പഞ്ചപാണ്ഡവരെപ്പോലെ വിഗനെതിരെ യുദ്ധം ചെയാന്‍ Manchester-ല്‍ നിന്നും പുറപെട്ട ക്നാനായമക്കള്‍ക്ക് എന്ത് സംഭവിച്ചു?
UKKCAയുടെ നാഷണല്‍ കൌണ്സില്‍ Manchester -ലെ 150 -ഓളം കുടുംബങ്ങളുടെ വിജയപതാക ഉയര്‍ത്തിപ്പിടിക്കേണ്ട ഇവര്‍, ഈ കുടുംബങ്ങളെയും ലോകത്തിലെ മുഴുവന്‍ ക്നാനായമക്കളെയും തല ഉയര്‍ത്താന്‍ പറ്റാത്ത രീതിയില്‍ നാണക്കേടുണ്ടാക്കിയല്ലെ തിരിച്ചു വന്നത്?
ഫാമിലി സ്പോന്‍സര്‍ഷിപ്പ് ഏറ്റെടുത്തു എന്‍ട്രിഫീസ് പോലും കൊടുക്കാതെ അകത്തു കയറി മുന്‍നിരയില്‍ ഇരുന്നു കാഴ്ച കണ്ടിട്ട് കാശ് കൊടുകാത്തതിനെ ചോദ്യം ചെയ്തപോള്‍ സ്വന്തം ഭര്‍ത്താവിനെ വിളിക്കുന്നതുപോലെ മുതിര്‍ന്ന ഒരു വ്യക്തിയോട് "താന്‍ അവിടെ ഇരിയടോ" എന്ന് പറഞ്ഞു അപമാനിച്ചതിന് സദസിനു മുന്നില്‍ പരസ്യമായി മാപ്പ് പറഞ്ഞ "മായമോഹിനി" Manchester കാരുടെ തലയില്‍ നാണക്കേടിന്‍റെ ആദ്യവിത്ത് വിതച്ചു!
![]() |
30 വെള്ളിക്കാശുമായി യൂദാസ് |
തന്‍റെ സ്വന്തം സ്ഥലമായ വിഗനിലെ മുഴുവന്‍ ആള്‍ക്കാരെയും ഒരു പ്രസിഡന്റ് സ്ഥാനത്തിനു വേണ്ടി ഒറ്റികൊടുത്ത്, "തന്‍റെ കൊക്കില്‍ ജീവന്‍ ഉണ്ടെങ്കില്‍ വിഗനില്‍ നിന്ന് ഒരുത്തനെയും നാഷണല്‍ കൌന്സിലിനകം കാണിക്കില്ല" എന്ന് വീമ്പിളകിയ Manchester -ലെ ഡമ്മിയായ പ്രസിഡന്റ്, നിങ്ങളുടെ ഭരണകാലത്ത് നാഷണല്‍ കൌണ്സില്‍ അംഗങ്ങള്‍ ഒന്നടങ്കം Manchester –കാര്‍ക്ക് തെറിവിളിയും ചവുട്ടും കുത്തും; പത്തു വര്‍ഷത്തെ സസ്പെന്‍ഷനും എല്ലാം നേടി തന്നപ്പോള്‍ ഇത് മുഴുവന്‍ Manchesterലെ ഓരോ കുടുംബത്തിനുമുണ്ടായ നാണക്കേടിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തു യുദാസിന്റെ വെള്ളിക്കാശുപോലെ ഈ പ്രസിഡന്റ് സ്ഥാനം എന്ന് വലിച്ചെറിയും??
അച്ചന്റെ വിഗന്‍ കമ്മിറ്റിയുടെ നടത്തിപ്പിന്റെ അഴിമതി മുഴുവന്‍ പുറത്തറിഞ്ഞപോള്‍, UKKCYL പിടിച്ചു എടുത്തത് പോലെ ചാവേര്‍പടയായ ബേബിയെ ഇറക്കി, എങ്ങനെയും UKKCAയെ പിടിച്ചു എടുക്കാമെന്ന വ്യാമോഹം അസ്ഥാനത്തായപ്പോള്‍ അച്ചന്റെ സമനില തെറ്റി! ഇനി ബേബിയെ ബലി കൊടുത്തിട്ടാണെങ്കിലും വിഗന്‍ അംഗീകാരം കൊടുക്കാതിരിക്കുക എന്നുള്ള ഒറ്റ ഉദേശം മാത്രമേ ആത്മീയഗുരുവിനു ഉണ്ടായിരുന്നുള്ളല്ലോ! ഇതിനുവേണ്ടി ആറാം തിയതി യുദാസിന്‍റെ നേതൃത്വത്തിലെത്തിയ അഞ്ചംഗസംഘം വൂസ്റ്റെറിലെത്തി, പക്ഷെ ചെപ്പില്‍ നിന്ന് തുറന്നുവിട്ട ഭൂതം കണക്കെ ആക്രാന്തം കാട്ടിയ വാവയെ തള്ളിയും ഇടിച്ചും ചവിട്ടിയും പുറത്താകിയപ്പോള്‍ ഏറ്റവും കൂടുതല്‍ പശ്ചാത്താപം ഏറ്റുവാങ്ങേണ്ടി വന്നയാള്‍ “റണ്‍ ബേബി റണ്‍" എന്ന സിനിമ കാണിച്ചു ബേബിയെ സമാധാനിപ്പിച്ചപ്പോള്‍ Manchesterകാരെ, നിങ്ങള്‍ക്കുണ്ടായ നണക്കേടിനു ആര് സമാധാനം പറയും?
ബിജു മാത്യു
No comments:
Post a Comment