Sunday, October 21, 2012

ഇത്തിരിനേരം ഒത്തിരി കാര്യം.

"മറ്റൊന്നിന്‍ ധര്‍മ്മയോഗത്താല്‍
അത് താനല്ലയോ ഇത്
എന്ന് വര്‍ണ്യത്തിലാശങ്ക
ഉത്പ്രേക്ഷാഖ്യാലംകൃതി.

മുക്കുവര്‍ക്കിടയില്‍ പഠിപ്പിക്കുവാന്‍ വലക്കാരന്റെ ഉപമ, കൃഷിക്കാരെ പഠിപ്പിക്കുവാന്‍ വിതക്കാരെന്റെ ഉപമ - അങ്ങനെ സാഹചര്യങ്ങളും  സാധ്യകളും മനസ്സിലാക്കി കാര്യങ്ങള്‍ ഗ്രഹിപ്പിക്കുന്ന കാര്യത്തില്‍ യേശു തമ്പുരാന്‍ ശ്രദ്ധിച്ചിരുന്നു ഈ ട്രിക്കില്‍ ഉപരിപഠനം നടത്തിയിട്ടാവണം അച്ചന്‍ നമ്മുടെ പിള്ളേര്‍ക്ക് ഏറ്റവും ഇഷ്ട്ടമുള്ള കേക്കിന്റെ ഉപമ കൊണ്ട് കുര്‍ബാനമദ്ധ്യേ അവര്‍ക്കിടയില്‍ വിസ്മയം സൃഷ്ട്ടിച്ചത്

ഇങ്ങനെയുമുണ്ട് കേക്ക്!
മറ്റേതു മതങ്ങളെക്കാള്‍ മെച്ചം ആണ് ക്രിസ്ത്യാനികള്‍, അത് തന്നെ പല വിഭാഗങ്ങള്‍, അവ ഓരോന്നിനെയും ഓരോ  കേക്ക്കളോട് താരതമ്യപെടുത്തിയപ്പോള്‍ കത്തോലിക്കാസഭയെ അവയില്‍ തന്നെ ഏറ്റവും വിശിഷ്ടമായ, ഐസിംഗ് ഉള്ള കേക്കിനോടാണ് സാമ്യപ്പെടുത്തിയത്. ഈ പറയുന്ന അതേ ക്രിസ്തുവിനെ അനുഗമിക്കുന്ന മറ്റു ക്രിസ്ത്യാനികള്‍ ഒക്കെ ഒറ്റ വാക്കില്‍ പറഞ്ഞാല്‍ രണ്ടാം തരം കേക്ക്.

ഉപമകളുടെ ഉപജ്ഞാതാവായ യേശു തമ്പുരാനെപോലും മൂക്കത്ത് വിരല്‍ വെയ്പ്പിക്കുന്ന ഇത്തരം ഉപമകളും കൊന്തവിതരണവും ഒക്കെ നടത്തി  ഇത്തിരിയില്ലാത്ത കൊച്ചുങ്ങള്‍ക്കിടയില്‍ ഒരു “ഫാന്‍സ്‌ അസോസിയേഷന്‍” രൂപീകരിക്കുവാനുള്ള പുറപ്പാടാണെന്നു തോന്നിപോകും നമ്മുടെ അച്ചന്റെ കുര്ബാനക്കിടയിലെ പിള്ളേരുമായിട്ടുള്ള ഇന്‍റെര്‍ ആക്ഷന്‍  പെര്‍ഫോര്‍മന്‍സ് കണ്ടാല്‍.....

ഏതായാലും ഒന്നര മണിക്കൂര്‍ വരെ മാക്സിമം മനുഷ്യന്‍ ക്ഷമിക്കും അതില്‍ കൂടുതല്‍ ഒക്കെ കുര്‍ബാന നീണ്ടാല്‍ കാര്‍ന്നോന്മാര് ഈ പിള്ളേരേം കൊണ്ട് നമ്മുടെ കുര്‍ബാനയ്ക്ക് വരാതെ വേറെ വല്ല പള്ളിയിലും പോകും. ഇത് രഹസ്യമായി പറഞ്ഞാല്‍ അച്ചന്‍ കേട്ടതായോ അറിഞ്ഞതായോ ഭാവിക്കില്ല, പരസ്യമായി പറയാന്‍ ഒരു പൊതുയോഗം ഒട്ടു വിളിക്കുകയും ഇല്ല. ഇങ്ങനെ പലതും ചോദിക്കുവാനും അറിയുവാനും പറയുവാനും ഒക്കെയുണ്ട് ഒരു പൊതുയോഗം വിളിക്കെന്റെ അച്ചാ......

"നിസംഗത" അതാണ്‌ ഏറ്റവും വില കുറഞ്ഞ വികാരം എന്ന് വികാരിയച്ചന്‍ ഒരിക്കല്‍ സൂചിപ്പിച്ചു. അതുകൊണ്ട് അല്‍പ്പം പ്രതിബദ്ധത കാട്ടുകയും പ്രതികരിക്കുകയും  ഒക്കെ ആയിക്കളയാം എന്ന് തോന്നി.  പ്രതിക്കൂട്ടിലാക്കി  പ്രായഛിത്തം വിധിക്കരുത്.

സ്നേഹപൂര്‍വ്വം
അവറാച്ചന്‍ പുതിയിടത്തുശേരില്‍

( ന്യൂയോര്‍ക്കിലെ ഫാ. റെന്നി കട്ടേലിന് അയച്ച ഇമെയില്‍ )

Picture Added by the Administrator.

No comments:

Post a Comment