സീറോ മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് മാര്‍ ക്ലിമിസ് കാതോലിക്കാ ബാവയ്ക്ക് കര്‍ദ്ദിനാള്‍ പദവി. വത്തിക്കാനില്‍ ബുധനാഴ്ച ഇന്ത്യന്‍ സമയം 3.30-നാണ് മാര്‍പ്പാപ്പ പ്രഖ്യാപനം നടത്തിയത്. സ്ഥാനാരോഹണം നവംബര്‍ 24-ന് നടക്കും.
മലയാളിയായ അഞ്ചാമത്തെ കര്‍ദ്ദിനാളും മലങ്കര സഭയുടെ ആദ്യകര്‍ദ്ദിനാളുമാണ്. കൂടാതെ കത്തോലിക്കാ സഭയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കര്‍ദ്ദിനാള്‍മാരില്‍ ഒരാളാണ് മാര്‍ ക്ലിമിസ്.
സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിന് പിന്നാലെയാണ് മാര്‍ ക്ലിമിസിനെ ഈ ഉന്നതപദവി തേടിയെത്തിയത്.
53 വയസ്സ് മാത്രം പ്രായമുള്ള പുതിയ കര്‍ദ്ദിനാള്‍ കത്തോലിക്കാ സഭയിലെ ഏറ്റവും പ്രായ കുറഞ്ഞ കര്‍ദ്ദിനാളന്മാരില്‍ ഒരാളായിരിക്കും.
നിലവിലുള്ള പരിശുദ്ധ പിതാവ് നിര്യാതനാകുന്ന ദിവസം 80 വയസ്സ് പൂര്‍ത്തിയാക്കാത്ത കര്‍ദ്ദിനാളന്മാര്‍ മാത്രമായിരിക്കും അടുത്ത പോപ്പിന്റെ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ യോഗ്യര്‍. രസകരമെന്നു പറയട്ടെ, അതില്‍കൂടുതല്‍ പ്രായമുള്ളവര്‍ പോപ്പായി തെരഞ്ഞെടുക്കപ്പെടാന്‍ യോഗ്യരാണ്. ഇപ്പോള്‍ ഏതാണ്ട് 180 കര്‍ദ്ദിനാളന്മാര്‍ ഉള്ളതില്‍ 120 പേരാണ് എണ്‍പത് വയസ്സില്‍ താഴെ ഉള്ളത്.
ചിത്രത്തിന് കടപ്പാട്: മാതൃഭൂമി

No comments:
Post a Comment