| പെരൂര്‍ക്കരോട്ടു ലുക്കൊസ് സാര്‍ കൊച്ചുപിതാവുമൊത്ത് |
രാജപുരം കോളേജിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചു പുറത്തിറക്കിയ സോവനീറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള പേരൂര്‍ക്കരോട്ടു ലൂക്കോസ് സാറുമായുള്ള അഭിമുഖത്തില്‍ ഇങ്ങനെ കാണാം. (പേജ്, 51)
“........ കാശില്ലാതെ വിഷമിച്ചപ്പോള്‍ ആധാരം കാഞ്ഞങ്ങാട്ട് പണയം വെച്ചാണ് പിന്നീട് കാശെടുത്തത്. അവര്‍ കടം തരുന്നത് ചിങ്ങം-കന്നി മാസങ്ങളില്‍ കപ്പ ഇടാന്‍ തുടങ്ങുന്ന സമയത്ത് മാത്രമായിരുന്നു. കാരണം ഞങ്ങള്‍ക്ക് കടം വീട്ടാനുള്ള ഒരേയൊരു നിര്‍വ്വാഹം കപ്പ മാത്രമായിരുന്നുവെന്ന് അവര്‍ക്കറിയാം. അത് ഇടുന്ന സമയത്ത് മാത്രമേ കടം തരികയുള്ളൂ. പണം തരുന്നതിന് മുന്‍പേ അവര്‍ എജെന്റ്റിനെ അയച്ചു കടക്കാരന് എത്ര മാത്രം സ്ഥലമുണ്ട്, കപ്പ വിറ്റാല്‍ എന്ത് കിട്ടും തുടങ്ങിയ കാര്യങ്ങള്‍ വളരെ രഹസ്യമായിട്ട് അന്വേഷിച്ചറിഞ്ഞിരുന്നു. എന്നാല്‍ പ്രൊഫസ്സര്‍ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി കോട്ടയത്ത് ചെന്ന് പിതാവിനെ അറിയിച്ചു. അങ്ങനെ നൂറ് രൂപയ്ക്ക് പത്തു രൂപ പലിശ എന്ന നിരക്കില്‍ കുടിയേറ്റക്കാര്‍ക്ക് സാമ്പത്തിക സഹായം ചെയ്യാന്‍ അരമന തീരുമാനിച്ചു. അത് കപ്പ പറിച്ചു വിറ്റതിനുശേഷം മാത്രം തിരിക നല്‍കിയാല്‍ മതി. കപ്പ പറിച്ചു വില്‍ക്കുമ്പോള്‍ പിതാവിനെ അറിയിക്കണം. കപ്പ കാഞ്ഞങ്ങാട് വില്‍ക്കാന്‍ കൊണ്ടുപോകുമ്പോള്‍ പിതാവിന്റെ പ്രതിനിധി വരികയും കപ്പ വിറ്റതിനു ശേഷം അദ്ദേഹം കടം വാങ്ങിയ പണവുമായി തിരികെ പോകുകയും ചെയ്യുമായിരുന്നു......”
മലബാര്‍ കുടിയേറ്റത്തിന്റെ ശരിയായ ഒരു ചരിത്രം ഉണ്ടാക്കാന്‍ ആരും ശ്രമിച്ചുകാണുന്നില്ല. വരുംതലമുറയ്ക്ക് എന്തും വിശ്വസിക്കാനുള്ള അവസരമാണ് ഉണ്ടാകുന്നത്. അത് മുതലെടുക്കാന്‍ പലരും സമര്‍ത്ഥരാണ്.
Administrator
Knanaya Viseshangal Group Blog
No comments:
Post a Comment