മയമിയിലെ ക്നാനായമക്കള്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി ശ്രമിച്ചുകൊണ്ടിരുന്ന കമ്മ്യുണിറ്റി സെന്റര്‍ എന്ന സ്വപ്നം, 2012 ഒക്ടോബര്‍ ഒന്നാം തിയതി സാക്ഷാല്‍ക്കരിക്കപ്പെട്ടു.
ഡേവിസിറ്റിയുടെ ഹൃദയഭാഗത്ത് ഒരേക്കര്‍ സ്ഥലത്തോടുകൂടിയ ഒരു കെട്ടിടമാണ് ഇതിനുവേണ്ടി വാങ്ങിയിരിക്കുന്നത്. ക്നാനായ അസോസിയേഷന്‍ പ്രസിഡന്റ് റോജി കണിയാംപറമ്പില്‍, സെക്രട്ടറി സിറില്‍ ചോരത്ത്, ബില്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജന്‍ പടവത്തില്‍, സെക്രട്ടറി സജേ നടുപറമ്പില്‍, ട്രഷറര് റ്റോമി മണ്ണാട്ടുപറമ്പില്‍, വൈസ് ചെയര്‍മാന്‍ രാജു പാറാനിക്കല്‍, റോബിന്‍ കല്ലടാന്തി, ജോയ് മങ്ങാട്ട്, അലക്സ് മറ്റത്തില്‍, ജോപ്പന്‍ പതിയില്‍, ജയ്മോന്‍, സാജന്‍ പുളുക്കില്‍, ബൈജു വണ്ടന്നൂര്‍, സൈമണ്‍ മച്ചാനി, ജോണി മച്ചാനി, എന്നിവരുടെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് മയാമിയിലെ ക്നാനായമക്കളുടെ ഈ സ്വപ്നം പൂവണിഞ്ഞത്.
ഞായറാഴ്ച മുതല്‍ ശനിയാഴ്ച വരെയുള്ള എല്ലാ ദിവസങ്ങളിലും വിശുദ്ധ കുര്‍ബാന നടത്തുവാനുള്ള ക്രമീകരണങ്ങളും കമ്മ്യുണിറ്റി സെന്ററില്‍ സജ്ജമാക്കിയിട്ടുണ്ട്.
കാലോചിതമായ മാറ്റങ്ങള്‍ക്കനുസരിച്ച് കമ്മ്യൂണിറ്റി സെന്റര്‍ വിപുലീകരിക്കുന്നതിനുള്ള എല്ലാ സൌകര്യങ്ങളും ഈ കെട്ടിടത്തിനുണ്ട്.
ഞങ്ങളുടെ ഈ സ്വപ്നസാക്ഷാല്‍ക്കാരത്തിന് അകമഴിഞ്ഞ് സഹായിച്ച എല്ലാ നല്ലവരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.
രാജന്‍ പടവത്തില്‍

No comments:
Post a Comment