Saturday, October 20, 2012

ഇപ്പണിക്കൊക്കെ എത്ര വരും കൂലി?


നമ്മുടെ നാട്ടില്‍ ഒരു വീട്ടമ്മ ആരുടെയൊക്കെ പണികള്‍ ചെയ്യും?

വീട്ടില്‍ നാലാളുണ്ടെങ്കില്‍ നാല്പത് ഇഷ്ടങ്ങള്‍. എല്ലാം ഉണ്ടാക്കാന്‍ അമ്മ തന്നെ വേണം - അപ്പോള്‍ പാചകക്കാരിയെന്ന് വിളിക്കാം

ചെമ്മണ്ണ് പുരണ്ട് നിറം മാറിയ ഷര്‍ട്ടും ട്രൗസറും എത്ര തവണ അമ്മ അലക്കി വെളുപ്പിച്ചിരിക്കുന്നു - അലക്കുകാരി തന്നെ.

കണക്ക് തെറ്റിച്ചതിന് അമ്മ നുള്ളിയതിന്റെ പാട് ഇപ്പോഴുമില്ലേ കൈത്തണ്ടയില്‍ - അധ്യാപികയെന്ന് വിളിച്ചോളൂ.

ഉമ്മറവും അടുക്കളയും മാത്രമല്ല കക്കൂസും കുളിമുറിയും ഓവുചാലുമൊക്കെ വൃത്തിയാക്കാന്‍ അമ്മയുടെ ചൂലെത്തണം - അപ്പോള്‍ ശുചീകരണ തൊഴിലാളി

വയറുവേദന, തലവേദന, ജലദോഷം തുടങ്ങി എത്ര രോഗങ്ങള്‍ക്ക് അമ്മയുടെ മരുന്നുകള്‍ ആശ്വാസമേകി - ഡോക്ടര്‍ എന്നു വിളിക്കാമല്ലേ?

പനി പിടിച്ചു കിടക്കുമ്പോള്‍ തണുത്ത വെള്ളം മുക്കി തുടച്ചതും മുറിവില്‍ മരുന്നു പുരട്ടിയുണക്കിയതും മറന്നുപോയോ - നഴ്‌സുമാര്‍ തോറ്റു പോകും

സ്വന്തം കുഞ്ഞുങ്ങളെ മാത്രമല്ല വീട്ടിലെ എല്ലാ കുഞ്ഞുങ്ങളെയും നോക്കി വളര്‍ത്തിയില്ലേ - ശിശുപരിപാലകയെന്ന് വിളിക്കാം

എത്ര കുഴഞ്ഞു മറിഞ്ഞ മാനസിക പ്രശ്‌നങ്ങള്‍. അമ്മയില്ലായിരുന്നെങ്കില്‍ എത്ര ആത്മഹത്യകള്‍ നടന്നേനെ - സൈക്കോളജിസ്റ്റ് അല്ലേ?

മുട്ട വിറ്റു കിട്ടിയതും തേങ്ങ കൊടുത്തതും ഒക്കെയായി അമ്മയുടെ പെട്ടിയില്‍ ഒളിച്ചിരുന്നു എപ്പോഴും കുറച്ചു കാശ്. അതുകൊണ്ട് അമ്മ നടത്താത്ത കാര്യങ്ങളില്ല - ഫൈനാന്‍സ് മാനേജര്‍ തസ്തികയില്‍ നിയമിക്കാം

കല്യാണം, പിറന്നാള്‍, ചോറൂണ്, മരണം - എത്രയെത്ര ഇവന്റുകള്‍ അമ്മ മാനേജ് ചെയ്തു - ഇവന്റ് മാനേജര്‍ ആക്കിയാലോ

അമ്മപ്പോലീസ് ഇല്ലായിരുന്നെങ്കില്‍ എന്തൊക്കെ നടന്നേനെ. അടി പിടി വെട്ട് കുത്ത്്... - പോലീസ് തന്നെ

വയസ്സായവരെ നോക്കാന്‍ അമ്മയ്ക്ക് പ്രത്യേക മിടുക്കുണ്ടെന്ന് അമ്മൂമ്മ പറയുന്നതു കേട്ടു അഭിമാനിച്ചപ്പോള്‍ അറിഞ്ഞിരുന്നോ അതിനു പുറകിലുള്ള അധ്വാനം - ജിറിയാട്രിക് നഴ്‌സ് എന്നു വിളിക്കണം

മുറ്റത്തെ ചട്ടികളില്‍ പൂച്ചെടികള്‍ നിറഞ്ഞതും അടുക്കളപ്പുറത്ത് പച്ചമുളകും ചീരയും ചേമ്പു ചേനയുമൊക്കെ തലയാട്ടി നിന്നതും അമ്മയുടെ കൈപ്പുണ്യം കൊണ്ടായിരുന്നു. പശുവും ആടും കോഴിയുമൊക്കെ അമ്മയ്ക്ക് മക്കളെപ്പോലെത്തന്നെ ആയിരുന്നു - കര്‍ഷക, തോട്ടക്കാരി എന്തൊക്കെ വിശേഷണങ്ങള്‍ വേണ്ടിവരും?

ഈ കണക്കെടുപ്പിന് ഒരു അന്തവുമുണ്ടാകില്ലെന്ന് എനിക്കും നിങ്ങള്‍ക്കും അറിയാം. ഇതൊക്കെ അമ്മയല്ലാതെ മറ്റൊരാളെക്കൊണ്ട് ചെയ്യിക്കേണ്ടി വന്നാലോ. കാശു കൊടുത്ത് മുടിഞ്ഞതു തന്നെ..........

മാതൃഭൂമിയില്‍ എന്‍. സുസ്മിത എഴുതിയ ഈ ലേഖനം തുടര്‍ന്ന് വായിക്കുവാന്‍ താഴെകാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇപ്പണിക്കൊക്കെ എത്ര വരും കൂലി?

No comments:

Post a Comment