ശ്രീ റ്റി.ഓ. സൈമണ്‍ എന്റെ സഹപാഠിയും സുഹൃത്തുമാണ്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മകള്‍ ലൌലിയുടെ അകാലനിര്യാണത്തില്‍ അതീവ ദുഃഖിതനുമാണ്. ആ കുട്ടിയോടുള്ള ആത്മബന്ധം നിലനിര്‍ത്തുന്നതിന് വേണ്ടി അവളുടെ ഭൌതികശരീരം അടക്കം ചെയ്തിരിക്കുന്ന പേരൂര്‍ പള്ളി സെമിത്തേരിയിലെ സെല്ലില്‍ നിന്നും തന്റെ ഇടവക പള്ളിയായ ഏറ്റുമാനൂര്‍ സെന്റ് ജോസെഫ്സ് പള്ളി സെമിത്തേരിയിലെ കുടുംബകല്ലറയിലേക്ക് മാറ്റി കിട്ടുന്നതിനുള്ള അനുവാദത്തിനുവേണ്ടി ലൌലിയുടെ ഭര്‍ത്താവ്, മക്കള്‍, പിതാവായ സൈമണ്‍ എന്നിവര്‍ ചേര്‍ന്ന് ബഹുമാനപ്പെട്ട കോട്ടയം അതിരൂപതാ മെത്രാന്‍ മാര്‍ മാത്യു മൂലക്കാട്ടിന് നല്‍കിയ അപേക്ഷ അദ്ദേഹം നിരസിച്ചതായി എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചു.
എന്റെ ഒരു ബന്ധുവും ഉഴവൂര്‍ ഹൈസ്കൂള്‍ ഹെഡ്‌മാസ്റ്ററുമായിരുന്ന ശ്രീ മാത്യു വാഴപ്പള്ളിയുടെ ഒരു പ്രിയപ്പെട്ട ശിഷ്യനായിരുന്നു മാര്‍ മാത്യു മൂലക്കാട്ട് എന്ന് മനസ്സിലാക്കിയ ഞാന്‍ മേല്‍പ്പറഞ്ഞ വിവരങ്ങള്‍ അദ്ദേഹത്തെ ധരിപ്പിച്ചു. അദ്ദേഹം മൂലക്കാട്ട് പിതാവിനെ വിളിച്ചു നേരില്‍ കാണുന്നതിനു അനുവാദം ചോദിച്ചു. ആവശ്യമെന്താണെന്ന് മനസ്സിലാക്കിയ മൂലക്കാട്ട് പിതാവ് ഈ കാര്യത്തിനു വേണ്ടിയാണെങ്കില്‍ ഇങ്ങോട്ട് വരികയേ വേണ്ട എന്ന് മറുപടി പറഞ്ഞതായി മാത്യു സാര്‍ എന്നോട് പറയുകയുണ്ടായി.
തീര്‍ച്ചയായും ഇത് മുന്‍വിധിയോടെയുള്ള ഒരു നടപടിയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്തെല്ലാം നിയമങ്ങളും ചട്ടങ്ങളും ഉണ്ടെങ്കിലും അവയെല്ലാം ആത്യന്തികമായി മനുഷ്യരുടെ ആത്മസംതൃപ്തിക്കുവേണ്ടി വ്യാഖ്യാനിക്കേണ്ടതാണെന്ന് എനിക്ക് തോന്നുന്നു. ക്രിസ്തുവിനെ പിന്തുടരുന്നു എന്നവകാശപ്പെടുന്നവര്‍ അദ്ദേഹത്തിന്റെ ജീവിതചെയ്തികള്‍ മനസ്സിലാക്കാത്തത് ദുഃഖകരമാണ്.
എ.എം. മാത്യു, റിട്ടയാര്‍ഡ് ഹെഡ്‌മാസ്റ്റര്‍
എറികാട്ടു, ചൂരക്കുളങ്ങര, ഏറ്റുമാനൂര്‍.
ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റു പോസ്റ്റുകള്‍
No comments:
Post a Comment