വെക്കേഷന്‍
![]() |
ജെയിംസ് ചെട്ടിയാത്ത് jameschettiath@gmail.com |
പത്തും ഗുസ്തിയും പഠിച്ചു കഴിഞ്ഞു
സാരിത്തുമ്പില്‍ ഇക്കരെ കടന്നു
വകയിലോരളിയനു പമ്പുള്ളതിനാല്‍
ജോലിക്കായി അലയേണ്ടില്ല
കോട്ടും ടൈയും കെട്ടികഴിഞ്ഞാല്‍
സ്ഥാനം നോക്കിനടപ്പാണ്
പള്ളിയില്‍ സ്ഥാനം ഇല്ലെങ്കിലും
അസോസിയേഷനില്‍ കിട്ടികൊള്ളും
മെഗാസ്പോന്‍സോര്‍ ആയാല്‍ പിന്നെ
ഫോട്ടോ സഹിതം പേപ്പറിലൊക്കെ
RN ഭാര്യ ആയതുകൊണ്ട്
പെരുന്നാള്‍ നാട്ടില്‍ നടത്തീടേണം
മക്കടെ മാമ്മോദീസ നാട്ടില്‍ വെച്ച്
ലോകരെഒക്കെ കാണാമല്ലോ
വകയിലോരേട്ടന്‍ പഞ്ചായത്തില്‍
വയലാര്‍ രവിയെ വിളിച്ചിടേണം
ഗാനമേള പറ്റുല ഹാസ്യമേള കുറവല്ല
ബ്ലാക്ക് ലേബല്‍ വേണ്ടതാനും
ഹാര്ടിനു നല്ലതു ഹെന്നെസിയാണ്
മൂന്നു കഴിച്ചാല്‍ ഫിറ്റാണ്
ഊണ് കഴിഞ്ഞു സ്മാള്‍ ഡോസ്
55 ഡോളറിനുകിട്ടും കീശനിറയെ ഇന്ത്യന്‍ റുപ്പീ
സാരികടകള്‍ തിരക്കാണ് തയ്ക്കണ ലേഡി ബിസിയാണ്
ബ്ലൌസ്‌കള്‍ ഒന്നും ഫിറ്റ്‌അല്ല രാവിലെ കപ്പ തിന്നിട്ടു
പേര്‍സിലെ കാശു തീരുംമുന്‍പേ പെട്ടികള്‍ രണ്ടും നിറക്കേണം
അരിപ്പൊടി ഒക്കെ പെട്ടിക്കകത്തു ഉണക്ക ചെമ്മീന്‍ഒളിപ്പിച്ച
രാവിലെ പള്ളിപോയിട്ട് കുഴിമാടത്തില്‍ പോയീടാം
നെടുമ്പാശേരി ചെന്നിട് എക്സ്ട്രാ തൂക്കം നീക്കീടം
കസറ്റംസ് വരെ പ്രാര്‍ത്ഥനയാ കടന്നുകിട്ടിയാല്‍ കോള്‍ഗേറ്റ് ഫേസ്
പെങ്ങളും അളിയനും ഔട്ട്‌സൈഡില്‍ പാര്‍ക്കിംഗ് ഫീസ് കൊടുക്കാതെ
പെട്ടികള്‍ ഒക്കെ വണ്ടികകത്തു നാട്ടുവിശേഷം പറഞ്ഞു തുടങ്ങി
No comments:
Post a Comment