവന്നപ്പോള്‍ യേശു മണ്ണില്‍ എഴുതി ഇരുന്നതുപോലെ മലബാറുകാരന്‍ സെക്രട്ടറി കസേരയില്‍ ഇരുന്നു. മൌനം വിദ്വാനു ഭൂഷണം.
വലിയ പ്രസിഡന്റ് ആകുവാന്‍ പോയ വാവയെ അസ്വസിപ്പിക്കുവാന്‍ ഉപദേശി സിനിമ തെറാപ്പി ആയി റണ്‍ ബേബി റണ്‍ കാണിച്ചു എങ്കിലും യു.കെ.പ്രസിഡന്റ് അടി കൊള്ളുവാന്‍ യോഗ്യനാണ്, യോഗ്യനാണ്, അവനിത് പണ്ടേ കൊടുക്കേണ്ടതായിരുന്നു എന്ന് വാവ ഇപ്പോഴും ഉറക്കത്തിലും ആക്രോശിക്കുന്നു.
ഇനി എവിടെ ആണ് ഒരു കസേര കിട്ടുക? ഓര്‍ത്തു നോക്കിയിട്ട് പല വഴികള്‍ തെളിയുന്നു ഒപ്പം ഹൃദയത്തില്‍ നിന്നും പഴുപ്പും വെള്ളവും ഒഴുകുന്നു. അതുകൊണ്ട് യൂത്ത്കാരുടെ പരിപാടിയില്‍ പോയില്ല അസൂയക്കാര്‍ പറയുന്നത് വാവ ഹൌസറസ്റ്റില്‍ ആണെന്നാണ്. പറയുന്നവര്‍ എന്തും പറയട്ടെ, പങ്കെടുക്കാത്തത് ഭാഗ്യം താന്‍ കില്ലപട്ടികളോട് ഉപമിച്ച പഴയ പ്രസിഡന്റ്‌ന്റെ മകള്‍ കലാതിലകം ആകുന്നത് കാണേണ്ടി വന്നില്ല എന്നത് വീഞ്ഞ് ചുണ്ടോട് അടുപ്പിച്ച പ്രതീതി വാവയില്‍ ഉണ്ടാക്കി. ഇനി നമ്മുടെ വാവയുടെ മുന്‍പില്‍ പല സാധ്യതകള്‍ ഉണ്ട്
ഒന്ന് മാഞ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പിടിച്ചടക്കുക. പക്ഷെ അവിടെയും തന്റെ തനിനിറം അറിയാവുന്ന കൂടുതല്‍ ക്നാനായമക്കള്‍. അവറ്റകള്‍ പ്രശ്നം ഉണ്ടാക്കുമോ?
രണ്ട് പെരിക്കല്ലൂര്‍ സംഗമം തല്ലിക്കൂട്ടുക പക്ഷെ, അവിടെയും അടികൊണ്ട പടപുരയുടെയും കൈയൊടിഞ്ഞ ആനകുത്തികളുടെ ബന്ധുകള്‍ കണ്ടേക്കാം. അവന്മാര്‍ തല പൊക്കാന്‍ അനുവദിക്കണമെന്നില്ല.
മൂന്ന് പട്ടാളത്തിലെ സേവനം മതിയാക്കി ഇവിടെ വന്നവരെ കൂട്ടുക. എന്നാല്‍, ഇപ്പോഴത്തെ കൈയിലിരിപ്പ് അങ്ങനെതന്നെ തുടര്‍ന്നാല്‍ അവര്‍ തോക്കിന്റെ പാത്തിക്ക് തല്ലുമോ? യു.കെ.പ്രസിഡന്റ് ക്ഷമിച്ചതുപോലെ പട്ടാളക്കാര്‍ കുരിശേല്‍ പിടിച്ചു സത്യം ചെയ്യുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യല്ലോ.
നാല് കുട്ടനാട് സംഗമം, ഇടുക്കി സംഗമം എന്നത് പോലെ വയനാട് സംഗമം തുടങ്ങിയാലോ? പ്രശ്നം ഇതാണ്: “ജാനുവിന്റെ ആള്‍ക്കാര്‍” എന്ന് നേരെ നോക്കി ജനം വിളിക്കും. "ജാനുവിന് എന്താണൊരു കുറവ്?" എന്ന് ചോദിച്ചാല്‍ ക്നാനയക്കാരന് മനസ്സിലാകില്ല; അവന്‍ കുറുക്കനെപോലെ കൂക്കി വിളിക്കും.
അഞ്ചാമത്തെ സാധ്യത ക്നാനായസമുദായത്തില്‍ നിന്നും പുറത്തു കല്യാണം കഴിച്ചവരും ഗതി കിട്ടാത്ത ആത്മാക്കള്‍ ആയി അലയുന്നവരെയും ഒപ്പം ആവശ്യസമയത്ത് തന്നെ തളളി പറഞ്ഞവരും എന്നാല്‍ പത്രോസിനെപ്പോലെ പിന്നീട് വിഷമത്തോടെ വിളിച്ചവരെയും ഒക്കെ കൂട്ടി ഒരെണ്ണം തല്ലികൂട്ടി അതിന്റെ പ്രസിഡന്റ് ആകുക. ആജീവനാന്തം ശിക്ഷ കിട്ടി പുറത്ത് പോയവരുടെ പ്രസിഡന്റ് ആകുവാന്‍ പത്തു വര്ഷം ശിക്ഷ കിട്ടിയ ആള്‍ എന്തുകൊണ്ടും യോഗ്യനാണ്. ഞങ്ങളെ വച്ച് നോക്കുമ്പോള്‍ വാവ പരിശുദ്ധന്‍ പരിശുദ്ധന്‍ എന്ന് അവര്‍ പാടി പുകഴ്ത്തും. തന്നെയുമല്ല ചിക്കാഗോയിലെ മൂലക്കാടന്‍ ഫോര്‍മുല വന്നാല്‍ മാണി-ജോസഫ് ലയനം പോലെ വല്ലതും സംഭവിച്ചാല്‍ തിരികെ അകത്തു കയറുകയും ജീവപര്യന്തം ശിക്ഷ കുറഞ്ഞ് കിട്ടുകയും ചെയ്യും.
വാവക്ക് ഓര്‍ത്തിട്ടു ഒരു എത്തും പിടിയും കിട്ടുന്നില്ല. മുകളില്‍ പറഞ്ഞിട്ടുള്ളതില്‍ ഏതു ഓപ്ഷന്‍ ആണ് നിങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുന്നത് എന്ന് എഴുതി അറിയിക്കുക. അദ്ദേഹത്തെ ഫോണ്‍ ചെയ്തു പണ്ട് ബാലകൃഷ്ണ പിള്ളയ്ക്കുണ്ടായത് പോലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കരുതേ. ഒരു കാലത്തെങ്കിലും നമ്മുടെയെല്ലാം രോമാഞ്ചമായിരുന്ന നേതാവായിരുന്നു എന്ന കാര്യം മറക്കാതിരിക്കുക.
മാഞ്ചെസ്റ്ററില്‍ നിന്നും ചാക്കോച്ചി
No comments:
Post a Comment