വളരാന്‍ വളര്‍ത്താന്‍ - റിയാലിറ്റിഷോ
ഫ്രാന്‍സിസ് മണ്ണഞ്ചേരില്‍
വീടില്ലെനിക്കു നഗരത്തിലെ
ഫ്‌ളാറ്റിലാണെന്റെ താമസം
കാലെയെണീക്കും പിന്നെ
ബര്‍മൂഡയിട്ടോടും കറുത്ത
നിരത്തിലൂടെ മെല്ലെ
ബെഡ്‌കോഫികുടിച്ച്
പത്രമൊന്നോടിച്ചു നോക്കും
ബ്‌ളോഗും ട്വിറ്ററും ഓര്‍ക്കൂട്ടും
ഫെയ്‌സ്ബുക്കുമെന്‍ ചങ്ങാതിമാര്‍
സൂപ്പര്‍ മാര്‍ക്കറ്റില്‍പോയ്
എല്ലാം ഞാന്‍ വാങ്ങും
പണമുണ്ടെങ്കില്‍ പിന്നെ
കാര്യങ്ങള്‍ വിളിപ്പുറത്തെത്തുമല്ലൊ
അതെങ്ങനെയെളുപ്പം
സ്വന്തമാക്കാമെന്നതാണെന്റെ
അതിനായ് റിയല്‍ എസ്റ്റേറ്റിലും
പയറ്റുന്നു ഞാനരക്കൈ
സായന്തനമായാലാടാം പാടാം
നുരയും ചഷകങ്ങള്‍ തേടാം
ദിനചര്യകളിങ്ങനെ നീങ്ങിലും
മൊബൈലാണെന്റെ ദൈവം
എന്നെ നിത്യവും നിയന്ത്രിപ്പതവന്‍
ദുര്‍മേദസിനൊപ്പം
ഒരുനാള്‍ കിട്ടിയൊരു ഫ്രീവൗച്ചര്‍
പൊട്ടിച്ചപ്പോഴോ
മെഗാബംബറായ്
പ്രഷറും, ഷുഗറും, ഹാര്‍ട്ടും
കൊളസ്‌ട്രോളുമൊട്ടനേകം ഫ്രീഗിഫ്റ്റും
ജീവിതസായന്തനമായാല്‍
മക്കളെന്നെ കൊണ്ടാക്കും
ഒരു വൃദ്ധാലയത്തില്‍
ഒടുക്കം നീണ്ടുകിടക്കണം
സുതാര്യമാം മൊബൈല്‍ മോര്‍ച്ചറിയില്‍
കരിമ്പടമില്ലാതെ
ശുഭ്രവസ്ത്രധാരിയായ്
തണുത്തുമരച്ചങ്ങനെ
ശീമക്കുപോയ മക്കളെത്തുംവരെ
അന്ത്യചുംബനം തന്നാല്‍
ശാപമോക്ഷമായ്
അതുവരെക്കഴിയാമീ
നരകത്തില്‍ *നരയാമയില്‍
എന്‍മക്കള്‍വേഗമെത്താനായ്
ഏവരുമയക്കണം എസ്എംഎസ്
വിനയാന്വിതനായി നിര്‍ത്തട്ടെ ഞാന്‍.
* നരയാമ - ജപ്പാനില്‍ വൃദ്ധജനങ്ങളെ ഉപേക്ഷിക്കുന്ന സ്ഥലം
കടപ്പാട് – സത്യദീപം
No comments:
Post a Comment