Tuesday, October 23, 2012

കുമ്പസാരിക്കൂ ഇനി കൂളായി

വൈദികരുടെ മുന്നില്‍ പാപങ്ങള്‍ ഏറ്റുപറയുമ്പോള്‍ ഇനി വിയര്‍ക്കേണ്ട. തൃശൂര്‍ കാടുകുറ്റി സെന്റ് ഫ്രാന്‍സിസ് ലത്തീന്‍ പള്ളിയില്‍ എ.സി കുമ്പസാരക്കൂട് ഒരുക്കിയിരിക്കുകയാണ്.

രണ്ട് ലക്ഷത്തോളം രൂപ ചെലവ് വന്ന എ.സി കുമ്പസാരക്കൂട് പള്ളി വികാരി ജോസഫ് മാളിയേക്കലിന്റെ മനസ്സില്‍ ഉദിച്ചതാണ്. കുമ്പസാരിക്കുമ്പോള്‍ പല ദേവാലയങ്ങളിലും പുറത്തു നിന്നുള്ള ശബ്ദങ്ങള്‍ അലോസരപ്പെടുത്താറുണ്ട്. ഇത് പരിഹരിക്കുന്നതിനുള്ള ആലോചനയിലാണ് ശീതീകരിച്ച കുമ്പസാരമുറിയുടെ ആശയം തെളിഞ്ഞത്. ഈ കുമ്പസാരക്കൂട് മാതൃകയാക്കാനായി പല ഇടവകകളില്‍ നിന്നും ഭാരവാഹികള്‍ ഇവിടം സന്ദര്‍ശിച്ചുകഴിഞ്ഞു.

എ.സി കൂട് വന്നതിനു ശേഷം കുമ്പസാരിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ടെന്നാണ് പള്ളിയിലെ കൈക്കാരന്‍മാര്‍ പറയുന്നത്.

(കേരള കൌമുദിയ്ക്ക് വേണ്ടി റാഫി എം. ദേവസ്സി തയ്യാറാക്കിയ റിപ്പോര്‍ട്ട്‌)

No comments:

Post a Comment